logo

എൻജോയ് എൻജ്ജാമിയ്ക്കൊപ്പം ചുവടുവെച്ച് ഋഷിയും ശിവാനിയും

Published at Mar 21, 2021 08:18 PM എൻജോയ് എൻജ്ജാമിയ്ക്കൊപ്പം ചുവടുവെച്ച് ഋഷിയും ശിവാനിയും

ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലൂടെ ഏറെ ശ്രദ്ധ നേടിയ താരങ്ങളാണ് റിഷി എസ് കുമാറും ശിവാനി മേനോനും. മുടിയൻ എന്നും വിഷ്ണുവെന്നും പേരുള്ള കഥാപാത്രമായി റിഷി എത്തുമ്പോൾ വിഷ്ണുവിന്‍റെ സഹോദരിയുടെ കഥാപാത്രത്തെയാണ് സീരിയലിൽ ശിവാനി അവതരിപ്പിക്കുന്നത്. സീരിയലിന് അപ്പുറവും ഏറെ ആത്മബന്ധം സൂക്ഷിക്കുന്നവരാണ്​ ഇരുവരും. ഒന്നിച്ചുള്ള ഡാൻസ് വീഡിയോകളും പ്രാങ്കുകളുമൊക്കെയായി ഇരുവരും യൂട്യൂബ് ചാനലിലും സജീവമാണ്.

ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി കൊണ്ടിരിക്കുന്ന #enjoyenjaami എന്ന ട്രൈബൽ ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഇരുവരും.‘മുടിയൻ ശിവാനിയും, ശിവാനി മുടിയനുമായി ഒരു ദിവസം ചെലവഴിക്കുക’ എന്ന ഇരുവരുടെയും ലൈഫ്‌സ്റ്റൈൽ സ്വാപിംഗ് ഗെയിമും ഏറെ ശ്രദ്ധ നേടിയിരുന്നു.

റിഷിയുടെ ലൈഫ് സ്റ്റൈൽ അനുകരിക്കാൻ പോയ ശിവാനിയെ സംബന്ധിച്ച് രാജകീയമായ ദിവസമായിരുന്നു അത്. പണിയൊന്നും ചെയ്യാതെ ഇഷ്ടം പോലെ ഭക്ഷണം കഴിച്ച് യൂട്യൂബ് വീഡിയോ കണ്ട് ആസ്വദിച്ചു തന്നെ ശിവാനി ദിവസം ചെലവഴിച്ചു. എന്നാൽ മുടിയന്റെ കാര്യം അത്ര എളുപ്പമായിരുന്നില്ല. ആരോഗ്യകരമായ ജീവിതരീതിയും പ്രകൃതിദത്തവുമായ ഭക്ഷണം ശീലിക്കുകയും ചെയ്യുന്ന ശിവാനിയുടെ ലൈഫ്സ്റ്റൈൽ മുടിയന് തീർത്തും വ്യത്യസ്തമായ അനുഭവമായിരുന്നു. “അപ്പുറത്ത് ശിവാനിക്ക് ബുൾ സൈ, പോപ്കോൺ, ജ്യൂസ്… ഇപ്പുറത്ത് മുടിയന് കറുകപ്പുല്ല്, ചൊറിയണം, ശീർഷാസാനം” എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ആരാധകർ നൽകി കൊണ്ടിരിക്കുന്നത്.



Rishi and Shivani step in with Enjoy Enjami

Related Stories
അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

Apr 10, 2021 01:26 PM

അഹാന തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയില്ല , വോട്ട് ചെയ്തില്ല’: കൃഷ്ണകുമാർ

ഭാര്യ സിന്ധു കൃഷ്ണയും മക്കള്‍ ഇഷാനി കൃഷ്ണയും ,ദിയാ കൃഷ്ണയും ,ഹന്‍സിക കൃഷ്ണയും കൃഷണകുമാറിനെ സപ്പോര്‍ട്ട് ചെയ്യ്ത് സോഷ്യല്‍ മീഡിയയില്‍...

Read More >>
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

Apr 10, 2021 01:04 PM

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ

റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ കൈവീശി കാണിക്കുകയും വണ്ടി നിർത്തി മഞ്ജുവിനോട് കുശലം അന്വേഷിക്കുകയുമൊക്കെ...

Read More >>
Trending Stories