കൊലപാതകിയുമായി പ്രണയത്തിലായി ജയിൽ വാർഡൻ; ബന്ധം തുടരാൻ ജോലി രാജിവെച്ചു

കൊലപാതകിയുമായി പ്രണയത്തിലായി ജയിൽ വാർഡൻ; ബന്ധം തുടരാൻ ജോലി രാജിവെച്ചു
Mar 18, 2023 01:01 PM | By Athira V

കൊലപാതകിയുമായി പ്രണയത്തിലായ ജയിൽ വാർഡൻ ബന്ധം തുടരുന്നതിന് വേണ്ടി ജോലി രാജിവച്ചു. ആൻഡ്രിയ ഫെരെയ്റിയ എന്ന യുവതിയാണ് കൊലപാതക്കുറ്റത്തിന് ജയിലിൽ കഴിയുന്ന ഹാവിയർ ഡ്വാർട്ടെ എന്നയാളുമായി പ്രണയത്തിലായത്. 15 വർഷത്തേക്കാണ് ഇയാളെ തടവിന് ശിക്ഷിച്ചിരിക്കുന്നത്. അർജന്റീനിയൻ പ്രവിശ്യയായ ചാക്കോയിലെ ബാരൻക്വറാസ് ജയിലിലായിരുന്നു ആൻഡ്രിയ ജോലി ചെയ്തിരുന്നത്. എന്നാൽ, ജയിലിൽ വച്ച് ഇരുവരും കണ്ടുമുട്ടിയിട്ടേ ഇല്ല.

Advertisement

പകരം ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ഡ്വാർട്ടെ ഫേസ്ബുക്കിൽ ആൻഡ്രിയയ്‍ക്ക് മെസേജ് അയക്കുകയായിരുന്നു. ജയിലിനകത്ത് കഴിയവെതന്നെ ഡ്വാർട്ടെ ബിരുദം ചെയ്യുന്നുണ്ടായിരുന്നു. അതിന് വേണ്ടി ലാപ്ടോപ്പും മൊബൈൽ ഫോണും അനുവദിച്ചിരുന്നു. അങ്ങനെയാണ് ഫേസ്ബുക്കിൽ മെസേജ് അയക്കുന്നത്. പിന്നീട് ഇരുവരും വാട്ട്സാപ്പിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. വിവാഹിതരാവാനും തീരുമാനിച്ചു. അടുത്തിടെ ഡ്വാർട്ട് ജയിലിലെ മുൻ വാർഡനായിരുന്ന ആൻഡ്രിയയുമായുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 35 -കാരിയായ ആൻഡ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ട്.

'ഞാൻ നിന്നെ സ്നേഹിക്കുന്നു ആൻഡ്രിയ, നിന്നെപ്പോലെ നല്ലവളും സുന്ദിരയുമായ ഒരു പെണ്ണില്ല' എന്നാണ് ഡ്വാർട്ടെ ചിത്രത്തിനൊപ്പം കുറിച്ചത്. 'നിന്നെ ഞാൻ എന്റെ ഭാര്യയും പങ്കാളിയും കുഞ്ഞുങ്ങളുടെ അമ്മയുമായി തെരഞ്ഞെടുത്തിരിക്കുന്നു. മരണം വരെ കൂടെയുണ്ടാകും' എന്നും ഡ്വാർട്ടെ കുറിച്ചു. 2022 നവംബറിലാണ് തങ്ങൾ ഓൺലൈനിൽ കണ്ടുമുട്ടിയത് എന്നും പിന്നാലെ സ്നേഹത്തിലായി എന്നും ആൻഡ്രിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. ഒരു കൊലപാതകിയുമായി പ്രണയത്തിലായതിന് സഹപ്രവർത്തകർ അടക്കം വല്ലാതെ കുത്തുവാക്കുകൾ പറഞ്ഞപ്പോൾ തനിക്ക് ജോലി രാജി വെക്കേണ്ടി വന്നു എന്ന് ആൻഡ്രിയ പറഞ്ഞു. വലിയ പരിഹാസമാണ് കൂടെയുള്ളവരിൽ നിന്നും നേരിടേണ്ടി വന്നത് എന്നും ആൻഡ്രിയ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോൾ മറ്റൊരു ജോലിക്ക് വേണ്ടി കാത്തിരിക്കുകയാണ് ആൻഡ്രിയ. കൂടാതെ, കൊലപാതകക്കുറ്റത്തിന് തടവിൽ കഴിയുന്ന കാമുകൻ പുറത്തിറങ്ങാൻ കാത്തിരിക്കുകയും. ഏതായാലും, സോഷ്യൽ മീഡിയയിലൂടെ ഇരുവരുടേയും ചിത്രങ്ങൾ പുറത്ത് വന്നതോടെ അത് വലിയ വിവാദമുണ്ടാക്കി.

A prison warden falls in love with a murderer; Quit job to pursue relationship

Next TV

Related Stories
റെയിൽവേ സ്റ്റേഷനിൽ വയ്യാതെ ഇരിക്കുന്ന ഒരാൾ, സഹായം അഭ്യർത്ഥിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്....

Mar 25, 2023 10:36 PM

റെയിൽവേ സ്റ്റേഷനിൽ വയ്യാതെ ഇരിക്കുന്ന ഒരാൾ, സഹായം അഭ്യർത്ഥിച്ച് യുവതി; ഒടുവിൽ സംഭവിച്ചത്....

വയ്യാത്ത മനുഷ്യന് പിന്നിലെ ശരിക്കും കഥ അവൾ അറിയുന്നത്, അത് ഒരു...

Read More >>
മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

Mar 25, 2023 09:59 PM

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി യുവതി

മൂത്രമൊഴിക്കാൻ തോന്നിയാലും കഴിയില്ല; അപൂര്‍വ രോഗാവസ്ഥയുമായി...

Read More >>
ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51 ലക്ഷം

Mar 25, 2023 07:41 PM

ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51 ലക്ഷം

ഉൽക്കാശില കൊണ്ട് നിർമ്മിച്ച ബാഗ് വില്പനയ്ക്ക് എത്തിച്ച് ഫ്രഞ്ച് കമ്പനി; വില 35.51...

Read More >>
'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

Mar 25, 2023 07:20 PM

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന...

Read More >>
സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്;  വീഡിയോ

Mar 25, 2023 04:26 PM

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വീഡിയോ

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വൈറല്‍...

Read More >>
ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

Mar 25, 2023 03:26 PM

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ യാഥാര്‍ത്ഥ്യമെന്ത്?

ഇന്‍റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ച 'പാമ്പ് പൂച്ച'യുടെ...

Read More >>
Top Stories










News from Regional Network