---
title: "ഒരു കുഞ്ഞ് വേണ്ടേ എന്ന ചോദ്യത്തിന് യുവതാരത്തിന്റെ മറുപടി ഞെട്ടി ആരാധകര്‍ "
english_title: "Fans shocked by the young star's answer to the question of not wanting a baby"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10344/fans-shocked-by-the-young-stars-answer-to-the-question-of-not-wanting-a-baby"
published_at: "2021-11-12T22:08:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e98abc6377_RAM.jpg"
keywords: []
---

# ഒരു കുഞ്ഞ് വേണ്ടേ എന്ന ചോദ്യത്തിന് യുവതാരത്തിന്റെ മറുപടി ഞെട്ടി ആരാധകര്‍ 

> **Lead Summary:** സിനിമാ താരങ്ങളുടെ സിനിമാ വിശേഷങ്ങള്‍ അറിയുന്നതിനെക്കാള്‍ ചിലര്‍ത്ത് താത്പര്യം അവരുടെ സ്വകാര്യ ജീവിതത്തെ സംബന്ധിയ്ക്കന്ന വിശേഷങ്ങളറിയാനാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരും മക്കളും എല്ലാം എപ്പോഴും ലൈം ലൈറ്റില്‍ തന്നെയായിരിയ്ക്കും.

## Article Content

സിനിമാ താരങ്ങളുടെ സിനിമാ വിശേഷങ്ങള്‍ അറിയുന്നതിനെക്കാള്‍ ചിലര്‍ത്ത് താത്പര്യം അവരുടെ സ്വകാര്യ ജീവിതത്തെ സംബന്ധിയ്ക്കന്ന വിശേഷങ്ങളറിയാനാണ്. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളുടെ ഭാര്യമാരും മക്കളും എല്ലാം എപ്പോഴും ലൈം ലൈറ്റില്‍ തന്നെയായിരിയ്ക്കും.

എന്നാല്‍ ചിലര്‍ അത്തരം പ്രശസ്തി ഇഷ്ടപ്പെടുന്നില്ല എന്നതാണ് സത്യം. തങ്ങളുടെ സ്വകാര്യതയെ നശിപ്പിയ്ക്കും വിധമുള്ള ചോദ്യങ്ങള്‍ തെലുങ്ക് യുവ സൂപ്പര്‍സ്റ്റാര്‍ രാം ചരണിന്റെ ഭാര്യ തീരെയും ഇഷ്ടപ്പെടുന്നില്ല.

തെലുങ്ക് മെഗാസ്റ്റാര്‍ ചിരജ്ജീവിയുടെ മകനും യുവ സൂപ്പര്‍സ്റ്റാറുമായ രാം ചരണിന്റെ ഭാര്യ ഉപാസനയെ കുറിച്ചാണ് പറയുന്നത്. താങ്കള്‍ക്കും രാം ചരണിനും ഇടയില്‍ എപ്പോഴാണ് ഒരു കുഞ്ഞ് വരുന്നത് എന്ന ചോദ്യത്തിന് ഉപാസന നല്‍കിയ മറുപടി ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

'അത് ഞങ്ങളുടെ പേഴ്‌സണല്‍ ചോയിസ് ആണ്. അഥവാ, ഇപ്പോള്‍ ഒരു കുഞ്ഞ് വേണം എന്ന് എനിക്ക് താത്പര്യമുണ്ട് എന്നാണ് ഞാന്‍ പറയുന്നത് എങ്കില്‍ എല്ലാവരും അത് വളച്ചൊടിയ്ക്കും. നേരെ മറിച്ച് എനിക്ക് ഇപ്പോള്‍ താത്പര്യമില്ല എന്നാണ് പറയുന്നത് എങ്കില്‍ അതും വൈറലാവും.

അതുകൊണ്ട് ഈ ചോദ്യത്തിന് ഞാന്‍ ഉത്തരം നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നില്ല. അത് എന്റെ പേഴ്‌സണല്‍ ചോയ്‌സ് ആണ്. അതിന് ഞാന്‍ ആരോടും മറുപടി പറയേണ്ടതില്ല- ഉപാസന പറഞ്ഞു ഇന്ത്യയിലെ പ്രശസ്ത വനിത സംരംഭകരില്‍ ഒരാളാണ് ഉപാസന.

ആരോഗ്യ പരമായ ജീവിത ശൈലികളെയും, പോസിറ്റീവ് മനോഭാവത്തെയും കുറിച്ച് ബി പോസിറ്റീവ് എന്ന മാഗസന്‍ നടത്തുകയും ചെയ്യുന്ന ആളാണ് ഉപാസന.

2012 ല്‍ ആണ് രാം ചരണിന്റെയും ഉപാസനയുടെയും വിവാഹം നടന്നത്. തെലുങ്ക് സിനിമാ ലോകം ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. ഒന്‍പതാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചതിലൂടെ സുഹൃത്തുക്കളായിരുന്നുവത്രെ രാം ചരണും ഉപാസനയും. ആര്‍ ആര്‍ ആര്‍ ന്നെ പാന്‍ ഇന്ത്യന്‍ ചിത്രത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് നിലവില്‍  രാം ചരണ്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/10344/fans-shocked-by-the-young-stars-answer-to-the-question-of-not-wanting-a-baby)