---
title: "ആ വേദനയില്‍ ചേര്‍ത്ത് പിടിച്ചത് ഇവരാണ്; ഡിംപിളിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയതിന് ശേഷം സംഭവിച്ചതിങ്ങനെ .."
english_title: "What happened after Dimple was admitted to the hospital?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10340/what-happened-after-dimple-was-admitted-to-the-hospital"
published_at: "2021-11-12T21:31:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e9077402cb_DIMPLE.jpg"
keywords: []
---

# ആ വേദനയില്‍ ചേര്‍ത്ത് പിടിച്ചത് ഇവരാണ്; ഡിംപിളിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റാക്കിയതിന് ശേഷം സംഭവിച്ചതിങ്ങനെ ..

> **Lead Summary:** സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ഡിംപിള്‍ റോസിന്റേത്. യൂട്യൂബില്‍ സജീവ സാന്നിധ്യമായ ഡിംപിള്‍ കഴിഞ്ഞ ആഴ്ചകളായി തന്റെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്. ഇരട്ട ആണ്‍കുട്ടികള്‍ക്ക് ഡിംപിള്‍ ജന്മം നല്‍കിയെങ്കിലും അതിലൊരാളെ നഷ്ടപ്പെടുകയായിരുന്നു.

## Article Content

സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് ഡിംപിള്‍ റോസിന്റേത്. യൂട്യൂബില്‍ സജീവ സാന്നിധ്യമായ ഡിംപിള്‍ കഴിഞ്ഞ ആഴ്ചകളായി തന്റെ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നത്. ഇരട്ട ആണ്‍കുട്ടികള്‍ക്ക് ഡിംപിള്‍ ജന്മം നല്‍കിയെങ്കിലും അതിലൊരാളെ നഷ്ടപ്പെടുകയായിരുന്നു.

കെസ്റ്റര്‍ എന്ന് പേരിട്ടിരുന്ന കുഞ്ഞിന്റെ വിയോഗത്തെ കുറിച്ച് ഡിംപിള്‍ തന്നെ തുറന്ന് സംസാരിച്ചിരുന്നു. ഇപ്പോഴിതാ അമ്മ ഡെന്‍സിയും നാത്തൂന്‍ ഡിവൈനും ഡിംപിളിന്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.

ഡിംപിളിന്റെ തന്നെ യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ തുടക്കം മുതല്‍ ഇപ്പോള്‍ വരെയുള്ള കാര്യങ്ങളാണ് പറയുന്നത്. ആ വേദനയില്‍ തന്നെ ചേര്‍ത്ത് പിടിച്ചത് ഇവരാണെന്ന് ക്യാപ്ഷന്‍ നല്‍കിയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. നാത്തൂന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും ഉത്തമ ഉദ്ദാഹരണമാണ് ഈ താരകുടുംബത്തില്‍ എന്ന് അഭിപ്രായപ്പെട്ട് കൊണ്ട് ആരാധകരും എത്തിയിരിക്കുകയാണ്. 

'ഇപ്പോള്‍ കേട്ടാല്‍ കോമഡിയായി തോന്നുമെങ്കിലും ഡിംപിള്‍ കാണിച്ച് കൂട്ടിയതൊക്കെ കണ്ടത് ഞാനും ഡിവൈനുമാണെന്ന് അമ്മ ഡെന്‍സി പറയുന്നു. പ്രെഗ്നന്റ് ആവാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയ ആദ്യ നാളുകളില്‍ ഡിംപിള്‍ ടെന്‍ഷനിലായിരുന്നു. ഏകദേശം ഒരു സാധ്യതകളൊക്കെ വന്നിരിക്കുന്ന സമയത്താണ് പെട്ടെന്ന് ഡിംപിളി പിരീഡ്‌സ് വരുന്നത്. അന്നാണ് ഈ വീട് കുലുക്കി മറച്ചത് പോലെ അവള്‍ കരയുന്നത് താന്‍ കണ്ടതെന്ന് ഡിവൈന്‍ പറയുന്നു.

ആദ്യമേ തന്നെ തളരണ്ടെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിച്ചു. പിന്നെ ഡിവൈനിനെ പ്രസവത്തിന് കൂട്ടികൊണ്ട് പോയ സമയത്താണ് ഡിംപിള്‍ ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത പുറത്ത് വരുന്നത്. വൈകാതെ ഇരട്ടക്കുട്ടികള്‍ ആണെന്നുള്ള വാര്‍ത്തയും എല്ലാവരും അറിഞ്ഞു.

ആദ്യത്തെ കുറച്ച് മാസം കഴിഞ്ഞപ്പോളാണ് ഡിംപിളിന് ചെറിയൊരു പ്രശ്‌നം സൂചിപ്പിച്ച് വന്നത്. അങ്ങനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ ഗര്‍ഭകാലത്തെ പ്രശ്‌നമെന്താണെന്നും അഡ്മിറ്റ് ചെയ്യണമെന്നുമൊക്കെ പറഞ്ഞത് അന്നേരമാണെന്ന് ഡിംപിള്‍ പറയുന്നു. അന്നാണ് ഡിംപിളിന് സ്റ്റിച്ച് ഇട്ടത്. രണ്ടാഴ്ച ആശുപത്രിയിലായിരുന്നു. പിന്നാലെ ഡിംപിളിന് നടുവേദന ഒക്കെ വന്നതോടെ ലേബര്‍ റൂമിലേക്ക് മാറ്റി.

ഓരോ ദിവസം കഴിയുംതോറും ഡിംപിളിന്റെ അവസ്ഥ മോശമായി വന്ന് കൊണ്ടിരുന്നു. ഡോക്ടര്‍ വിളിച്ച് എന്ത് വേണമെന്ന് ചോദിച്ചു. എനിക്കെന്റെ മോളെ തിരിച്ച് വേണം എന്നാണ് പറഞ്ഞതെന്ന് ഡെന്‍സി പറയുന്നു.

ആദ്യം ഒരു കുഞ്ഞ് പുറത്ത് വന്നു. അത് ആണ്‍കുട്ടിയാണ്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ രണ്ടാമതും ആണ്‍കുഞ്ഞ് തന്നെ ജനിച്ചു. ഇതോടെ എല്ലാവരും വലിയ സന്തോഷത്തിലായി. പക്ഷേ പെട്ടെന്ന് അവരെ എടുത്തോണ്ട് എന്‍ഐസിയുവിലേക്ക് ഓടുകയായിരുന്നു. പക്ഷേ ഒരാള്‍ എടുത്ത വഴിയ്ക്ക് തന്നെ കരഞ്ഞു. മറ്റേയാള്‍ക്ക് ചെറിയ മിടിപ്പ് മാത്രമേയുള്ളു. നമുക്ക് നോക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. രണ്ട് പേരുടെയും കാര്യത്തില്‍ 100 ശതമാനം ഉറപ്പ് പറയാന്‍ പറ്റില്ലെന്ന് പറഞ്ഞു.

അങ്ങനെ ഒരാള്‍ പോവാന്‍ തുടങ്ങി. അച്ഛനെ വിളിച്ച് അനുഗ്രഹം കൊടുത്തു. കുഞ്ഞിനെ എന്ത് ചെയ്യണമെന്ന് അറിയില്ല. അങ്ങനെ പള്ളിയില്‍ വിളിച്ചു. അവിടെയാക്കാമെന്ന് തീരുമാനിച്ചു. അപ്പോഴും ഡിംപിള്‍ ഒന്നും അറിയുന്നില്ല. കുഞ്ഞുങ്ങളെ ഇന്‍ക്യുബിലേറ്ററില്‍ വെച്ചിരിക്കുകയാണെന്ന് അവള്‍ കരുതി. ആദ്യമായിട്ടാണ് എന്റെ ഭര്‍ത്താവായ ഡോണ്‍ ചേട്ടനും ഡാഡിയുമൊക്കെ കരയുന്നത് കാണുന്നത്. ഡിംപിള്‍ അന്നേരവും തന്റെ മക്കളെ കുറിച്ച് പറഞ്ഞ് സന്തോഷിക്കുകയായിരുന്നു.

ഒടുവില്‍ ഡിംപിളിനോട് ചോദിച്ച് തന്നെ കുറച്ച് പാല് വാങ്ങി പോയ  കുഞ്ഞിന്റെ ചുണ്ടില്‍ ഇറ്റിച്ച് നല്‍കി. ശേഷം പള്ളിയില്‍ കൊണ്ട് പോയി ചടങ്ങുകളോടെ സംസ്‌കാരം നടത്തി. ഡോക്ടറിനോട് സംസാരിച്ചാണ് കാര്യങ്ങളൊക്കെ ഡിംപിളിനെ അറിയിച്ചതെന്നും ഡിവൈന്‍ പറയുന്നു.

അതേ സമയം ഡിംപിളിന്റെ വീഡിയോയ്ക്ക് താഴെ വന്ന ആരാധകരുടെ കമന്റുകള്‍ വായിക്കാം. 'ആ വീട്ടിലെ മരുമോളവാന്‍ ഒരു ഭാഗ്യം വേണം അത് കിട്ടിയത് ഡിവൈനിന് ആണ്. നല്ലൊരു മരുമക്കളെ ആണ് ദൈവം ഈ കുടുംബത്തിന് കെടുത്തത്. ഡിംപിള്‍ വളരെ ലക്കി ആണ്. ഇങ്ങനെ സപ്പോര്‍ട്ട് ഉള്ള ഒരു ഫാമിലിയെ കിട്ടിയതില്‍ ദൈവം അനുഗ്രഹിക്കട്ടെ.

നടന്ന കാര്യങ്ങള്‍ ഓര്‍ത്തു വിഷമിക്കരുത്. ഇത്ര സപ്പോര്‍ട്ട് ചെയ്യുന്ന ഫാമിലി കൂടെ ഉണ്ടല്ലോ. ദൈവം കൂടുതല്‍ ഇഷ്ട്ടം ഉള്ളവരെ കൂടുതല്‍ പരീക്ഷിച്ചു കൊണ്ടിരിക്കും. ഇനി ജീവിതത്തില്‍ സന്തോഷം മാത്രം. ഉണ്ടാവട്ടെ എപ്പോഴും ഇയാള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കും.

കണ്ണ് നിറയാതെ ഈ വീഡിയോ മുഴുവന്‍ കണ്ട് തീര്‍ക്കാന്‍ കഴിയില്ല. നിങ്ങളുടെ എല്ലാവരുടെയും ഐക്യം ആണ് വീടിന്റെ ഐശ്വര്യം. ഡിവൈന്‍ ആണ്. നിങ്ങളുടെ വീടിന് പറ്റിയ കുട്ടി. എല്ലാവരെയും ഒരുപാട് ഇഷ്ടം ആണ്. ഇങ്ങനെ ഒരു ഫാമിലി എല്ലാരുടെയും ആഗ്രഹം ആണ്. ഈ ഒത്തൊരുമ ദൈവം അനുഗ്രഹിച്ചു. ജീവിതാവസാനം വരെ ഇങ്ങനെ പോട്ടെ എന്നും നിങ്ങടെ ഒപ്പം ഞങ്ങളും ഉണ്ട് ഈ ഫാമിലിയില്‍.

നിങ്ങള്‍ ഇപ്പറഞ്ഞതിന് യാതൊരു തെറ്റും ഇല്ല. ഇതു കെട്ടവര്‍ക്ക് ഒരു തുള്ളി കണ്ണീര്‍ വരാത്തവര്‍ ആരും ഉണ്ടാകില്ല. എന്റെ കണ്ണും നനഞ്ഞു, കാരണം എനിക്കും ഇതു പോലുള്ള അനുഭവം ഫേസ് ചെയ്ത ഒരു പിതാവ് ആണ്. എന്റെ മൂത്ത മകന്റെ കാര്യം പറയുമ്പോള്‍ ഇപ്പോഴും ഞാനും എന്റെ ഭാര്യയും കരയുമെന്നും ആരാധകര്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/10340/what-happened-after-dimple-was-admitted-to-the-hospital)