---
title: "ഓസ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് 'കാര്‍പെന്ററും' കുടുംബവും; കണ്ണീരണിഞ്ഞ് കീരവാണി "
english_title: "'Carpenter' family congratulates Keeravani and RRR at Oscars"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103394/carpenter-family-congratulates-keeravani-and-rrr-at-oscars"
published_at: "2023-03-16T16:40:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412fc210b962_KEERAVANI_AND_CARPENT.jpg"
keywords: []
---

# ഓസ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് 'കാര്‍പെന്ററും' കുടുംബവും; കണ്ണീരണിഞ്ഞ് കീരവാണി 

> **Lead Summary:** **ഓ**സ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും. ‘കാര്‍പെന്റേഴ്‌സി’ന്റെ പ്രശസ്ത ഗാനം ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോ ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

## Article Content

**ഓ**സ്‌കാർ പുരസ്‌കാരത്തില്‍ കീരവാണിയേയും ആര്‍ആര്‍ആറിനേയും അഭിനന്ദിച്ച് റിച്ചാര്‍ഡ് കാര്‍പെന്ററും കുടുംബവും. ‘കാര്‍പെന്റേഴ്‌സി’ന്റെ പ്രശസ്ത ഗാനം ‘ഓണ്‍ ടോപ്പ് ഓഫ് ദി വേള്‍ഡി’ന്റെ റീ ഇമാജിന്‍ഡ് വേര്‍ഷന്‍ പാടുന്ന വിഡിയോ ആണ് റിച്ചാര്‍ഡ് കാര്‍പെന്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

ഈ പാട്ടിന്റെ ഈണത്തിലാണ് കീരവാണി ഓസ്‌കാർ വേദിയിൽ തന്റെ സന്തോഷം രേഖപ്പെടുത്തിയത്. എംഎം കീരവാണിയേയും ലിറിസിസ്റ്റ് ചന്ദ്രബോസിനേയും റിച്ചാർഡ് മെൻഷൻ ചെയ്തുകൊണ്ട് പങ്കുവച്ച വീഡിയോയിൽ കുറിച്ചത് ഇങ്ങനെ,‘മികച്ച ഗാനത്തിനുള്ള നിങ്ങളുടെ വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

[https://www.instagram.com/reel/CpybDiVDy8a/?utm_source=ig_embed&utm_campaign=loading](https://www.instagram.com/reel/CpybDiVDy8a/?utm_source=ig_embed&utm_campaign=loading)

നിങ്ങൾക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരു ചെറിയ സമ്മാനം ഇതാ.”എന്നാല്‍ ഈ വിഡിയോ കണ്ടതിന് ശേഷം അദ്ദേഹത്തിന് കണ്ണീര്‍ നിയന്ത്രിക്കാനായില്ല. ഞങ്ങളുടെ ആർ ആർ ആർ കുടുംബത്തിന് അവിസ്മരണീയമായ നിമിഷമാണിത്. വളരെ നന്ദി,’ എന്നായിരുന്നു എസ് എസ് രാജമൗലിയുടെ പ്രതികരണം.

‘ഇത് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. സന്തോഷത്താൽ എനിക്ക് കണ്ണുനീർ അടക്കാനാകുന്നില്ല. ഈ പ്രപഞ്ചത്തിൽ ഇതുനുമേൽ മികച്ച സമ്മാനം ഇനിയെന്ത്, എന്ന് കീരവാണിയും കുറിച്ചു. കാർപെന്റേഴ്സിനെ കേട്ടുവളർന്ന താൻ ഇന്ന് ഓസ്കറിൽ എത്തി നിൽക്കുന്നു,’ എന്നാണ് വേദിയിൽ അദ്ദേഹം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/103394/carpenter-family-congratulates-keeravani-and-rrr-at-oscars)