---
title: "ഇത്രയും നന്ദികെട്ട ഒരാളാണെന്ന് കരുതില്ല, അവര്‍ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞില്ല; ആരതി "
english_title: "Not being thought so ungrateful, they did not speak of reward; Aarti"
publisher: "moviemax.in"
canonical_url: "https://moviemax.in/news/103336/not-being-thought-so-ungrateful-they-did-not-speak-of-reward-aarti"
published_at: "2023-03-16T12:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6412c8042aeff_arathi.jpg"
keywords: []
---

# ഇത്രയും നന്ദികെട്ട ഒരാളാണെന്ന് കരുതില്ല, അവര്‍ പ്രതിഫലത്തെക്കുറിച്ച് പറഞ്ഞില്ല; ആരതി 

> **Lead Summary:** ** സോ**ഷ്യല്‍ മീഡിയയിലെ താരമാണ് ആരതി കൃഷ്ണ. ബോഡി ബില്‍ഡിംഗ് രംഗത്ത് തരംഗം സൃഷ്ടിച്ച ആരതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഓളം സൃഷ്ടിക്കുകയാണ്. പിന്നാലെ താരം സ്റ്റാര്‍ മാജിക്കിലുമെത്തിയിരുന്നു. ഇതിനിടെ ആരതി ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ചാനല്‍ ഷോകളെക്കുറിച്ചുള്ള ആരതിയുടെ വാക്കുകള്‍ വൈറലായിരുന്നു. ഷോകളിലേക്ക് വിളിച്ച് കോമാളിയാക്കുമെന്നും പ്രതിഫലം തരാന്‍ മടിയാണെന്നുമായിരുന്നു ആരതി കഴിഞ്ഞ ദിവസം പറഞ്ഞത്.

## Article Content

** സോ**ഷ്യല്‍ മീഡിയയിലെ താരമാണ് ആരതി കൃഷ്ണ. ബോഡി ബില്‍ഡിംഗ് രംഗത്ത് തരംഗം സൃഷ്ടിച്ച ആരതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ഓളം സൃഷ്ടിക്കുകയാണ്. പിന്നാലെ താരം സ്റ്റാര്‍ മാജിക്കിലുമെത്തിയിരുന്നു. ഇതിനിടെ ആരതി ബിഗ് ബോസ് മലയാളം സീസണ്‍ 5 ലേക്ക് വരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെ ചാനല്‍ ഷോകളെക്കുറിച്ചുള്ള ആരതിയുടെ വാക്കുകള്‍ വൈറലായിരുന്നു. ഷോകളിലേക്ക് വിളിച്ച് കോമാളിയാക്കുമെന്നും പ്രതിഫലം തരാന്‍ മടിയാണെന്നുമായിരുന്നു ആരതി കഴിഞ്ഞ ദിവസം പറഞ്ഞത്.

ഈ വീഡിയോ വൈറലായി മാറുകയും ചെയ്തിരുന്നു. ആരതി പറഞ്ഞത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചാണെന്ന തരത്തിലായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ഇതോടെ ഈ സംഭവത്തില്‍ വ്യക്തത വരുത്തുകയാണ് ആരതി. തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. താന്‍ പറഞ്ഞത് സ്റ്റാര്‍ മാജിക്കിനെക്കുറിച്ചല്ലെന്നാണ് ആരതി പറയുന്നത്. സ്റ്റാര്‍ മാജിക്കില്‍ പോയപ്പോള്‍ പണം ചോദിക്കാതിരുന്നത് തന്റെ തെറ്റായിരുന്നുവെന്നും താരം പറയുന്നു.

താന്‍ പറയാത്ത കാര്യങ്ങളാണ് പ്രചരിക്കുന്നതെന്നും ആരതി പറയുന്നു. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ഈയ്യിടെ ഞാനൊരു ഇന്റര്‍വ്യുവില്‍ പറഞ്ഞൊരു കാര്യം ആ ഭാഗം മാത്രമായി കട്ട് ചെയ്‌തെടുത്ത്, ഞാന്‍ പറയാത്ത കമന്റുകള്‍ പോലും കൂട്ടിച്ചേര്‍ത്ത് വലിയ ഇഷ്യുവാക്കിയിരിക്കുകയാണ്. അത് കാരണം എനിക്ക് വലിയ പ്രഷറാണ് നേരിടേണ്ടി വരുന്നത്. പ്രധാനമായും സ്റ്റാര്‍ മാജിക്ക് എന്നൊരു ഷോയെക്കുറിച്ചാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്. ആ അഭിമുഖത്തില്‍ ഏത് ഷോയാണെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. അത് അങ്ങനെയാക്കി തീര്‍ത്തത് ഞാനല്ലെന്നാണ് ആരതി പറയുന്നത്.

സ്റ്റാര്‍ മാജിക്കിലേക്ക് വിളിച്ചപ്പോള്‍ അവര്‍ എന്നോട് പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. അവര്‍ പറഞ്ഞതുമില്ല, ഞാന്‍ ചോദിച്ചതുമില്ല. അത് എന്റെ ഭാഗത്തു നിന്നുമുണ്ടായൊരു തെറ്റാണ്. ഇത് അവരെ പേടിച്ച് പറയുന്നതോ പേടിച്ചിട്ട് മാറ്റി പറയുകയോ അല്ല. ഞാന്‍ അങ്ങനെയല്ല പറഞ്ഞത്. അതിനാല്‍ ഞാനത് തിരുത്തി പറയില്ല. പക്ഷെ അവര്‍ക്ക് എന്നെക്കുറിച്ച് തോന്നുന്ന ഫീലിംഗ് എന്തായിരിക്കും? എന്തിനോ വേണ്ടിയാകട്ടെ എന്റെ പ്രൊമോഷനോ അവരുടെ പ്രൊമോഷനോ, അവര്‍ക്ക് എന്നെ വിളിച്ചത് വെറുതെയായിപ്പോയി എന്നൊരു തോന്നല്‍ വരില്ലേ? ഇത്രയും നന്ദികെട്ട ഒരാളാണെന്ന് കരുതില്ലേ ? എന്നെക്കുറിച്ച് ഒരാളും അങ്ങനെ ചിന്തിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു. ദയവ് ചെയ്ത് ഇങ്ങനെയുള്ള സാഹചര്യങ്ങളുണ്ടാക്കരുത്.

സ്റ്റാര്‍ മാജിക്ക് വിളിച്ച് വരുത്തി പറ്റിച്ചു, ഇത്ര ചീപ്പാണോ സ്റ്റാര്‍ മാജിക്ക് എന്നൊക്കെയുള്ള തലക്കെട്ടുകളിലാണ് യൂട്യൂബ് വീഡിയോകള്‍ വരുന്നത്. വ്യൂസിന് വേണ്ടി എന്തിനാണ് ഇങ്ങനെയുള്ള വീഡിയോകള്‍ ഇറക്കുന്നത്. അവര്‍ എന്റെ യാത്രാ ചിലവും ഭക്ഷണവും താമസവും തന്നിരുന്നു. ഞാന്‍ ഒരിക്കലും അവര്‍ എനിക്കൊന്നും ചെയ്ത് തന്നിട്ടില്ലെന്നും പറ്റിച്ചെന്നും പറഞ്ഞിട്ടില്ലെന്നും ആരതി വ്യക്തമാക്കുന്നു. എന്റെ വ്യക്തിജീവിതത്തിലെ പലകാര്യങ്ങളും ഇതുപോലെ വളച്ചൊടിച്ച് മാധ്യമങ്ങളില്‍ വന്നപ്പോഴും ഞാന്‍ വിചാരിച്ചത് അവര്‍ക്കും ജീവിക്കണമല്ലോ എന്നാണ്. എന്റെ ജീവിതം തകര്‍ന്നാലും അതുകൊണ്ട് മറ്റാരെങ്കിലും ജീവിക്കുകയാണെങ്കില്‍ ജീവിച്ചോട്ടെ എന്ന് കരുതി. എന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ അനുഭവിച്ചാല്‍ മതി, എന്നെക്കുറിച്ച് ആളുകള്‍ ഇങ്ങനെയാണല്ലോ കരുതുന്നത് എന്ന് ഞാന്‍ മാത്രം വിഷമിച്ചാല്‍ മതിയല്ലോ. എന്റെ അച്ഛന്‍ എന്റെ അമ്മ എന്റെ കുടുംബം ഞാനുമായി ബന്ധപ്പെട്ടിരിക്കുന്നവര്‍ മാത്രം അനുഭവിച്ചാല്‍ മതി. പക്ഷെ ഇത് അങ്ങനെയല്ല, വലിയൊരു പ്ലാറ്റ്‌ഫോമാണ്. വലിയൊരു ഷോയാണ്. അവരുടെ പേരിനെയാണ് ഇത് ബാധിക്കുന്നത്. എല്ലാവര്‍ക്കും ബുദ്ധിമുട്ടാണതെന്നും ആരതി കൂട്ടിച്ചേര്‍ക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/103336/not-being-thought-so-ungrateful-they-did-not-speak-of-reward-aarti)