ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായ താരങ്ങളാണ് അല്‍സാബിത്തും ശിവാനിയും. ജനപ്രിയ പരമ്പരയില്‍ ഇവരുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായി മാറിയിരുന്നു. കുട്ടിത്താരങ്ങളുടെ വളര്‍ച്ച പ്രേക്ഷകര്‍ പരമ്പരയിലൂടെ കണ്ടിരുന്നു. അഞ്ച് വര്‍ഷമായി സംപ്രേക്ഷണം ചെയ്തുവന്ന ഉപ്പും മുളകും അടുത്തിടെയാണ് അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഉപ്പും മുളകും ടീം ബ്രേക്ക് എടുത്ത സമയത്ത് ബിജു സോപാനവും നിഷാ സാരംഗും തന്നെയാണ് പരമ്പര അവസാനിച്ചതായി സ്ഥിരീകരിച്ചത്.
അതേസമയം ശിവാനിയുടെയും കേശുവിന്റെതുമായി വന്ന പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രം കണ്ട് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. കുറച്ചുദിവസം കാണാതിരുന്നപ്പോഴേക്കും ഇവരങ്ങ് വലിയ കുട്ടികളായി പോയല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്. ഉപ്പും മുളകില്‍ അഭിനയിക്കുന്ന സമയത്ത് ചില സിനിമകളില്‍ കേശു അഭിനയിച്ചിരുന്നു. ഫഹദ് ഫാസില്‍-സത്യന് അന്തിക്കാട് ചിത്രം ഞാന്‍ പ്രകാശനില്‍ ഒരു ചെറിയ റോളില്‍ അല്‍സാബിത്ത് അഭിനയിച്ചു.
ചിത്രത്തില്‍ ശ്രീനിവാസന് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകന്റെ റോളിലാണ് കേശു എത്തിയത്. അതേസമയം ശിവാനി ഡാന്‍സ് വീഡിയോകളുമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. ഉപ്പും മുളകും സഹതാരം മുടിയനൊപ്പം ആയിരുന്നു ശിവാനി വീഡിയോകള്‍ ചെയ്തത്. സോഷ്യല്‍ മീഡിയയിലും ഉപ്പും മുളകും താരങ്ങള്‍ എപ്പോഴും ആക്ടീവാകാറുണ്ട്. ഉപ്പും മുളകില്‍ ലച്ചുവായി വേഷമിട്ട ജൂഹി റുസ്തഗിയുടെ മിക്ക സോഷ്യല്‍ മീഡിയ പോസ്റ്റുകളും വൈറലാകാറുണ്ട്. കൂടാതെ നിഷാ സാരംഗും ബിജു സോപാനവുമെല്ലാം വിശേഷങ്ങള്‍ പങ്കുവെച്ച് മുന്‍പ് എത്തിയിരുന്നു. ഉപ്പും മുളകും താരങ്ങളുടെ പേരില്‍ നിരവധി ആരാധക ഗ്രൂപ്പുകളുമുണ്ട് സോഷ്യല്‍ മീഡിയയില്‍.
Fans take new pictures of Keshu and Shivani