അടുത്ത ചിത്രത്തിലേക്കുള്ള നിവിന്‍ പോളിയുടെ ലുക്ക്; ചിത്രങ്ങൾ വൈറൽ

അടുത്ത ചിത്രത്തിലേക്കുള്ള നിവിന്‍ പോളിയുടെ ലുക്ക്; ചിത്രങ്ങൾ വൈറൽ
2023-03-14T22:40:00 | By Vyshnavy Rajan

മീപകാലത്ത് തിരക്കഥകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ മലയാളത്തില്‍ ഏറ്റവുമധികം പരീക്ഷണങ്ങള്‍ നടത്തിയ താരങ്ങളിലൊരാളാണ് നിവിന്‍ പോളി. അവയില്‍ പലതും നല്ല ചിത്രങ്ങളെന്ന് നിരൂപക പ്രശംസ നേടിയെങ്കിലും വേണ്ടത്ര വിജയം കണ്ടില്ല. ഇപ്പോഴിതാ താന്‍ മാസ് പരിവേഷത്തില്‍ എത്തുന്ന ഒരു ചിത്രത്തിലാണ് നിവിന്‍ നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഹനീഫ് അദേനിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള നിവിന്‍ പോളിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.


ഒരു ആഡംബര ബൈക്കില്‍ സ്റ്റൈലിഷ് ഡ്രെസ്സിംഗും സണ്‍ ഗ്ലാസും ഒക്കെയായി ഇരിക്കുന്ന നിവിന്‍ പോളിയാണ് പുറത്തെത്തിയ ലൊക്കേഷന്‍ ചിത്രത്തില്‍. നിലവില്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത് യുഎഇയില്‍ ആണ്. ഹനീഫ് അദേനി തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കുന്നത്.

ജനുവരി 20ന് ആണ് സിനിമയുടെ ചിത്രീകരണം യുഎഇയിൽ ആരംഭിച്ചത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിവിൻ പോളിയുടെ ഫിലിമോഗ്രഫിയിലെ 42-ാമത്തെ ചിത്രമാണിത്. നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.


വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ – സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ – റിനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രണവ് മോഹൻ, പ്രൊഡക്ഷൻ മാനേജർ – ഇന്ദ്രജിത്ത് ബാബു, ഫിനാൻസ് കൺട്രോളർ – അഗ്നിവേശ്, DOP അസോസിയേറ്റ് – രതീഷ് മന്നാർ.

Content Highlight: Nivin Pauly's Look for Next Film; Pictures go viral

Next TV

Related Stories
 മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്, പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

Feb 12, 2026 07:06 AM

മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്, പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും

മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസ്, പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് തെളിവെടുപ്പിന്...

Read More >>
പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

Nov 7, 2025 02:16 PM

പ്രണയ നൈരാശ്യം ; വടകരയിൽ വന്ദേഭാരത് എക്പ്രസ്സിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി

വടകരയിൽ ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി, ആത്മഹത്യാശ്രമം...

Read More >>
കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692 പേർക്കെതിരെ കേസെടുത്തു

Oct 11, 2025 07:32 AM

കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷം; ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ 692 പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ ഉള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്....

Read More >>
Top Stories










News Roundup