മലയാള സിനിമയിലെ പ്രിയപ്പെട്ട താരമാണ് കാവ്യ മാധവന്‍ . നിരവധി കഥാപാത്രങ്ങളാണ് താരം സമ്മാനിച്ചത് . സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും, കാവ്യ മാധവനോടുള്ള ആരാധന ഒരിഞ്ച് പോലും പ്രേക്ഷകര്‍ക്ക് കുറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിനും മഹാലക്ഷ്മിയ്ക്കും മീനാക്ഷിയ്ക്കും ഒപ്പം കാവ്യ എവിടെ പ്രത്യക്ഷപ്പെട്ടാലും അത് ഫോട്ടോയായി സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നതും സ്വാഭാവികമാണ്.
പക്ഷെ ഇപ്പോള്‍ പ്രചരിയ്ക്കുന്നത് പുതിയ വിശേഷം ഒന്നുമല്ല. കാവ്യയുടെ പഴയ ഒരു അഭിമുഖമാണ്. കാവ്യയും ദിലീപും പങ്കെടുത്ത പരിപാടിയില്‍ നന്ദുവാണ് ഇരുവരെയും അഭിമുഖം ചെയ്യുന്നത്. നന്ദുവും ദിലീപും കാവ്യയെ കളിയാക്കി കൊല്ലുന്നതാണ് വീഡിയോയില്‍ കാണുന്നത്. സംഗതി രസകരമാണ്.
വാണി വിശ്വനാഥിനെ നന്നായി അനുകരിക്കുന്ന നടിയാണ് കാവ്യ മാധവന്‍. വാണി വിശ്വനാഥിന്റെ ശബ്ദത്തില്‍ ജുംബലക്ക ജുംബലക്ക എന്ന പാട്ട് നന്നായി കാവ്യ പാടും. ഇതും പറഞ്ഞായിരുന്നു ദിലീപിന്റെയും നന്ദുവിന്റെയും കളിയാക്കല്‍.
വാണി വിശ്വനാഥിന്റെ ശബ്ദത്തില്‍ പാടാന്‍ പറഞ്ഞപ്പോള്‍, നേരിട്ട് പാട്ട് പാടാന്‍ കഴിയില്ല, അതുകൊണ്ട് എന്തെങ്കിലും ചോദ്യം ചോദിക്കണം എന്നായി കാവ്യ. ദിലീപ് ചോദ്യം ചോദിയ്ക്കുകയും കാവ്യ മനോഹരമായി വാണി വിശ്വനാഥിന്റെ ശബ്ദം അുകരിയ്ക്കുകയുമായിരുന്നു. എന്നാല്‍ നന്ദുവും ദിലീപും വിട്ടില്ല. ആ പാട്ട് മുഴുവന്‍ പാടണം എന്നായി ഇരുവരും. കളിയാക്കുകയാണെന്ന് മനസ്സിലാക്കിയപ്പോള്‍ കാവ്യ നിര്‍ത്തി.
നേരില്‍ കണ്ടാല്‍ വാണി വിശ്വനാഥ് എന്ത് പറയും എന്ന് അറിയാത്തതുകൊണ്ടുള്ള പേടി കാരണം, വാണി വിശ്വനാഥും പങ്കെടുക്കുന്ന ഒരു പരിപാടിയില്‍ നിന്ന് കാവ്യ ഒഴിവാകാന്‍ ശ്രമിച്ചിരുന്നുവത്രെ. പക്ഷെ എയര്‍ പോര്‍ട്ടില്‍ വച്ച് വാണി കൈയ്യോടെ പിടിച്ചു. നീ എന്നെ അനുകരിയ്ക്കും എന്ന് കേട്ടല്ലോ എന്ന് ചോദിച്ചതും, അങ്ങനെയൊന്നും ഇല്ല എന്ന് പറഞ്ഞ് കാവ്യ ഓടി രക്ഷപ്പെടുകയായിരുന്നുവത്രെ.
വാണി വിശ്വനാഥിനെ മാത്രമല്ല, എന്‍ എന്‍ പിള്ളയെയും കാവ്യ മാധവന്‍ നന്നായി അനുകരിയ്ക്കും. മുന്‍പ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന സെലിബ്രിറ്റ് കോമഡി ചാറ്റ് ഷോയില്‍ വന്നപ്പോള്‍ എന്‍ എന്‍ പിള്ളയെ അനുകരിച്ചും കാവ്യ കൈയ്യടി നേടിയിരുന്നു.
മലയാള സിനിമയിലെ വേറിട്ട ശബ്ദമാണ് കാവ്യ മാധവന്റേത്. ബാസ് കൂടുതലുള്ളതിനാല്‍ തുടക്കകാലത്ത് ഒന്നും കാവ്യ സ്വന്തം കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നില്ല. ഷി ടാക്‌സി പോലുള്ള രണ്ടോ മൂന്നോ സിനിമകള്‍ക്ക് മാത്രമാണ് കാവ്യ തന്റെ കഥാപാത്രത്തിന് സ്വന്തം ശബ്ദം നല്‍കിയത്.
Content Highlight: This is an old interview with Kavya. Going viral

































