---
title: "ഏഴു വയസു മുതലുള്ള ആരാധന....21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി; ഫാൻ മൊമെന്റ് ചിത്രവുമായി സഞ്ജു സാംസൺ"
english_title: "Sanju Samson with fan moment picture"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102898/sanju-samson-with-fan-moment-picture"
published_at: "2023-03-13T20:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640f3e332431c_sanju_samson.jpg"
keywords: []
---

# ഏഴു വയസു മുതലുള്ള ആരാധന....21 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടി; ഫാൻ മൊമെന്റ് ചിത്രവുമായി സഞ്ജു സാംസൺ

> **Lead Summary:** **ത**ന്റെ ഏഴു വയസു മുതലുള്ള ആരാധന കഥാപാത്രമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ കാണാൻ പറ്റിയ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ.സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നു.

## Article Content

**ത**ന്റെ ഏഴു വയസു മുതലുള്ള ആരാധന കഥാപാത്രമായ സൂപ്പർ സ്റ്റാർ രജനികാന്തിനെ കാണാൻ പറ്റിയ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ.സോഷ്യൽ മീഡിയയിലൂടെ ആണ് തന്റെ പ്രിയ താരത്തെ കണ്ട വിവരം താരം സഞ്ജു അറിയിച്ചിരിക്കുന്നത്. ഏഴാമത്തെ വയസ് മുതൽ താൻ രജനികാന്തിന്റെ വലിയ ആരാധകനായിരുന്നു.

ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു. ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി എന്നാണ് ഫോട്ടോ പങ്കുവച്ച് സഞ്ജു പറയുന്നത്.

[https://www.facebook.com/photo?fbid=791744955644880&set=a.279812596838121](https://www.facebook.com/photo?fbid=791744955644880&set=a.279812596838121)

‘ഏഴാമത്തെ വയസ്സിൽ സൂപ്പർ രജനി ആരാധകനാണ്,, ഒരു ദിവസം ഞാൻ രജനി സാറിനെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാണുമെന്ന് എന്റെ മാതാപിതാക്കളോട് പറയുമായിരുന്നു..ഒടുവിൽ 21 വർഷങ്ങൾക്ക് ശേഷം തലൈവർ എന്നെ ക്ഷണിച്ച ആ ദിവസം വന്നെത്തി’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം സഞ്ജു സാസംസൺ കുറിച്ചിരിക്കുന്നത്.

സഞ്ജുവിന്റെ ഫാൻ മൊമെന്റ് ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തു വരുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/102898/sanju-samson-with-fan-moment-picture)