---
title: "പേര് മാറ്റാന്‍ കാരണം സമുദായത്തോടുള്ള അതൃപ്തിയല്ല- സാജന്‍ സൂര്യ"
english_title: "The reason for changing the name is not dissatisfaction with the community - Sajan Surya"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102759/the-reason-for-changing-the-name-is-not-dissatisfaction-with-the-community-sajan-surya"
published_at: "2023-03-13T07:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640e875a2330f_sajan_surya.jpg"
keywords: []
---

# പേര് മാറ്റാന്‍ കാരണം സമുദായത്തോടുള്ള അതൃപ്തിയല്ല- സാജന്‍ സൂര്യ

> **Lead Summary:** **മ**ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജന്‍ സൂര്യ. ഇപ്പോഴും ചെത്ത് പയ്യനായി തിളങ്ങുന്ന സാജന്‍ സൂര്യയുടെ പേര് സാജന്‍ എസ് നായര്‍ എന്നായിരുന്നു.

## Article Content

**മ**ലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് സാജന്‍ സൂര്യ. ഇപ്പോഴും ചെത്ത് പയ്യനായി തിളങ്ങുന്ന സാജന്‍ സൂര്യയുടെ പേര് സാജന്‍ എസ് നായര്‍ എന്നായിരുന്നു.

എന്നാല്‍ പേരിന്റെ കൂടെയുള്ള ജാതി വാലുകള്‍ ഒഴിവാക്കുക എന്ന സെലിബ്രൈറ്റികളുടെ പുതിയ ട്രെന്‍ഡ് വരുന്നതിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ പേരില്‍ മാറ്റം വരുത്തിയ വ്യക്തിയാണ് താനെന്ന് സാജന്‍ സൂര്യ പ്രതികരിച്ചു.

തന്നെ അറിയുന്ന എല്ലാവര്‍ക്കും സാജന്‍ എസ് നായര്‍ എന്ന പേര് അറിയില്ല. ഓഫീസില്‍ അടക്കം എന്റെ ഔദ്യോഗികമായ പേര് സാജന്‍ എസ് നായര്‍ എന്നതാണ്. കഴിഞ്ഞ ഇരുപത് കൊല്ലമായി ആ പേര് ആരും വിളിക്കാറില്ലെന്നും സാജന്‍ സൂര്യ വ്യക്തമാക്കി.

നാടക രംഗത്ത് എത്തിയപ്പോഴാണ് പേരിന് മാറ്റം വരുത്തിയത്. അക്കാലത്ത് നാടത്തിലെ വേഷം ചെയ്യുന്ന നടന്റെ പേര് പറഞ്ഞപ്പോള്‍ സാജന്‍ എസ് നായര്‍ എന്ന് പറയുന്നത് ഒരു സുഖമില്ലെന്ന് തോന്നി.

നാടകത്തിന്റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരന്‍ കുരിയാത്തിയാണ് പ്രചോദനമായത്. അദ്ദേഹമാണ് പേര് മാറ്റിയതെന്നും താരം കൂട്ടിച്ചേര്‍ത്തു. പക്ഷെ നായര്‍ സമുദായത്തോടുള്ള അതൃപ്തിയൊന്നും അല്ല പേര് മാറ്റാനുള്ള കാരണമെന്നും സാജന്‍ സൂര്യ വ്യക്തമാക്കി.

തന്റെ സാജന്‍ എന്ന പേരിനൊപ്പം അമ്മ സൂര്യകലയുടെ സൂര്യയും ചേര്‍ത്താണ് സാജന്‍ സൂര്യ എന്നാക്കിയത്. അങ്ങനെയാണ് 25 വര്‍ഷം മുന്‍പ് പേര് മാറ്റിയതെന്നും താരം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/102759/the-reason-for-changing-the-name-is-not-dissatisfaction-with-the-community-sajan-surya)