---
title: "ഒസ്കാര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി"
english_title: "The Oscar announcement is only hours away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102736/the-oscar-announcement-is-only-hours-away"
published_at: "2023-03-12T21:45:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640dfafbe8d8e_oscar.jpg"
keywords: []
---

# ഒസ്കാര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി

> **Lead Summary:** **ഒ**സ്കാര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5:30നാണ് 95-ാമത് ഓസ്കര്‍ നിശയ്ക്ക് തിരശീല ഉയരുന്നത്. ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രതീക്ഷ.

## Article Content

**ഒ**സ്കാര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5:30നാണ് 95-ാമത് ഓസ്കര്‍ നിശയ്ക്ക് തിരശീല ഉയരുന്നത്. ആര്‍ ആര്‍ ആറിലെ നാട്ടു നാട്ടുവിലാണ് ഇന്ത്യന്‍ പ്രേക്ഷകരുടെ പ്രതീക്ഷ.

ആരൊക്കെയാകും വിജയികള്‍ എന്നറിയാന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററില്‍ നടക്കുന്ന ചടങ്ങിലേയ്ക്കാണ് ഏവരുടെയും കണ്ണുകള്‍. തിങ്കളാഴ്ച രാവിലെ 5.30ന് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങിന് മുന്നോടിയായി ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന റെഡ് കാര്‍പെറ്റ് ചടങ്ങ് നടക്കും. ജിമ്മി കിമ്മലാണ് ഷോയുടെ അവതാരകന്‍.

ഇന്ത്യയില്‍, ഡിസ്‌നി+ ഹോട്ട്‌സ്റ്റാറില്‍ അവാര്‍ഡ് നിശ തത്സമയം കാണാന്‍ സാധിക്കും. യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അക്കാദമി അവാര്‍ഡുകള്‍ ലൈവ് സ്ട്രീം ചെയ്യും.

എച്ച്‌ യു എല്‍ യു ലൈവ് ടിവി, ഡയറക്‌ട് ടിവി, FUBO ടിവി, AT&T ടിവി എന്നിവയിലും പുരസ്കാര ചടങ്ങ് കാണാം. ഈ പ്ലാറ്റ്‌ഫോമുകളില്‍ മിക്കതിലും പേയ്‌മെന്റ് ഘടകം ഉണ്ടായിരിക്കുന്നതാണ്. ഇന്ത്യന്‍ സിനിമാസ്വാദകര്‍ വളരെ ആവേശത്തോടും ആകാംക്ഷയോടും ആണ് ഇത്തവണത്തെ ഓസ്‌കാര്‍ കാണുന്നത്.

അതിനുകാരണം ആകട്ടെ ആര്‍ആര്‍ആര്‍ എന്ന രാജമൗലി ചിത്രവും. ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ ആണ് ചിത്രത്തിലെ നാട്ടു നാട്ടു ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. ഗാനത്തിന്റെ സംഗീത സംവിധായകന്‍ എംഎം കീരവാണിയും ഗായകരായ രാഹുല്‍ സിപ്ലിഗഞ്ച്-കാല ഭൈരവയും ചേര്‍ന്ന് ഈ ഗാനം വേദിയില്‍ തത്സമയം അവതരിപ്പിക്കുമെന്നാണ് വിവരം.

ഓസ്‌കര്‍ ചടങ്ങില്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ ഗാനത്തിന് നൃത്തം ചെയ്യാന്‍ രാം ചരണും, ജൂനിയര്‍ എന്‍ടിആറും വേദിയില്‍ കയറില്ലെന്നാണ് അടുത്തിടെ വന്ന വാര്‍ത്ത.

അവര്‍ക്ക് പകരം ഗാനത്തിന് ചുവട് വയക്കുന്നത് ഇന്ത്യന്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധക്കപ്പെട്ട അമേരിക്കന്‍ നര്‍ത്തകിയും അഭിനേത്രിയുമായ ലോറന്‍ ഗോട്‌ലീബാണ്. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/102736/the-oscar-announcement-is-only-hours-away)