---
title: "ആ നടന്‍ വിവാഹിതനായത് സഹിക്കാന്‍ പറ്റിയില്ല; വെളിപ്പെടുത്തലുമായി താരം "
english_title: "The actor couldn't bear to be married; The star with the revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102732/the-actor-couldnt-bear-to-be-married-the-star-with-the-revelation"
published_at: "2023-03-12T21:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640df71320a65_meena.jpg"
keywords: []
---

# ആ നടന്‍ വിവാഹിതനായത് സഹിക്കാന്‍ പറ്റിയില്ല; വെളിപ്പെടുത്തലുമായി താരം 

> **Lead Summary:** **മ**ലയാളത്തിന്റെ പ്രിയ താരമാണ് മീന. മലയാളത്തിലും തമിഴിലും ആയി നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം.

## Article Content

**മ**ലയാളത്തിന്റെ പ്രിയ താരമാണ് മീന. മലയാളത്തിലും തമിഴിലും ആയി നിരവധി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തു പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരം.

അടുത്തിടെ മീന തമിഴ് ചാനലായ സിനി ഉലഗത്തില്‍ നടി സുഹാസിനി നടത്തുന്ന ചാറ്റ് ഷോയില്‍ അതിഥിയായി എത്തിയിരുന്നു. അപ്പോള്‍ താരം നടത്തിയ തുറന്നു പറച്ചില്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

ഇന്ത്യന്‍ സിനിമയിലെ ഒരു നടനെ തനിക്ക് വലിയ ഇഷ്ടമായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ വിവാഹവാര്‍ത്ത ഹൃദയം തകര്‍ത്തെന്നുമാണ് മീന പറയുന്നത്. ഹൃതിക് റോഷനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു.

വിവാഹാലോചന നടത്തുന്ന അമ്മയോട് എനിക്ക് ഹൃതിക്കിനെ പോലെയുള്ളയാള്‍ മതിയെന്നാണ് പറഞ്ഞിരുന്നത്. ഹൃതിക്കിന്‍റെ വിവാഹ ദിവസം എന്‍റെ ഹൃദയം തകര്‍ന്നു പോയി. എനിക്ക് അന്ന് കല്ല്യാണം ആയിട്ടില്ലായിരുന്നു എന്നാണ് മീന പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/102732/the-actor-couldnt-bear-to-be-married-the-star-with-the-revelation)