---
title: "നടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു"
english_title: "Actress Madhuri Dixit's mother Snehalata Dixit passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102682/actress-madhuri-dixits-mother-snehalata-dixit-passed-away"
published_at: "2023-03-12T14:06:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640d8f8b4d771_MADURI_DEEKSHITH_MOM_DEAD.jpg"
keywords: []
---

# നടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു

> **Lead Summary:** **ന**ടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസ്സായിരുന്നു. അന്ത്യകർമങ്ങൾ ശനിയാഴ്ച മുംബൈയിൽ നടന്നുവെന്നാണ് റിപ്പോർട്ട്. സ്നേഹലത ദീക്ഷിതിന്‍റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

## Article Content

**ന**ടി മാധുരി ദീക്ഷിതിന്‍റെ അമ്മ സ്നേഹലത ദീക്ഷിത് അന്തരിച്ചു. 90 വയസ്സായിരുന്നു. അന്ത്യകർമങ്ങൾ ശനിയാഴ്ച മുംബൈയിൽ നടന്നുവെന്നാണ് റിപ്പോർട്ട്. സ്നേഹലത ദീക്ഷിതിന്‍റെ മരണകാരണം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

> മാധുരി ദീക്ഷിതും ഭർത്താവ് ശ്രീറാം നെനെയും ഇറക്കിയ സംയുക്ത പ്രസ്തവാനയിലാണ് മരണം സ്ഥിരീകരിച്ചത്. "ഞങ്ങളുടെ പ്രിയപ്പെട്ട ആയ് (അമ്മ സ്നേഹലത, ഇന്ന് രാവിലെ അന്തരിച്ചു. അടുത്ത ബന്ധുമിത്രങ്ങള്‍ അടുത്ത് തന്നെ ഉണ്ടായിരുന്നു." - എന്നാണ് ഈ പ്രസ്താവന പറയുന്നത്.

> കഴിഞ്ഞ മാസം, ശ്രീറാം നേൻ മാധുരിയുടെ അമ്മ സ്നേഹലത ദീക്ഷിതിനെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു. “എന്റെ 90 വയസ്സുള്ള അമ്മായിയമ്മ പെയിന്റ് ചെയ്യുന്നു. അവര്‍ക്ക് മാക്യുലർ ഡീജനറേഷൻ ഉണ്ട്, നന്നായി കാണാൻ കഴിയില്ല. എന്നാൽ അവളുടെ മനസ്സിലെ ഭാവന ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും സുന്ദരിയായ, പോസിറ്റീവായ വ്യക്തിയാണ് അവര്‍. അവളുടെ കഴിവുകളെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ അവളുടെ പെയിന്റിംഗുകൾ കാണാം" - ശ്രീറാം നേൻ ട്വീറ്റ് ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://moviemax.in/news/102682/actress-madhuri-dixits-mother-snehalata-dixit-passed-away)