---
title: "ചിലർ കിടപ്പറ പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടു, സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി"
english_title: "Some asked him to share a bedroom, acting in a movie for money"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10247/some-asked-him-to-share-a-bedroom-acting-in-a-movie-for-money"
published_at: "2021-11-12T13:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e1f7876540_.jpg"
keywords: []
---

# ചിലർ കിടപ്പറ പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടു, സിനിമയിൽ അഭിനയിച്ചത് പണത്തിനു വേണ്ടി

> **Lead Summary:** നടിയും മോഡലുമായ കനി കുസൃതി കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. അഭിനയത്തിനൊപ്പം തന്റേതായ ശക്തമായ നിലപാടുകള്‍ക്കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി.

## Article Content

നടിയും മോഡലുമായ കനി കുസൃതി കേരള കഫേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയായത്. അഭിനയത്തിനൊപ്പം തന്റേതായ ശക്തമായ നിലപാടുകള്‍ക്കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് കനി.

2019 ല്‍ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരവും താരത്തെ തേടിയെത്തി. സാമൂഹ്യപ്രവര്‍ത്തകരും പ്രമുഖ യുക്തിവാദികളുമായ ഡോ. എ.കെ ജയശ്രീയുടെയും മൈത്രേയ മൈത്രോയന്റെയും മകളാണ് കനി.പത്താം ക്ലാസ്സ്‌  പരീക്ഷയുടെ അപേക്ഷയിലാണ് പേരിനൊപ്പം കുസൃതി എന്ന് ചേര്‍ക്കുന്നത്. ബിരിയാണി എന്ന ഒറ്റ ചിത്രത്തിലുടെയാണ് താരം പേരെടുത്തത്.

സിനിമാ മേഖലയില്‍ ചൂഷണത്തിന് സ്ത്രീകള്‍ വിധേയരാകുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയും വിവാദവുമുയര്‍ത്തിയിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് താരം തുറന്നടിച്ചത്. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചുകൊണ്ടാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. സിനിമയില്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന കനിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു.

സിനിമയില്‍ ആദ്യ കാലത്ത് പണത്തിന് വേണ്ടി മാത്രമാണ് താന്‍ അഭിനയിച്ചിരുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തുടക്കകാലത്ത് ഒരിക്കലും അഭിനയത്തോട് പ്രത്യേക ഒരു ആഗ്രഹം തോന്നിയിട്ടില്ല. പണത്തിനായാണ് താന്‍ അഭിനയിച്ചിരുന്നത് താരം അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

എനിക്ക് അഭിനയിക്കാനുള്ള പാഷനില്ല.നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതു കൊണ്ട് മാത്രമാണ്. ഫിസിക്കല്‍ ആക്ടിങ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് താന്‍ പാരിസില്‍ പഠിക്കാനായി പോയതെന്നും അവര്‍ പറഞ്ഞു. ഒരു സമയത്ത് മലയാള സിനിമകള്‍ തനിക്ക് ഒട്ടും താല്പര്യമില്ലയിരുന്നു വെന്നും  താരം പറയുന്നു.

2000 മുതല്‍ 2010 വരെയുള്ള കാലയളവില്‍ നിരവധി ഓഫറുകള്‍ മലയാളത്തില്‍ നിന്ന് വന്നുവെങ്കിലും ഒഴിവാക്കുകയായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തു ടക്കകാലത്ത് പണത്തിന് വേണ്ടി മറ്റൊന്നും ആലോചിക്കാതെ അഭിനയിച്ചു. തുടര്‍ന്ന് ഒരു തിരഞ്ഞെടുപ്പ് നടത്താനുള്ള അവസരങ്ങളണുണ്ടയിരുന്നില്ലെന്നും താരം വ്യക്തമാക്കി.

അഭിനയത്തെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയിട്ട് ഏഴ് വര്‍ഷത്തോളമേ ആയിട്ടുള്ളു. തനിക്ക് അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുകയെന്നും താരം പറയുന്നു. എന്നാല്‍ ഇപ്പോള്‍ വരുന്ന സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/10247/some-asked-him-to-share-a-bedroom-acting-in-a-movie-for-money)