---
title: "തമ്പിയോട് മാപ്പ് ചോദിച്ച് ശിവന്‍; അപ്പുവിനെ കാണാന്‍ പുതിയ നിബന്ധനയുമായി തമ്പി"
english_title: "Shiva apologizes to Thampi; Thampi with the new condition to see Appu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10241/shiva-apologizes-to-thampi-thampi-with-the-new-condition-to-see-appu"
published_at: "2021-11-12T13:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e1b719341e_.jpg"
keywords: []
---

# തമ്പിയോട് മാപ്പ് ചോദിച്ച് ശിവന്‍; അപ്പുവിനെ കാണാന്‍ പുതിയ നിബന്ധനയുമായി തമ്പി

> **Lead Summary:** ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്. വളരെ പെട്ടെന്നു തന്നെ റേറ്റിംഗില്‍ മുന്നിലെത്തിയ സാന്ത്വനം പരമ്പര തങ്ങളുടെ വ്യത്യസ്തമായ കഥ പറച്ചിലിലൂടെയാണ് ആരാധകരെ കയ്യിലെടുക്കുന്നത്. സ്വാന്തനം വീട്ടിലെ ഓരോ അംഗവും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.

## Article Content

ജനപ്രീയ പരമ്പരയാണ് സാന്ത്വനം. യുവാക്കളെ പോലും ആകര്‍ഷിച്ച പരമ്പര സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമാണ്. വളരെ പെട്ടെന്നു തന്നെ റേറ്റിംഗില്‍ മുന്നിലെത്തിയ സാന്ത്വനം പരമ്പര തങ്ങളുടെ വ്യത്യസ്തമായ കഥ പറച്ചിലിലൂടെയാണ് ആരാധകരെ കയ്യിലെടുക്കുന്നത്. സ്വാന്തനം വീട്ടിലെ ഓരോ അംഗവും ഇന്ന് മലയാളികള്‍ക്ക് തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെ സുപരിചിതരും പ്രിയപ്പെട്ടവരുമാണ്.

അതേസമയം പരമ്പര കടന്നു പോകുന്നത് വളരെ സങ്കീര്‍ണമായ കഥാ മുഹൂര്‍ത്തങ്ങളിലൂടെയാണ്. കഴിഞ്ഞ ദിവസം തന്റെ ഡാഡി കാണാന്‍ വരുന്നത് വരെ നിരാഹാരം ഇരിക്കുകയാണെന്ന് അപ്പു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താന്‍ വരണമെങ്കില്‍ ശിവന്‍ വന്ന് തന്റെ കാല് പിടിച്ച് മാപ്പ് പറയണമെന്ന നിബന്ധന തമ്പി മുന്നോട്ട് വെക്കുകയായിരുന്നു. തമ്പിയുടെ നിബന്ധന അറിഞ്ഞതും നടക്കില്ലെന്ന് ഹരി അറിയിച്ചിരുന്നു. അപ്പുവിന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ ഹരിയും മറ്റുള്ളവരും ശ്രമിച്ചുവെങ്കിലും നടന്നില്ലായിരുന്നു.

ഒടുവില്‍ ശിവന്‍ തന്നെയാണ് അപ്പുവിനെ ആശ്വസിപ്പിച്ചത്. തമ്പിയുടെ ആഗ്രഹം പോലെ തന്നെ താന്‍ പോയി കാണുകയും മാപ്പ് പറയുകയും ചെയ്യാമെന്ന് ശിവന്‍ അറിയിക്കുകയായിരുന്നു. മറ്റെന്തിനേക്കാളും വലുത് അപ്പുവേടത്തിയുടെ സന്തോഷമാണെന്നും അതിന് വേണ്ടി തമ്പിയുടെ കാല് പിടിക്കാനും താന്‍ തയ്യാറാണെന്ന് ശിവന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ശിവന്‍ തമ്പിയുടെ കാല് പിടിക്കേണ്ടതില്ലെന്നും ശിവന്റെ സ്‌നേഹം താന്‍ മനസിലാക്കുന്നുണ്ടെന്നും പറഞ്ഞ അപ്പു നിരാഹാരം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ തന്റെ വാക്കില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവന്‍. താന്‍ തമ്പിയെ കാണാന്‍ പോവുകയാണെന്ന് ശിവന്‍ വ്യക്തമാക്കിയിരിക്കുകയാണ്. ശിവനോടൊപ്പം വരാന്‍ അഞ്ജുവും ഒരുങ്ങിയെങ്കിലും അത് ശിവന്‍ വിലക്കി. സാന്ത്വനം വീട്ടിലുള്ളവരെല്ലാം സങ്കടത്തിലാണ്. എങ്കിലും ശിവന്‍ തമ്പിയെ കാണാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുകയാണ്. പിന്നാലെ ഹരിയും ശിവനും തമ്പിയുടെ വീട്ടിലെത്തിയിരിക്കുകയാണ്.

ഇനി നടക്കാന്‍ പോകുന്നത് സംഭവ ബഹുലമായ രംഗങ്ങളാണെന്നാണ് പുതിയ പ്രൊമോ വ്യക്തമാക്കുന്നത്. ഹരിയും ശിവനും തമ്പിയെ കണ്ട് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്.

അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ തമ്പിയെ അറിയിക്കേണ്ടതായിരുന്നുവെന്ന് ഹരി തമ്പിയോട് പറയുന്നുണ്ട്. പിന്നാലെ ശിവന്‍ തമ്പിയോട് സംസാരിക്കുന്നത് കാണാം. താന്‍ തമ്പിയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും എന്നാല്‍ അതിനൊന്നും കാരണക്കാരന്‍ താന്‍ അല്ലായിരുന്നുവെന്നും തമ്പിയുടെ ഭാഗത്തു നിന്നും തെറ്റായ പലതും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇനി തന്റെ ഭാഗത്തു നിന്നും ഒന്നും ഉണ്ടാകില്ലെന്നും എല്ലാം മറന്ന് തമ്പി സര്‍ വരണമെന്നും ശിവന്‍ പറയുന്നുണ്ട്.

എന്നാല്‍ ഇതിനോടുള്ള തമ്പിയുടെ പ്രതികരണമാണ് ശ്രദ്ധേയമായി മാറുന്നത്. താന്‍ ഇന്നു തന്നെ വരാം എന്ന് അറിയിക്കുന്ന തമ്പി തനിക്കൊരു നിബന്ധന ഉണ്ടെന്നാണ് അറിയിക്കുന്നത്. എന്താകും തമ്പി മുന്നോട്ട് വെക്കുന്ന നിബന്ധന എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

കുടുംബത്തിന്റെ സന്തോഷതിന്നു സമാധാനത്തിന്നു വേണ്ടി തമ്പിടെ മുന്നില്‍ മാപ് പറയാനെത്തിയ ശിവന്റെ മനസ്. ശെരിക്കും ആ കുടുംബത്തിന് വേണ്ടി ജീവിക്കുന്നത് ശിവനാണ്, ഹരി അപ്പുവിനോട് പറഞ്ഞത് ശരിയാണ് ?? ശിവന്‍ ചെന്ന് മാപ്പ് പറഞ്ഞാല്‍ അടുത്ത ഡിമാന്‍ഡ് വെക്കും എന്ന്, അപ്പുവിന്ന് വേണ്ടി ഇറങ്ങി തിരിച്ച ശിവന്ന് അടുത്ത ഡിമാന്‍ഡ്.ചിലപ്പോള്‍ തമ്പി വരുമ്പോള്‍ ശിവന്‍ വീട്ടില്‍ കാണരുതേ എന്നാവും.

എന്നാ ശിവന്‍ അഞ്ജലിയും കൂട്ടി ഷോപ്പിംഗ് പൊക്കോ, ഇയാളുടെ ഒരു ഡിമാന്‍ഡ് ന്തായിരിക്കും? ശിവന്‍ അയാള്‍ വരുമ്പോ ഉണ്ടാവരുതെന്നോ? അല്ലേല്‍ അപ്പു അമരാവതിയില്‍ ഇനി വരരുതെന്നോ? അല്ലേല്‍ ഹരിക്ക് MBA പണി വേണമെന്നോ? ഇങ്ങനെ പോവുകയാണ് ആരാധകരുടെ കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/10241/shiva-apologizes-to-thampi-thampi-with-the-new-condition-to-see-appu)