നിലവിൽ അസാധ്യമായ സാധ്യതയാണ് ബിജെപിക്കെന്ന് തിരുവനന്തപുരത്ത് മൽസരിക്കുന്ന നടൻ കൃഷ്ണകുമാർ. ഇടതും വലതും വിട്ട് നേരേ പോകാം ബിജെപിക്കൊപ്പമെന്ന് സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം പറഞ്ഞിരുന്നു. 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും. കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും പത്തനംതിട്ടയിലെ കോന്നിയിലുമാണ് സുരേന്ദ്രൻ ജനവിധി തേടുന്നത്. മെട്രോമാൻ ഇ.ശ്രീധരൻ പാലക്കാടും കുമ്മനം രാജേശേഖരൻ നേമത്തും മത്സരിക്കും.
താരത്തിന്റെ പ്രചരണത്തിന് എല്ലാ സഹായങ്ങളുമായി കുടുംബവും രംഗത്തുണ്ട്. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇളയ മകൾ ഹൻസിക തയാറാക്കിയ പ്രോമോ വിഡിയോ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍ ആവുകയാണ് ഈ വീഡിയോ.
ഇലക്ഷൻ പ്രചരണത്തിനായി ഹൻസിക തയാറാക്കിയ വിഡിയോ ഗംഭീരമായെന്നും നന്ദി അറിയിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് കൃഷ്ണകുമാർ വീഡിയോ പങ്കുവച്ചത്. വിജയ് ചിത്രമായ മാസ്റ്ററിലെ ‘വാത്തി കമിങ്’ എന്ന ഗാനവും കൃഷ്ണകുമാറിന്റെ ഇലക്ഷൻ പോസ്റ്ററുകളും ചേർത്താണ് വിഡിയോ തയാറാക്കിയിരിക്കുന്നത്.
Krishna Kumar says he will leave the left and the right and go straight.