---
title: "ദിലീപേട്ടന്‍ എന്റെ അടുത്തു കൂടെ പോയിട്ടും അന്ന് എനിക്ക് മനസ്സിലായില്ല, മന്യ നായിഡു"
english_title: "Even though Dilipettan went to me, I did not understand then, Manya Naidu"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10236/even-though-dilipettan-went-to-me-i-did-not-understand-then-manya-naidu"
published_at: "2021-11-12T12:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e1665a5aab_.jpg"
keywords: []
---

# ദിലീപേട്ടന്‍ എന്റെ അടുത്തു കൂടെ പോയിട്ടും അന്ന് എനിക്ക് മനസ്സിലായില്ല, മന്യ നായിഡു

> **Lead Summary:** ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് മന്യ നായിഡു. വിവാഹ ശേഷം വിദേശത്തേക്ക് പോയ നടി സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയാണിപ്പോള്‍. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബ വിശേഷങ്ങളും സിനിമകളെ കുറിച്ചുള്ള ഓര്‍മകളും മന്യ നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

## Article Content

ചുരുക്കം ചില സിനിമകളിലൂടെ തന്നെ മലയാളികളുടെ പ്രിയം പിടിച്ചു പറ്റിയ നടിയാണ് മന്യ നായിഡു. വിവാഹ ശേഷം വിദേശത്തേക്ക് പോയ നടി സിനിമകളില്‍ നിന്നും മാറി നില്‍ക്കുകയാണിപ്പോള്‍. എന്നിരുന്നാലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബ വിശേഷങ്ങളും സിനിമകളെ കുറിച്ചുള്ള ഓര്‍മകളും മന്യ നിരന്തരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇന്ന്, കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മകളാണ് മന്യ പങ്കുവച്ചിരിയ്ക്കുന്നത്. സിനിമയില്‍ ദിലീപ് കുഞ്ഞന്റെ വേഷത്തില്‍ നില്‍ക്കുന്ന ലുക്കിനൊപ്പം നിന്നെടുത്ത ഫോട്ടോയ്‌ക്കൊപ്പമാണ് നടിയുടെ പോസ്റ്റ്. കുഞ്ഞിക്കൂനനെ ആദ്യമായി കണ്ടപ്പോള്‍ എടുത്തതാണ് ഈ ഫോട്ടോ. എനിക്ക് ദിലീപേട്ടനെ കണ്ടിട്ട് തിരിച്ചറിയാന്‍ പോലും സാധിച്ചിരുന്നില്ല എന്ന് മന്യ പറയുന്നു.

'എന്റെ ഷോട്ട് റെഡിയായപ്പോള്‍ ഞാന്‍ പോയി. ദിലീപേട്ടന്റെ മുന്‍പിലൂടെയാണ് പോയത്. പക്ഷെ എനിക്ക് അദ്ദേഹത്തെ മനസ്സിലായില്ല. അദ്ദേഹം കുഞ്ഞിക്കൂനന്റെ വേഷത്തിലായിരുന്നു. അദ്ദേഹം എന്റെ പേര് വിളിച്ചപ്പോഴാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്. ശരിയ്ക്കും ഞെട്ടിപ്പോയി.

അപ്പോള്‍ എടുത്ത ഫോട്ടോയാണ് ഇത്. ലക്ഷ്മി ആദ്യമായി കുഞ്ഞനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ. വിലമതിക്കാന്‍ കഴിയാത്ത ഓര്‍മകള്‍. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹമാണ്' മന്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ശശി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം 2002 ല്‍ ആണ് റിലീസ് ആയത്. ദിലീപ് ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ മന്യയെ കൂടാതെ നവ്യ നായരും നായികാ നിരയിലുണ്ടായിരുന്നു. മികച്ച വിജയം നേടിയ ചിത്രം പിന്നീട് മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്തു.

[https://www.instagram.com/p/CWKO6bHtClY/](https://www.instagram.com/p/CWKO6bHtClY/)

ജോക്കര്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ചുകൊണ്ടാണ് മന്യയുടെ മലയാളത്തിലേക്കുള്ള നായിക അരങ്ങേറ്റം. തുടര്‍ന്ന് വക്കാലത്ത് നാരായണന്‍ കുട്ടി, രാക്ഷസ രാജാവ്, വണ്‍ മാന്‍ ഷോ, അപരിചിതന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/10236/even-though-dilipettan-went-to-me-i-did-not-understand-then-manya-naidu)