---
title: "1765 കോടി ലോട്ടറിയടിച്ചു, ഒരു രൂപ പോലും സ്വന്തമാക്കാനാകാതെ യുവതി... കരണമെന്തെന്നോ..? "
english_title: "The young woman could not win the lottery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102246/the-young-woman-could-not-win-the-lottery"
published_at: "2023-03-09T21:20:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640a00a50c542_lotery_girl.jpg"
keywords: []
---

# 1765 കോടി ലോട്ടറിയടിച്ചു, ഒരു രൂപ പോലും സ്വന്തമാക്കാനാകാതെ യുവതി... കരണമെന്തെന്നോ..? 

> **Lead Summary:** **സാ**ധാരണയായി കഠിനാധ്വാനത്തിലൂടെയോ പരമ്പരാ​ഗതമായി കിട്ടിയ സ്വത്ത് കൊണ്ടോ ഒക്കെയാണ് പലരും പണക്കാരാകുന്നത്. എന്നാൽ, ഇതൊന്നുമില്ലാതെ തന്നെ നിയമവിധേയമായി എളുപ്പത്തിൽ പണക്കാരാകാനുള്ള ഒരു മാർ​ഗം ലോട്ടറി അടിക്കുക എന്നതാണ്.

## Article Content

**സാ**ധാരണയായി കഠിനാധ്വാനത്തിലൂടെയോ പരമ്പരാ​ഗതമായി കിട്ടിയ സ്വത്ത് കൊണ്ടോ ഒക്കെയാണ് പലരും പണക്കാരാകുന്നത്. എന്നാൽ, ഇതൊന്നുമില്ലാതെ തന്നെ നിയമവിധേയമായി എളുപ്പത്തിൽ പണക്കാരാകാനുള്ള ഒരു മാർ​ഗം ലോട്ടറി അടിക്കുക എന്നതാണ്.

എന്നാൽ, ലോട്ടറി അടിച്ചിട്ടും ആ പണം കയ്യിൽ കിട്ടാതെ നഷ്ടപ്പെട്ട് പോയാൽ എന്താവും അവസ്ഥ. അതും കോടികൾ. അതിലും വലിയ നിരാശ വേറെയുണ്ടോ? യു കെയിലുള്ള ഒരു യുവതിക്കും സംഭവിച്ചത് അതാണ്. എടുത്ത ലോട്ടറിക്ക് കോടികളടിച്ചെങ്കിലും ആ പണം കിട്ടാനുള്ള ഭാ​ഗ്യം ഉണ്ടായില്ല.

1,765 കോടിയാണ് റേച്ചൽ കെന്നഡിയെന്ന യുവതിയും കാമുകൻ ലിയാമും എടുത്ത ലോട്ടറി ടിക്കറ്റിന് അടിച്ചത്. നമ്പറൊക്കെ പരിശോധിച്ച റേച്ചലിന് സന്തോഷം അടക്കാനായില്ല. അവൾ തന്റെ അമ്മയോടും കാമുകനായ ലിയാമിനോടും ഈ സന്തോഷം പങ്ക് വയ്ക്കുകയും ചെയ്തു.

ബ്രൈറ്റൺ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയായ റേച്ചൽ എല്ലാ ആഴ്ചയും ലോട്ടറി എടുക്കാറുണ്ട്. ഒരേ നമ്പർ തന്നെയാണ് എടുക്കുന്നത്. ഫലം പരിശോധിച്ചപ്പോൾ അതേ നമ്പർ തന്നെയാണ് വിജയിച്ചിരിക്കുന്നത് എന്നും കണ്ടു. അങ്ങനെ ആപ്പിൽ പോയി റേച്ചൽ 'വിന്നിം​ഗ് മാച്ച്' കൊടുക്കുകയും ചെയ്തു.

എന്നാൽ, ആ നിമിഷത്തിലാണ് അവൾ ആ സത്യം മനസിലാക്കിയത്. ലോട്ടറി ഫലം അനുകൂലമാണ് എങ്കിലും അവൾക്ക് ആ തുക കിട്ടില്ല. കാരണം, ലോട്ടറി ടിക്കറ്റിനുള്ള പണം അവളുടെ അക്കൗണ്ടിൽ ഇല്ലാത്തതിനാൽ തന്നെ ആ ടിക്കറ്റ് അവൾക്ക് സ്വന്തമായിരുന്നില്ല.

തങ്ങൾക്കുണ്ടായ നിരാശയെ കുറിച്ച് ലിയാം സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു. ഇത്രയും കോടികൾ തൊട്ടടുത്ത് വന്ന് ഇല്ലാതായി പോയതിൽ അത്രയേറെ നിരാശയാണ് താൻ എന്ന് റേച്ചലും പറഞ്ഞു. തന്നെപ്പോലൊരു നിർഭാ​ഗ്യം ആർക്കുണ്ടാവും എന്നാണ് റേച്ചൽ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/102246/the-young-woman-could-not-win-the-lottery)