---
title: "'കുഞ്ഞിന്റെ മുഖം എന്തിനാണ് മറച്ചത്...?ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്'; ചിത്രം പങ്കുവെച്ച മൈഥിലിയോട് ആരാധകർ... "
english_title: "Mydili shared a picture of her baby"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102154/mydili-shared-a-picture-of-her-baby"
published_at: "2023-03-09T13:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640994e85e003_mydili_1.jpg"
keywords: []
---

# 'കുഞ്ഞിന്റെ മുഖം എന്തിനാണ് മറച്ചത്...?ഞങ്ങൾക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്'; ചിത്രം പങ്കുവെച്ച മൈഥിലിയോട് ആരാധകർ... 

> **Lead Summary:** **പാ**ലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൈഥിലി ബാലചന്ദ്രൻ. വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത താരം ഇപ്പോൾ മാതൃത്വം ആസ്വദിക്കുകയാണ്.

## Article Content

**പാ**ലേരി മാണിക്യം ഒരു പാതിര കൊലപാതകത്തിന്റെ കഥ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് മൈഥിലി ബാലചന്ദ്രൻ. വിവാഹത്തിന് ശേഷം സിനിമയിൽ അത്ര സജീവമല്ലാത്ത താരം ഇപ്പോൾ മാതൃത്വം ആസ്വദിക്കുകയാണ്.

ഈ വർഷം ജനുവരിയിലാണ് തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം മൈഥിലി തന്നെ സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.നീൽ സമ്പത്ത് എന്നാണ് മകന് നടി പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ 28നായിരുന്നു നടി മൈഥിലിയും ആർക്കിടെക്റ്റായ സമ്പത്തും തമ്മിലുള്ള വിവാഹം ആഘോഷമായി നടന്നത്.

ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ മലയാള സിനിമ ലോകത്ത് നിന്നും നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിത വനിതാ ദിനത്തോട് അനുബന്ധിച്ച് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൈഥിലി. എന്നാൽ മകന്റെ മുഖം ബ്ലെർ ചെയ്തിരിക്കുകയാണ്.

കുഞ്ഞിനെ കൈയ്യിലെടുത്ത് കൊഞ്ചിക്കുന്ന മൈഥിലിയാണ് ചിത്രങ്ങളിലുള്ളത്. ഒരു സ്ത്രീ ഉള്ളിടത്ത് മാന്ത്രികതയുണ്ട്. പ്രിയപ്പെട്ടവരെ വനിതാദിനാശംസകൾ... എന്നാണ് മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മൈഥിലി കുറിച്ചത്. അതേസമയം മൈഥിലി കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചതോടെ നിരവധി പേർ കമന്റുമായി എത്തി. ചിലർ മൈഥിലി കുഞ്ഞിന്റെ മുഖം മറച്ചതിലുള്ള പരിഭവമാണ് ഏറെയും ആരാധകർ പങ്കുവെച്ചത്.

കുഞ്ഞിന്റെ മുഖം എന്തിനാണ് മറച്ചത്...? എല്ലാവർക്കും കുഞ്ഞിനെ കാണാൻ ഇഷ്ടമാണ്, ഫേസ് റിവീൽ ചെയ്തൂടെ കുഞ്ഞാവയെ കാണാൻ കൊതിയുണ്ട് എന്നിങ്ങനെ എല്ലാമാണ് കമന്റ് വന്നത്. നേരത്തെ മൈഥിലിയുടെ കുഞ്ഞിന്റെ നൂല് കെട്ട് വിശേഷങ്ങളെല്ലാം വൈറലായിരുന്നു.ഭൂമിയിലേക്ക് സ്വാ​ഗതം മിസ്റ്റര്‍ നീല്‍ സമ്പത്ത് എന്ന് പറഞ്ഞുകൊണ്ടാണ് മൈഥിലി കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് കുറിച്ചത്.

'പൂര്‍ണ പൗര്‍ണമി ദിനത്തിലാണ് അവന്റെ ജനനം. നീല്‍ എന്നത് ഗാലിക് ഐറിഷ് വംശജരുടെ പേരാണ്. നീല്‍ എന്ന പേരിന് നിരവധി മനോഹരമായ അര്‍ഥങ്ങളുണ്ട്.' 'ചാമ്പ്യന്‍ , വിജയം, ആവേശം, മേഘം എന്നിങ്ങനെയാണ് അര്‍ഥങ്ങള്‍' എന്നാണ് മൈഥിലി എഴുതിയത്. തിരുവോണദിനത്തിലാണ് അമ്മയാകാന്‍ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.

ഓണാശംസകള്‍.... ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്നാണ് മൈഥിലി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. ഭര്‍ത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം അന്ന് പങ്കുവെച്ചിരുന്നു.മൈഥിലിയുടെ പ്രണയ കഥയും ഏറെ വൈറലായിരുന്നു. മരത്തിന്റെ മുകളിൽ വെച്ചാണ് ആദ്യമായി പ്രണയം പരസ്പരം പങ്കുവയ്ക്കുന്നതെന്നാണ് നടി മൈഥിലി പറഞ്ഞത്.

സമ്പത്ത് ഒരു ട്രീ ഹൗസ് നിർമിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അതെ സ്ഥലത്ത് വരുകയുണ്ടായി.അവിടെ വെച്ചാണ് സമ്പത്തിനെ പരിചയപ്പെടുന്നതും അത് പിന്നീട് പ്രണയമാകുന്നതും. രണ്ട് കുടുംബങ്ങളുടേയും പിന്തുണയോട് കൂടിയുള്ള ലവ് കം അറേ​ഞ്ച്ഡ് മാരേജാണ് തങ്ങളുടേതെന്ന് മൈഥിലി പറഞ്ഞിട്ടുണ്ട്. മൈഥിലിക്ക് ഇഷ്ടമുണ്ടെങ്കിൽ സിനിമയിൽ അഭിനയിക്കുന്നത് തുടരുമെന്നും അതിനൊരിക്കലും താൻ എതിരല്ലെന്നും സമ്പത്ത് പറഞ്ഞിരുന്നു. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. പത്തനംതിട്ട കോന്നി സ്വദേശിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/102154/mydili-shared-a-picture-of-her-baby)