---
title: "നടി കനിഹയ്‍ക്ക് പരുക്കേറ്റു; പരിക്കിനെ കുറിച്ച കനിഹ പറയുന്നത് എന്താണെന്നോ... "
english_title: "Actress Kaniha was injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/102025/actress-kaniha-was-injured"
published_at: "2023-03-08T18:10:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640882d2814d3_kaniha_f.jpg"
keywords: []
---

# നടി കനിഹയ്‍ക്ക് പരുക്കേറ്റു; പരിക്കിനെ കുറിച്ച കനിഹ പറയുന്നത് എന്താണെന്നോ... 

> **Lead Summary:** **തെ**ന്നിന്ത്യ നടി കനിഹയ്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിവരം കനിഹ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

## Article Content

**തെ**ന്നിന്ത്യ നടി കനിഹയ്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ വിവരം കനിഹ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.

താൻ പുതിയ ബൂട്ടുകള്‍ ഉപയോഗിച്ച് ബാലൻസ് ചെയ്യാൻ പഠിക്കുന്നു എന്നാണ് പരുക്ക് ഭേദമാകുന്നതിനെ കുറിച്ച് കനിഹ എഴുതിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമില്‍ നടി ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്.

കനിഹ നായികയായി ഒടുവില്‍ എത്തിയ ചിത്രം 'പെര്‍ഫ്യൂം' ആണ്. ഹരിദാസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് 'പെര്‍ഫ്യൂമിന്‍റെ ഇതിവൃത്തം. 

അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്‍ത്രീയില്‍ നഗരത്തിന്‍റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്‍റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രത്തില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/102025/actress-kaniha-was-injured)