---
title: "നടി ഗീത എസ് നായര്‍ അന്തരിച്ചു "
english_title: "Actress Geetha S Nair passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101943/actress-geetha-s-nair-passed-away"
published_at: "2023-03-08T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408271426381_GEETHA_DEAD.jpg"
keywords: []
---

# നടി ഗീത എസ് നായര്‍ അന്തരിച്ചു 

> **Lead Summary:** **സീ**രിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്.

## Article Content

**സീ**രിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ അന്തരിച്ചു. പകല്‍പ്പൂരം എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്.

63 വയസ് ആയിരുന്നു.ഏഷ്യാനെറ്റിലും അമൃത ടിവിയിലും സംപ്രേഷണം ചെയ്ത വിവിധ പരമ്പരകളില്‍ ​ഗീത എസ് നായര്‍ അഭിനയിച്ചിട്ടുണ്ട്.

അച്ഛന്‍ പരേതനായ എ ആര്‍ മേനോന്‍. അമ്മ പരേതയായ സാവിത്രി അമ്മ (റിട്ട. കനറാ ബാങ്ക്),

സഹോദരി ​ഗിരിജ മേനോന്‍ (റിട്ട. കനറാ ബാങ്ക്), മക്കള്‍ വിനയ് കുമാര്‍ (ദുബൈ), വിവേക് (ദില്ലി)

മരുമക്കള്‍ ആര്‍തി, ദീപിക. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ശാന്തികവാടത്തില്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/101943/actress-geetha-s-nair-passed-away)