---
title: "ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്ന കടുവയുടെ മുന്നിലകപ്പെട്ട മയിലിന്റെ വീഡിയോ വൈറൽ "
english_title: "National animal and national bird go head to head, vedioo viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101939/national-animal-and-national-bird-go-head-to-head-vedioo-viral"
published_at: "2023-03-08T11:28:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408242801ad9_kaduva_mayil.jpg"
keywords: []
---

# ദേശീയ മൃഗവും ദേശീയ പക്ഷിയും നേര്‍ക്കുനേര്‍; നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്ന കടുവയുടെ മുന്നിലകപ്പെട്ട മയിലിന്റെ വീഡിയോ വൈറൽ 

> **Lead Summary:** **ഇ**ന്ത്യയില്‍ ദേശീയ പദവി ലഭിച്ച മൃഗമാണ് കടുവ. മയിലാകട്ടെ ദേശീയ പക്ഷിയും.കടുവയേയും മയിലിനെയും സംബന്ധിച്ച് ഒരു ആവാസവ്യസ്ഥയിലെ ഭക്ഷ്യശൃംഖലയില്‍ ഉള്‍പ്പെടുന്ന രണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ മാത്രമാണ്.

## Article Content

**ഇ**ന്ത്യയില്‍ ദേശീയ പദവി ലഭിച്ച മൃഗമാണ് കടുവ. മയിലാകട്ടെ ദേശീയ പക്ഷിയും.കടുവയേയും മയിലിനെയും സംബന്ധിച്ച് ഒരു ആവാസവ്യസ്ഥയിലെ ഭക്ഷ്യശൃംഖലയില്‍ ഉള്‍പ്പെടുന്ന രണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ മാത്രമാണ്.

സ്വാഭാവികമായും കാട്ടിലെ വേട്ടക്കാരനായ കടുവ, തന്‍റെ ഇരകളിലൊന്നായ മയിലിനെ വേട്ടയാടുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒരു കൂട്ടം മയിലുകള്‍ ഒരു പുല്‍ക്കാട്ടിനിടയില്‍ എന്തോ കൊത്തി പെറുക്കുന്നതിനിടെ പുറകിലൂടെ വരുന്ന കടുവ കൂട്ടത്തിലെ ആണ്‍ മയിലിന് നേരെ ഉയര്‍ന്നു ചാടുന്നു.

ഒപ്പം തന്‍റെ മുന്‍കൈയിലെ നഖങ്ങള്‍ കൂര്‍പ്പിച്ച് വീശുന്നു.കൂട്ടത്തിലുള്ള ഇണകളെ ആകര്‍ഷിക്കാനായി വീലിവിരിച്ച് നിന്നിരുന്ന ആണ്‍ മയില്‍ പോലും നിമിഷാര്‍ദ്ധത്തിനിടെ ഒരു ഇരയ്ക്ക് മാത്രം സാധ്യമാകുന്ന വേഗതയില്‍ രക്ഷപ്പെടുന്നു.

ഒപ്പം മറ്റ് പെണ്‍മയിലുകളും. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുമായി എത്തിയത്. ഇത്രയും വലിയ തൂവലുകളുള്ള പക്ഷിക്ക് ഏങ്ങനെയാണ് നിലത്ത് നിന്നും ഇത്രവേഗത്തില്‍ പറന്നുയരാന്‍ കഴിയുന്നതെന്ന കാഴ്ച അതിശയമാണെന്ന് ഒരാള്‍ എഴുതി. ഇന്നത്തെ ഉച്ചഭക്ഷണമല്ലെന്നായിരുന്നു ഒരു വിരുതന്‍റെ കമന്‍റ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101939/national-animal-and-national-bird-go-head-to-head-vedioo-viral)