---
title: "കീർത്തിയുടെ സഹോദരി രേവതി സുരേഷും ഷാരുഖ് ഖാനും തമ്മിൽ ഒരു ബന്ധമുണ്ട്, ഇതുകേട്ടപ്പോൾ മലയാളികൾ ഞെട്ടി"
english_title: "Keerthi's sister Revathi Suresh has a relationship with Shah Rukh Khan, do you know what it is?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10193/keerthis-sister-revathi-suresh-has-a-relationship-with-shah-rukh-khan-do-you-know-what-it-is"
published_at: "2021-11-12T11:01:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618dfc8fd9144_keerthi.jpg"
keywords: []
---

# കീർത്തിയുടെ സഹോദരി രേവതി സുരേഷും ഷാരുഖ് ഖാനും തമ്മിൽ ഒരു ബന്ധമുണ്ട്, ഇതുകേട്ടപ്പോൾ മലയാളികൾ ഞെട്ടി

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കീർത്തി സുരേഷ്. മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് സുരേഷ് കുമാറാണ് കീർത്തിയുടെ പിതാവ്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന മേനക ആണ് കീർത്തിയുടെ അമ്മ. ഇരുവരുടെയും രണ്ടാമത്തെ മകളാണ് കീർത്തി. മൂത്തമകളുടെ പേര് രേവതി കുമാർ എന്നാണ്. സിനിമ കുടുംബത്തിൽ നിന്നുമാണ് വരുന്നത് എങ്കിലും രേവതി മാത്രം സിനിമയിൽ അത്ര സജീവമല്ല.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് കീർത്തി സുരേഷ്. മലയാളത്തിലെ പ്രശസ്ത നിർമ്മാതാവ് സുരേഷ് കുമാറാണ് കീർത്തിയുടെ പിതാവ്. മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന മേനക ആണ് കീർത്തിയുടെ അമ്മ. ഇരുവരുടെയും രണ്ടാമത്തെ മകളാണ് കീർത്തി. മൂത്തമകളുടെ പേര് രേവതി കുമാർ എന്നാണ്. സിനിമ കുടുംബത്തിൽ നിന്നുമാണ് വരുന്നത് എങ്കിലും രേവതി മാത്രം സിനിമയിൽ അത്ര സജീവമല്ല.

അതുപോലെതന്നെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു കാര്യമാണ് ഷാരൂഖ്ഖാൻ. ടെലിവിഷൻ മേഖലയിൽ നിന്നും ആണ് താരം സിനിമയിലെത്തുന്നത്. പിന്നീട് വർഷങ്ങളുടെ കഷ്ടപ്പാടിന് ശേഷം ആണ് താരം സിനിമയിൽ സ്വന്തമായി ഒരു അടയാളം സ്വന്തമാക്കി എടുക്കുന്നത്. ഷാരൂഖ് ഖാനും രേവതി സുരേഷും തമ്മിൽ ഒരു ബന്ധമുണ്ട്. അത് എന്താണ് എന്ന് അറിയുമോ?

സിനിമ കുടുംബത്തിൽ നിന്നുമാണ് രേവതി വരുന്നത് എങ്കിലും സിനിമയിൽ അത്ര സജീവമല്ല താരം. പക്ഷേ സിനിമാമേഖലയിൽ തന്നെയാണ് താരം പ്രവർത്തിക്കുന്നത്. രേവതി കലാമന്ദിർ എന്നാണ് അച്ഛൻ സുരേഷ്കുമാറിൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ പേര്. സിനിമയുടെ അണിയറ പ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു കോഴ്സ് ആണ് രേവതി പഠിച്ചത്. പിന്നീട് അതേ മേഖലയിൽ തന്നെ ജോലി നോക്കുകയും ചെയ്തു.

മുംബൈയിലായിരുന്നു താരം ആദ്യം ജോലിചെയ്തിരുന്നത്. ഇവിടുത്തെ ഒരു പ്രശസ്ത നിർമ്മാണ കമ്പനിക്കുവേണ്ടി ആയിരുന്നു താരം ജോലികൾ ചെയ്തിരുന്നത്. ഒരു വി എഫ് എക്സ് ആർട്ടിസ്റ്റ് ആയിരുന്നു താരം. റെഡ് ചില്ലീസ് എന്ന ബോളിവുഡ് പ്രൊഫഷൻ കമ്പനിക്ക് വേണ്ടിയാണ് താരം ആദ്യം പ്രവർത്തിച്ചത്.

ഈ പ്രൊഫഷൻ കമ്പനി ആരുടേതാണ് എന്ന് അറിയുമോ? സാക്ഷാൽ ഷാറൂഖ് ഖാൻ ആണ് ഈ കമ്പനിയുടെ ഉടമ. അതായത് ഷാരൂഖാന് വേണ്ടി ആയിരുന്നു ആദ്യം രേവതി സുരേഷ് പ്രവർത്തിച്ചിരുന്നത്. മലയാളികൾ ഇപ്പോൾ മാത്രമാണ് ഈ വാർത്ത അറിഞ്ഞിരിക്കുന്നത്. ഇതുകേട്ടപ്പോൾ മലയാളികൾ ഞെട്ടി.

### Related Links & Sources
- [Original Story Source](https://moviemax.in/news/10193/keerthis-sister-revathi-suresh-has-a-relationship-with-shah-rukh-khan-do-you-know-what-it-is)