logo

ഉപ്പും മുളകിന് സംഭവിച്ചത് എന്ത്? ഉത്തരങ്ങളുമായി ബിജു സോപാനം പറയുന്നു

Published at Mar 16, 2021 06:48 PM ഉപ്പും മുളകിന് സംഭവിച്ചത് എന്ത്? ഉത്തരങ്ങളുമായി   ബിജു സോപാനം പറയുന്നു

മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ള പരമ്പരയാണ്  ഉപ്പും മുളകും .തങ്ങളുടെ കുടംബം തന്നെയാണ് ഉപ്പും മുളകിലെയും അംഗങ്ങള്‍ ആരാധകര്‍ക്ക്. ബാലുവിനേയും നീലുവിനേയും മക്കളയുമെല്ലാം തങ്ങളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികള്‍ കണ്ടത്. പതിവ് പരമ്പരകളെ പോലെ നാടകീയതയില്ലാതെ, കോമഡിയ്ക്കായുള്ള കാട്ടിക്കൂട്ടലുകളില്ലാതെ സ്വാഭാവികതയുള്ള അഭിനയം കൊണ്ടും ഹാസ്യം കൊണ്ടും ഉപ്പും മുളകും മലയാളക്കരയെ പൊട്ടിച്ചിരിപ്പിച്ചു. ഇടയ്ക്കൊക്കെ കണ്ണീരണിയിക്കുകയും ചെയ്തു.

പരമ്പരയുടെകൂടെ തുടക്കം മുതല്‍ പ്രേക്ഷകരുമുണ്ടായിരുന്നു. തങ്ങളിലൊരാളെ പോലെ തന്നെ അവര്‍ പരമ്പരയുടെ കൂടെ എന്നും നിന്നു. അതുകൊണ്ട് തന്നെയാണ് ഉപ്പും മുളകും അവസാനിക്കുകയാണെന്ന വാര്‍ത്ത കേട്ടപ്പോള്‍ പ്രേക്ഷകരുടെ മനസ് നീറിയതും. എങ്കിലും മുന്നോട്ട് പോവുകയാണ് ഉപ്പും മുളകും താരങ്ങള്‍ ഇപ്പോള്‍. ഉപ്പും മുളകിലെ ബാലുവും നീലുവും ഇപ്പോള്‍ പപ്പനും പത്മിനിയുമാണ്. പുതിയ വെബ് സീരിസിനെ കുറിച്ചും സിനിമകളെ കുറിച്ചുമെല്ലാം ബാലു എന്ന ബിജു സോപാനം മനസ് തുറക്കുകയാണ്.

ലോക്ക്ഡൗണ്‍ സമയത്ത് വര്‍ക്കൊന്നുമില്ലാതെ ഇരിക്കേണ്ടി വന്നപ്പോഴാണ് പപ്പനും പത്മിനിയും എന്ന വെബ് സീരീസിലേക്ക് എത്തുന്നതെന്നാണ് ബിജു സോപാനം പറയുന്നത്. പിന്നീട് യൂട്യൂബ് ചാനല്‍ പോലൊരു പ്ലാറ്റ്ഫോമിന് ഒരുപാട് സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞുവെന്നും അങ്ങനെ മുന്നോട്ട് പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉപ്പും മുളകിലെ നീലുവും ബാലുവും പപ്പനും പത്മിനിയുമായാണ് വെബ് സീരീസിലെത്തുന്നത്. എന്നാല്‍ ഭാര്യയും ഭര്‍ത്താവുമായല്ല ഇവര്‍ അഭിനയിക്കുന്നതെന്നും ബിജു സോപാനം പറയുന്നു.

കാവാലം സാറില്‍ നിന്ന് പഠിച്ച കാര്യങ്ങളും നാടകത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത കലയും അടക്കം തന്റെ കഴിവുകളും അതുപോലെ മറ്റ് താരങ്ങളുടെ വിവിധ കഴിവുകളും ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിജു പറയുന്നു. വെബ് സീരീസിന്റെ കമന്റുകളിലും ഉപ്പും മുളകും തന്നെയാണ് താരം. പലരും പറയുന്നത് ഉപ്പും മുളകും ടീമിനെ വെബ് സീരിസിലേക്ക് കൊണ്ടു വരണമെന്നാണ്. ആ സ്നേഹം കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറയുന്നു.

ജനപ്രീയ പരമ്പരയായ ഉപ്പും മുളകും ദീര്‍ഘനാളത്തെ ആശങ്കകള്‍ക്കൊടുവിലാണ് അവസാനിക്കുന്നതായി പ്രഖ്യാപിക്കപ്പെടുന്നത്. തങ്ങളും കാത്തിരിക്കുകയായിരുന്നുവെന്ന് ബിജു പറയുന്നു. എന്നാല്‍ അഞ്ച് വര്‍ഷമായി ഒരേ കഥയുമായി മുന്നോട്ട് പോകുന്നു. ഒരു മാറ്റം വേണമെന്ന് തോന്നിയത് കൊണ്ടാകാം പരമ്പര ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. പിന്നാലെ നിര്‍മ്മാണ ചെലവുകള്‍ വര്‍ധിച്ചതും മറ്റൊരു പരമ്പര തുടങ്ങിയതുമെല്ലാം കാരണങ്ങളായിട്ടുണ്ടാകാമെന്നും ബിജു സോപാനം പറയുന്നു.

പ്രേക്ഷകരെ പോലെ തന്നെ ഉപ്പും മുളകും അവസാനിച്ചപ്പോള്‍ തനിക്കും വിഷമമുണ്ടായിരുന്നുവെന്നാണ് ബാലു പറയുന്നത്. എന്നാല്‍ വിഷമിച്ച് ഇരിക്കാനാകില്ല. അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. നേരത്തെ നാടകം അഭിനയിച്ചപ്പോള്‍ ഇതിലും അടുപ്പവും കുടുംബം പോലെ കഴിഞ്ഞവരെ പിരിയേണ്ടി വന്നിട്ടുണ്ട്. അതും വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ച ശേഷം. ഇഷ്ടപ്പെട്ട കഥാപാത്രമായ ഭീമനെ അവതരിപ്പിക്കാനുള്ള അവസരം നഷ്ടപ്പെട്ടിട്ട് തിരികെ കിട്ടിയിട്ടുണ്ട്. ഇതെല്ലാം കലാകാരന്മാരുടെ ജീവിതത്തില്‍ സ്വാഭാവികമാണെന്നാണ് അദ്ദേഹം പറയുന്നത്.

പറഞ്ഞത് പോലെ അഭിനയ ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ബിജു സോപാനം. പ്രിയന്‍ ഓട്ടത്തിലാണ്, ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് ഇപ്പോള്‍ ബിജു സോപാനം. ഇതോടൊപ്പം മിനിസ്‌ക്രീനിലെ ബാലുവും നീലുവും വെള്ളിത്തിരയിലും ഒന്നിച്ചെത്തുന്ന ലൈക എന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

What happened to the uppum mulakum? Biju Sopanam says with answers

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories