---
title: " ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ?  വിശ്വാസിയാണോ എന്ന ചോദ്യത്തിന് ബൈജു നല്‍കിയ മറുപടി വൈറൽ "
english_title: "Baiju's answer to the question whether he is a believer is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/101828/baijus-answer-to-the-question-whether-he-is-a-believer-is-going-viral"
published_at: "2023-03-07T17:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64072f08ed624_BAIJU.jpg"
keywords: []
---

#  ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ?  വിശ്വാസിയാണോ എന്ന ചോദ്യത്തിന് ബൈജു നല്‍കിയ മറുപടി വൈറൽ 

> **Lead Summary:** മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബൈജു. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ രംഗത്ത് എത്തി ഇന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന വേഷങ്ങള്‍ ഇദ്ദേഹം ചെയ്യുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു നടത്തിയ പ്രസ്താവനകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

## Article Content

മലയാളത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് ബൈജു. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമ രംഗത്ത് എത്തി ഇന്നും പ്രേക്ഷകരെ രസിപ്പിക്കുന്ന വേഷങ്ങള്‍ ഇദ്ദേഹം ചെയ്യുന്നു. അടുത്തിടെ ഒരു ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു നടത്തിയ പ്രസ്താവനകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

വിശ്വാസിയാണോ എന്ന ചോദ്യത്തിന് ബൈജു നല്‍കിയ മറുപടിയാണ് വൈറലാകുന്നത്. 'ഞാന്‍ ചോദിക്കട്ടെ, ഒരു മാനവരാശിക്ക് മൂന്ന് ദൈവങ്ങളോ. ദൈവം എന്ന് പറയുന്നത് ഒരാളെ പാടുള്ളൂ. മനുഷ്യര്‍ക്കെല്ലാം ഒരു ദൈവമാണെങ്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നു.

> ഒരു വിഭാഗത്തിന് ഒരു ദൈവം. വേറെ വിഭാഗത്തിന് വേറെ ദൈവം. അല്ലാത്ത വിഭാഗത്തിന് വേറെ കുറേ ദൈവങ്ങള്‍. ഇത് എന്ത് ദൈവങ്ങളാണ്. എവിടെ തിരിഞ്ഞാലും ദൈവങ്ങളോ" - ബൈജു സന്തോഷ് കാന്‍ ചാനല്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

താന്‍ ദൂര്‍ത്തില്ലാത്ത വ്യക്തിയായതോണ്ടാണ് ജീവിതത്തില്‍ പിടിച്ചുനില്‍ക്കുന്നത്. ആര്‍ക്ക് വേണ്ടിയും ആരും ഉണ്ടാകില്ല എന്നത് ഇപ്പോള്‍ തത്വമായി മാറിയിരിക്കുകയാണ്. ചിരിച്ച് കാണിക്കുന്നവര്‍ എല്ലാവരും സുഹൃത്തുക്കള്‍ അല്ല.

എനിക്കുണ്ടായ പോലെ സുഹൃത്തുക്കള്‍ മലയാള സിനിമയില്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാ ക്ലാസിലും സൗഹൃദം ഉണ്ടായിരുന്നു. എന്നാല്‍ എന്നെ സഹായിക്കാന്‍ ഞാന്‍ ഒരാളോടും പറഞ്ഞിട്ടില്ല. അടുത്തിടെ പ്രിയ ദര്‍ശന്‍റെ കൊറോണ പേപ്പേര്‍സ് എന്ന ചിത്രത്തിനായി എന്‍റെ ഏഴു ദിവസത്തെ ഡേറ്റ് വാങ്ങി എന്നാല്‍ അത് വന്നപ്പോള്‍ ഞാന്‍ അതില്‍ ഇല്ല.

അതിന്‍റെ കാരണം ഞാന്‍ ചോദിച്ചില്ല. അത് ചോദിക്കേണ്ട ആവശ്യമില്ല. അത് വലിയ കാര്യമില്ല, അവരുടെ തീരുമാനങ്ങളാണ്. നമ്മളെപ്പോലെ ആയിരിക്കണം എല്ലാവരും എന്ന് ചിന്തിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാകുന്നത് - കാന്‍ മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൈജു സന്തോഷ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101828/baijus-answer-to-the-question-whether-he-is-a-believer-is-going-viral)