ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു; മകന് സംഭവിച്ച് അപടത്തില്‍ പ്രതികരിച്ച് റഹ്മാന്‍

ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു; മകന് സംഭവിച്ച് അപടത്തില്‍ പ്രതികരിച്ച് റഹ്മാന്‍
2023-03-07T17:32:00 | By Susmitha Surendran

സംഗീത ഇതിഹാസം എആര്‍ റഹ്മാന്‍റെ മകന്‍ ഒരു വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഗാനചിത്രീകരണത്തിനിടെ വൻ അപകടത്തിൽ നിന്ന് തലനാരിഴയ്‌ക്കാണ് എആര്‍ അമീന്‍ രക്ഷപ്പെട്ടത്.

അമീൻ ആലപിച്ചുകൊണ്ടിരിക്കുമ്പോൾ വേദിയ്‌ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ അലങ്കാരദീപം പൊട്ടി വീഴുകയായിരുന്നു. അമീൻ തന്നെയാണ് ഈ കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മുംബൈ ഫിലിം സിറ്റിയിൽ വെച്ചായിരുന്നു അപകടം.

ക്രെയിനിൽ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങൾ വേദിയിലേക്ക് തകർന്ന് വീഴുകയായിരുന്നു. ‘ഇന്നിപ്പോൾ സുരക്ഷിതനായി ജീവിച്ചിരിക്കുന്നതിന് ദൈവത്തിനോടും, മാതാപിതാക്കളോ ടും, കുടുംബത്തോടും നന്ദി പറയുന്നു' - അപകട വാര്‍ത്ത പുറത്ത് വിട്ട് അമീന്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അഅക്കൗണ്ടില്‍ കുറിച്ചു.

സംഭവത്തില്‍ ഇപ്പോള്‍ പ്രതികരണം നടത്തിയിരിക്കുകയാണ് എആര്‍ റഹ്മാന്‍. പത്രകുറിപ്പില്‍ റഹ്മാന്‍ പറയുന്നു - “കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എന്റെ മകൻ എആർ അമീനും അവന്‍റെ ടീമും മാരകമായ ഒരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു. മുംബൈ ഫിലിം സിറ്റിയിൽ നടന്ന അപകടത്തിന് ശേഷം ദൈവാനുഗ്രഹത്താൽ പരിക്കുകളൊന്നും ഉണ്ടായില്ല.

നമ്മുടെ ചലച്ചിത്ര രംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ഇന്ത്യൻ സെറ്റുകളിലും ലൊക്കേഷനുകളിലും ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും നമ്മുക്ക് ഉണ്ടാകേണ്ടതുണ്ട്. ഞങ്ങൾ എല്ലാവരും ഞെട്ടിപ്പോയി, ഇൻഷുറൻസ് കമ്പനിയുടെയും നിർമ്മാണ കമ്പനിയായ ഗുഡ്‌ഫെല്ലസ് സ്റ്റുഡിയോയുടെയും സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ്". സമാനമായ സംഭവത്തില്‍ അടുത്തിടെ റഹ്മാന്‍ ഏറെ ഗാനങ്ങള്‍ ആലപിച്ച ഗായകന്‍ ബെന്നി ദയാലിന് ഡ്രോണ്‍ തലയ്ക്കിടിച്ച് പരിക്ക് പറ്റിയിരുന്നു.

ചെന്നൈയിലെ ഒരു കോളേജില്‍ സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലായിരുന്നു സംഭവം. ബെന്നി ദയാല്‍ ഗാനം ആലപിച്ചുകൊണ്ടിരിക്കുന്നതിനിടെ ഡ്രോണ്‍ തലയ്ക്ക് പിറകില്‍ ഇടിക്കുകയായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്. ബെന്നി ദയാല്‍ പരിപാടി അവതരിപ്പിച്ച് തുടങ്ങുമ്പോള്‍ മുതല്‍ ഡ്രോണ്‍ സ്‌റ്റേജിന് ചുറ്റും പറക്കുന്നുണ്ടായിരുന്നു.

ബെന്നി ദയാലിന്റെ സമീപത്തുകൂടിയായിരുന്നു ഡ്രോണ്‍ പറന്നത് പെട്ടെന്ന് ഡ്രോണ്‍ ബെന്നിയുടെ തലയില്‍ ഇടിക്കുകയായിരുന്നു. ബെന്നിയെ സഹായിക്കാന്‍ സ്റ്റേജില്‍ ഉള്ളവരും കാണികളും കയറിവരുന്നത് വീഡിയോയില്‍ കാണാം. 'ഉര്‍വശി, ഉര്‍വശി' എന്ന ഗാനമായിരുന്നു ബെന്നി അപകട സമയത്ത് ആലപിച്ചുകൊണ്ടിരുന്നത്. ബെന്നി ദയാല്‍ പിന്നീട് അപകടത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ വിശദീകരിച്ചു.

സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്ന കലാകരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ഇദ്ദേഹം വീഡിയോയില്‍ പറയുന്നു. തന്‍റെ കൈയ്യിലും, തലയിലും പരിക്കുണ്ടെന്നും. ഇത് ഭേദമായി വരുന്നെന്നും ബെന്നി ദയാല്‍ പറയുന്നു. ഒപ്പം തന്നെ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്.

Content Highlight: survived a disaster; Rahman reacts to the accident that happened to his son

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup