---
title: "'ബാല ചേട്ടനെ പാപ്പുവും ചേച്ചിയും കണ്ടു'; കുടുംബസമേതം ആശുപത്രിയിൽ എത്തി അമൃത"
english_title: "'Papu and Chechi met Bala Chetan'; Amrita reached the hospital with her family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101812/papu-and-chechi-met-bala-chetan-amrita-reached-the-hospital-with-her-family"
published_at: "2023-03-07T16:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64071f0866db8_amrutha.jpg"
keywords: []
---

# 'ബാല ചേട്ടനെ പാപ്പുവും ചേച്ചിയും കണ്ടു'; കുടുംബസമേതം ആശുപത്രിയിൽ എത്തി അമൃത

> **Lead Summary:** ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്.

## Article Content

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലയെ കണ്ട് മുൻ ഭാ​ര്യ അമൃത സുരേഷും മകള്‍ അവന്തികയും. കൊച്ചിയിലെ അമൃത ആശുപത്രിയിൽ കുടുംബ സമേതമാണ് അമൃത എത്തിയത്.

അമൃത ആശുപത്രിയിൽ തുടരുകയാണെന്ന് സഹോദരി അഭിരാമി സുരേഷ് അറിയിച്ചു. 'ബാല ചേട്ടന്റെ അടുത്തു ഞങ്ങൾ കുടുംബസമേതം എത്തി .. പാപ്പുവും ചേച്ചിയും കണ്ടു, സംസാരിച്ചു .. ചേച്ചി ഹോസ്പിറ്റലിൽ ബാല ചേട്ടനൊപ്പം ഉണ്ട്..

ചെന്നൈയിൽ നിന്നും ശിവ അണ്ണനും എത്തിയിട്ടുണ്ട് .. നിലവിൽ വേറെ പ്രശ്നങ്ങളൊന്നുമില്ല .. Kindly don’t spread fake news at this hour', എന്നാണ് അഭിരാമി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗത്തിൽ ആണ് ബാല ചികിത്സയിലുള്ളതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കരള്‍രോഗവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് ബാല ചികിത്സ തേടിയിരുന്നു. സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ബാലയെ കാണാന്‍ ആശുപത്രിയിലേക്ക് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101812/papu-and-chechi-met-bala-chetan-amrita-reached-the-hospital-with-her-family)