---
title: "'വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു'; ഇത്തവണയും പൊങ്കാല ഇടാന്‍ എത്തി നടി "
english_title: "'I consider it a great blessing'; This time too the actress came to throw Pongala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101790/i-consider-it-a-great-blessing-this-time-too-the-actress-came-to-throw-pongala"
published_at: "2023-03-07T14:22:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406fbbb9fd7b_chippi.jpg"
keywords: []
---

# 'വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു'; ഇത്തവണയും പൊങ്കാല ഇടാന്‍ എത്തി നടി 

> **Lead Summary:** ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടാന്‍ ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയില്‍ ഒത്തു കൂടിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ സിനിമ-സീരിയല്‍ താരങ്ങളും എത്തി കഴിഞ്ഞു. പൊങ്കാല ഇടാന്‍ എത്തുന്നവരില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് ചിപ്പി.

## Article Content

ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാല ഇടാന്‍ ആയിരക്കണക്കിന് ആളുകളാണ് തലസ്ഥാന നഗരിയില്‍ ഒത്തു കൂടിയിരിക്കുന്നത്. പതിവ് തെറ്റിക്കാതെ സിനിമ-സീരിയല്‍ താരങ്ങളും എത്തി കഴിഞ്ഞു. പൊങ്കാല ഇടാന്‍ എത്തുന്നവരില്‍ എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള താരമാണ് ചിപ്പി.

എല്ലാവര്‍ഷവും മുടങ്ങാതെ പൊങ്കാലയിടാന്‍ ചിപ്പി എത്താറുണ്ട്. ചിപ്പി ഇല്ലാതെ പൊങ്കാലയ്ക്ക് പൂര്‍ണ്ണത ഉണ്ടാകില്ല എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ചിപ്പി ആറ്റുകാല്‍ എത്തിയിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

‘എല്ലാ വര്‍ഷവും മുടങ്ങാതെ പൊങ്കാല ഇടാന്‍ സാധിക്കുന്നുണ്ട്. അതൊരു വലിയ അനുഗ്രഹമായിട്ട് ഞാന്‍ കരുതുന്നു. എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം അമ്മയുടെ അനുഗ്രഹം കൊണ്ടാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത് എന്ന് പൊങ്കാലയ്ക്ക് എത്തിയ ചിപ്പി പറഞ്ഞു.

എല്ലാം നല്ലതായി വരണം എന്ന് പറഞ്ഞാണ് എല്ലാ വര്‍ഷവും പൊങ്കാല ഇടുന്നത്. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ അതൊക്കെ തന്നെയല്ലേ. ഞാന്‍ ജനിച്ച് വളര്‍ന്നത് തിരുവനന്തപുരത്ത് ആണ്. ആറ്റുകാല്‍ പൊങ്കാല എന്ന് പറയുന്നത് തിരുവനന്തപുരത്തിന്റെ ഉത്സവമാണ്.

അല്ലാതെ ഒരു ക്ഷേത്രത്തിന്റെ മാത്രം ഉത്സവമല്ല. ക്ഷേത്രത്തിന്റെ അടുത്ത് വന്നിടണം എന്ന ആഗ്രഹം കൊണ്ടാണ് ഞാന്‍ വെളുപ്പിന് ഇവിടെ വരുന്നത്.’, എന്ന് ചിപ്പി പറയുന്നു. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന പൊങ്കാലക്ക് ഇത്തവണ വലിയ ജനത്തിരക്കാണുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101790/i-consider-it-a-great-blessing-this-time-too-the-actress-came-to-throw-pongala)