---
title: "ബാലയുടെ  അവസാനത്തെ ആ​ഗ്രഹമാണ് തന്റെ കുഞ്ഞിനെ കാണണമെന്നത്; സൂരജ് പാലാക്കാരൻ"
english_title: "His last wish is to see his child; Suraj Palakkaran"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101770/his-last-wish-is-to-see-his-child-suraj-palakkaran"
published_at: "2023-03-07T13:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ed3df1f11_bala_amrutha.jpg"
keywords: []
---

# ബാലയുടെ  അവസാനത്തെ ആ​ഗ്രഹമാണ് തന്റെ കുഞ്ഞിനെ കാണണമെന്നത്; സൂരജ് പാലാക്കാരൻ

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . സിനിമകളിൽ തുടർച്ചയായി അഭിനയിക്കുന്നില്ലെങ്കിലും ബാല എപ്പോഴും സോഷ്യൽമീഡിയയിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിത ബാല കരൾ, ഹൃദയം സംബന്ധമായ അസുഖങ്ങളാൽ അമൃത ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർ‌ട്ട്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . സിനിമകളിൽ തുടർച്ചയായി അഭിനയിക്കുന്നില്ലെങ്കിലും ബാല എപ്പോഴും സോഷ്യൽമീഡിയയിലും അഭിമുഖങ്ങളിലും നിറഞ്ഞ് നിൽക്കുന്ന ഒരാളാണ്. ഇപ്പോഴിത ബാല കരൾ, ഹൃദയം സംബന്ധമായ അസുഖങ്ങളാൽ അമൃത ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർ‌ട്ട്.

ബാലയുടെ സുഹൃത്തായ സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ സൂരജ് പാലാക്കാരനാണ് ബാലയുടെ അസുഖത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ബാല എപ്പോഴും മകളെ കാണണമെന്ന ആ​ഗ്രഹം നിരന്തരം പറയുമായിരുന്നുവെന്നും അതിന്റെ മാനസീക വിഷമം എപ്പോഴും ബാല അനുഭവിച്ചിരുന്നുവെന്നും സൂരജ് വീഡിയോയിൽ പറയുന്നുണ്ട്.

കൂടാതെ കഴിയുമെങ്കിൽ ​കുഞ്ഞിനെ കൊണ്ടുപോയി ബാലയെ കാണിക്കണമെന്നും താരത്തിന്റെ മുൻ‌ ഭാര്യ അമൃതയോട് സൂരജ് പാലാക്കാരൻ വീ‍ഡിയോയിലൂടെ ആവശ്യപ്പെട്ടു. ബാലയുമായി പിരിഞ്ഞ ശേഷം അമൃതയാണ് കുഞ്ഞിനെ സംരക്ഷിക്കുന്നത്.

അവന്തിക എന്നാണ് ബാലയുടെ മകളുടെ പേര്. 'ബാല ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നില്ല. യാത്രയിൽ ആയിരുന്നു. പ്രാർഥിക്കണമെന്ന് ബാലയെ സ്നേഹിക്കുന്നവരോട് ആവശ്യപ്പെടുകയാണ്. കരൾ സംബന്ധമായ രോ​ഗത്തിന് പുറമെ ഹാർട്ടിനും പ്രശ്നമുണ്ട്.' 'ഇപ്പോൾ അദ്ദേഹം അബോധാവസ്ഥയിലാണുള്ളത്. ബാല എപ്പോഴും പറയുന്ന ഒരു കാര്യമാണ്. താൻ‌ ജീവിതത്തിൽ തോറ്റുപോയ ഒരാളാണെന്നും സ്നേഹത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. സൗഹൃദത്തിന്റെ മുമ്പിൽ തോറ്റുപോയ ആളാണെന്നും. ആ തോൽവിയാണ് ബാലയെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്.' 

ബാലയെ എനിക്ക് വളരെ അടുത്ത് അറിയാം. അ​ഗാധമായി ആളുകളെ സ്നേഹിക്കുന്ന പ്രകൃതമാണ് ബാലയുടേത്. അദ്ദേഹത്തിന്റെ അവസാനത്തെ ആ​ഗ്രഹമാണ് തന്റെ കുഞ്ഞിനെ കാണണമെന്നത്. അതേ കുറിച്ച് എപ്പോഴും എന്നോട് പറയുമായിരുന്നു.' 'ആ വിഷയത്തിൽ മാനസീകമായി വല്ലാതെ വിഷമിക്കുന്ന ഒരാളാണ് ബാല.

അതുപോലെ തന്നെ ബാലയുടെ മുൻ ഭാര്യ അമൃത ഇത് കാണുന്നുണ്ടെങ്കിൽ ആ കുഞ്ഞിനെ ഒന്ന് കൊണ്ടുപോയി ബാലയെ കാണിക്കാനുള്ള സന്മനസ് ഉണ്ടാകണം.' 'നിങ്ങൾ തമ്മിൽ വഴക്കോ എന്തൊ ആയിക്കോട്ടെ ഒരാളിങ്ങനെ കിടപ്പിലായ അവസ്ഥയിൽ അല്ലേ. ബാലയ്ക്ക് തീരെ വയ്യായിരുന്നു. ആംബുലൻസിലാണ് ആശുപത്രിയിൽ‌ എത്തിച്ചത്' എന്നാണ് സൂരജ് പാലാക്കാരൻ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101770/his-last-wish-is-to-see-his-child-suraj-palakkaran)