അന്യമതത്തിൽ നിന്ന് വന്നതാണെങ്കിലും എല്ലാ കൊല്ലവും പൊങ്കാല ഇടും; ആനി പറയുന്നു

അന്യമതത്തിൽ നിന്ന് വന്നതാണെങ്കിലും എല്ലാ കൊല്ലവും പൊങ്കാല ഇടും; ആനി പറയുന്നു
2023-03-07T12:13:00 | By Susmitha Surendran

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് ആനി. സംവിധായകൻ ഷാജി കൈലാസിനെ വിവാഹം ചെയ്തതോടെയാണ് ആനി അഭിനയത്തിൽ നിന്നൊക്കെ വിട്ടു നിന്നത്. ഇപ്പോഴിതാ, ആറ്റുകാൽ പൊങ്കാല ഇടുന്നതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് ആനി. 

വിവാഹം കഴിഞ്ഞു വന്നപ്പോൾ മുതൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടാറുണ്ട് എന്നും പറയുകയാണ് ആനി. കുടുംബത്തിന് വേണ്ടി മാത്രമല്ല നാടിന് വേണ്ടി കൂടിയാണ് തന്റെ പ്രാർത്ഥനകൾ എന്നും ആനിപറയുന്നു. ഇത്തവണയും വീടിന്റെ മുൻപിലാണ് പൊങ്കാല ഇടുന്നതെന്നും ആനി പറയുന്നു. മനോരമ ന്യൂസിനോടായിരുന്നു ആനിയുടെ പ്രതികരണം.


എല്ലാവരെയും പോലെ തീർച്ചയായും പ്രാർത്ഥനയോടെ തന്നെയാണ് പൊങ്കാലയ്ക്ക് ഒരുങ്ങുന്നത്. പ്രാർത്ഥന ഇല്ല എന്ന് പറഞ്ഞാൽ അത് കള്ളത്തരം ആയിപ്പോകും. പിന്നെ ഞാൻ എല്ലാ കൊല്ലവും പറയുന്ന പോലെ എല്ലാവരും ഒത്തുകൂടുന്നതിന്റെ സന്തോഷം. ഇപ്രാവശ്യം എന്തുകൊണ്ട് അമ്പലത്തിൽ പോയി ഇടുന്നില്ല എന്ന് ചോദിച്ചാൽ ഏട്ടന്റെ അമ്മ മരിച്ചിട്ട് അധികം കാലം ആയിട്ടില്ല. ആറുമാസമേ ആയുള്ളൂ. അമ്മയ്ക്ക് പൊങ്കാലയും, അമ്പലത്തിൽ പോയി ഇടുന്നതും ഒക്കെ വലിയ സന്തോഷം ആയിരുന്നു. 

അമ്മയ്ക്ക് പ്രായം ആയി നടക്കാൻ ഒക്കെ ബുദ്ധിമുട്ട് ആയിരുന്നപ്പോൾ ഇവിടെ തന്നെ ആയിരുന്നു പൊങ്കാല ഇട്ടുകൊണ്ടിരുന്നത്. ഇപ്രാവശ്യം ഞാൻ കരുതി അമ്മയുടെ ഒരു സാമിപ്യം ഉണ്ടാകുമല്ലോ, അതുകൊണ്ട് ഇത്തവണയും വീട്ടിൽ ആകാമെന്ന്. ഒരു അമ്മ എന്ന നിലക്കും ഭാര്യ എന്ന നിലക്കും കുടുംബത്തിന് വേണ്ടി ആണല്ലോ നമ്മുടെ പ്രാർത്ഥനകൾ. അവർക്ക് വേണ്ടി പ്രാർത്ഥിക്കും പോലെ നാടിനും നന്മ വരണേ എന്നും പ്രാർത്ഥിക്കും.


കാരണം നാടിന് നന്മ ഉണ്ടായാൽ അതും നമുക്ക് നല്ലതിനാണല്ലോ. ഒരു വലിയ മഹാമാരി വന്നു പോയപ്പോൾ നമ്മൾ ഒന്നടങ്കം അനുഭവിച്ചതാണ്. അങ്ങനെ ഒരു ദുരിതം ഇനി വരരുത് എന്നാണ് പ്രാർത്ഥിക്കാനുള്ളതെന്ന് ആനി പറഞ്ഞു. ഞാൻ ഒറ്റയ്ക്ക് അല്ല പൊങ്കാല ഇടുന്നത്. ഇക്കൊല്ലം രാജാമണിയുടെ ഭാര്യ ബീനേച്ചി ഒക്കെ വരുന്നുണ്ട്. എല്ലാവരും കൂടി ചേർന്നിരുന്ന് വീട്ടിൽ ഇടാം എന്നാണ് പ്രതീക്ഷിക്കുന്നത്.

അമ്പലത്തിൽ പൊങ്കാല ഇടുന്ന സമയം ഞാൻ ഇടുന്നതിന്റെ തൊട്ട് അപ്പുറത്താണ് ചിപ്പി ഇരിക്കുന്നത്. ചിപ്പി ഇരുന്ന അതെ സ്ഥാനത്ത് ആയിരുന്നു കൽപ്പന ചേച്ചി ഇരുന്നിരുന്നത്. പൊങ്കാല സമയത്തുള്ള വിളിയും, അതിന് ശേഷം കിട്ടുന്ന സമയത്തുള്ള വർത്തമാനവും, ഇതൊന്നും അല്ലാതെ അവിടെ വച്ച് പുറത്തുനിന്നും കിട്ടുന്ന സൗഹൃദങ്ങളും എല്ലാം വലിയ സന്തോഷമാണ്. ഏട്ടന്റെ അമ്മയുടെ കൂടെയും അനുജത്തിമാരുടെയും കൂടെ ആയിരുന്നു എന്റെ ആദ്യ പൊങ്കാല, നടി പറഞ്ഞു. 

ഈ പറഞ്ഞ പോലെ കാർത്തിക മണ്ഡപത്തിന്റെ ഓപ്പോസിറ്റ് ഒരു വീട് ഉണ്ട് അവിടെ ആയിരുന്നു ഞാൻ അമ്മയ്ക്ക് ആദ്യ പൊങ്കാല അർപ്പിച്ചത്. ഞാൻ എന്തൊരു കർമ്മം ചെയ്താലും അത് അമ്മയുടെ പാദത്തിൽ വയ്ക്കുന്ന ഒരു വ്യക്തിയാണ്. പൊങ്കാലയെ കുറിച്ച് പറഞ്ഞാൽ, ഞാൻ ഇപ്പോൾ അന്യമതത്തിൽ നിന്നും വന്ന ഒരു വ്യക്തി ആണെങ്കിൽ കൂടിയും എല്ലാ പ്രാവശ്യവും ഇട്ടിട്ട് വരുമ്പോൾ അടുത്ത തവണയും എനിക്ക് ഇടണം എന്നാണ് ആഗ്രഹം. അത് നടക്കുകയും ചെയ്യുന്നു. എല്ലാ മതത്തിലെയും ആളുകൾ വരുന്നുണ്ട്, പുരുഷന്മാർ ഇടുന്നുണ്ട്. വിദേശികളും പൊങ്കാലയുടെ ഭാഗം ആണ് ഇന്ന് അങ്ങനെ വ്യത്യാസങ്ങൾ ഇല്ലയെന്നും ആനി പറഞ്ഞു. 

Content Highlight: Now, Annie is sharing the details of how to make a goat leg pongala.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup