---
title: "എനിക്ക് കല്യാണം കഴിക്കണം എന്നു മാത്രമായിരിക്കും അയാൾ പറയുക; നിരന്തരമായി വരാറുള്ള ഒരു കോളിനെ കുറിച്ചാണ് താരം"
english_title: "He would only say I want to get married; aswathi sreekandh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101732/he-would-only-say-i-want-to-get-married-aswathi-sreekandh"
published_at: "2023-03-07T11:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406ce889742c_aswathi_sreekandh.jpg"
keywords: []
---

# എനിക്ക് കല്യാണം കഴിക്കണം എന്നു മാത്രമായിരിക്കും അയാൾ പറയുക; നിരന്തരമായി വരാറുള്ള ഒരു കോളിനെ കുറിച്ചാണ് താരം

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിരുന്നു താരം. ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയിരുന്നു താരം. ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോൾ ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ താരം അതിഥിയായി എത്തിയിരിക്കുകയാണ്. ഈ പരിപാടിയിൽ താരം തുറന്നുപറയുന്ന കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.

താരം പണ്ട് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്നു. ആ സമയത്ത് നടന്ന ഒരു സംഭവം ആണ് താരം ഇപ്പോൾ വെളിപ്പെടുത്തുന്നത്. തനിക്ക് നിരന്തരമായി വരാറുള്ള ഒരു കോളിനെ കുറിച്ചാണ് താരം പറയുന്നത്. റേഡിയോയിലേക്ക് ആണ് ഈ കോൾ വരിക.

> “കോൾ വരുമ്പോൾ ബൾബ് തെളിയുക മാത്രമേ ചെയ്യുകയുള്ളൂ. നമ്പർ കാണാൻ പറ്റില്ല. ആ സമയത്ത് എൻറെ പേര് ആഷ് എന്നായിരുന്നു. എനിക്ക് ആഷിനെ വിവാഹം ചെയ്യണം എന്നായിരിക്കും അയാൾ പറയുക. നിങ്ങൾ ആരാണ് എന്താണ് എന്നൊന്നും അറിയില്ല.

നിങ്ങളെ വളരെ ഇഷ്ടമാണ്. എനിക്ക് കല്യാണം കഴിക്കണം എന്നു മാത്രമായിരിക്കും അയാൾ പറയുക. അയാളുടെ പേരൊക്കെ ചോദിച്ചു. അയാൾ അന്ന് പേര് പറഞ്ഞിരുന്നു, പക്ഷേ പിന്നീട് മറന്നു പോയി.

അയാൾ അയാളുടെ ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ് എന്നും കുറെ വർഷമായി എന്നും നിങ്ങളെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട് എന്നും അയാൾ പറയും. അയാൾ എന്തോ സൗജന്യം ചെയ്തു തരുന്നത് പോലെയാണ് പറയുക.

അങ്ങനെ എനിക്ക് കോളുകൾ എടുക്കാൻ പറ്റാതെയായി. എൻറെ ഷോ തുടങ്ങുന്ന സമയത്ത് അയാൾ കൃത്യം വിളിക്കും. വരുന്ന കോളുകളിൽ പകുതി ഇയാളുടേത് ആയിരിക്കും. ഇയാൾ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. അങ്ങനെ ഇയാളെ കൊണ്ട് ഒരു രക്ഷയും ഇല്ലാതെയായി.

പിന്നീട് റേഡിയോയിലേക്ക് ഇയാൾ എൻറെ അഡ്രസ് ഒക്കെ ചോദിച്ചു മെസ്സേജ് അയച്ചു. അങ്ങനെ അയാളുടെ നമ്പർ കിട്ടി. അങ്ങനെ മാത്തുക്കുട്ടി ഉൾപ്പെടെയുള്ള എൻറെ സുഹൃത്തുക്കൾ അയാളെ വിളിച്ചിട്ട് ഇനി വിളിച്ചാൽ പൊലീസിൽ കേസ് നൽകും എന്നൊക്കെ പറഞ്ഞപ്പോൾ അയാൾ പേടിച്ചുപോയി, പിന്നെ അയാൾ വിളിച്ചിട്ടില്ല”. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101732/he-would-only-say-i-want-to-get-married-aswathi-sreekandh)