---
title: "ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു- വെളിപ്പെടുത്തലുമായി നടൻ "
english_title: "A female relative molested her when she was in 7th standard - actor reveals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101681/a-female-relative-molested-her-when-she-was-in-7th-standard-actor-reveals"
published_at: "2023-03-07T06:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64069142d1313_piyush_mishra.jpg"
keywords: []
---

# ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു- വെളിപ്പെടുത്തലുമായി നടൻ 

> **Lead Summary:** **ബോ**ളിവുഡില്‍ നടനും ഗായകനും തിരക്കഥാകൃത്തും എന്നീ വിവിധ രംഗങ്ങളില്‍ പ്രശസ്തനാണ് പീയൂഷ് മിശ്ര.ഗാങ്‌സ് ഓഫ് വാസേപൂര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

## Article Content

**ബോ**ളിവുഡില്‍ നടനും ഗായകനും തിരക്കഥാകൃത്തും എന്നീ വിവിധ രംഗങ്ങളില്‍ പ്രശസ്തനാണ് പീയൂഷ് മിശ്ര.ഗാങ്‌സ് ഓഫ് വാസേപൂര്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

ഇദ്ദേഹത്തിന്റെ മ്യൂസിക് ബാന്‍ഡും പ്രശസ്തമാണ്.ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്റെ ബന്ധുവായ ഒരു സ്ത്രീ ലൈംഗികമായി ചൂഷണം ചെയ്‌തതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് പിയൂഷ് മിശ്ര.

ആത്മകഥാപരമായ നോവലായ തുമാരീ ഔഖാത് ക്യാ ഹേ പിയൂഷ് മിശ്രയിലാണ് താരം ചെറുപ്പത്തിലെ സംഭവത്തെക്കുറിച്ച്‌ തുറന്ന് പറയുന്നത്.ബന്ധുവായ ഒരു സ്ത്രീയാണ് അന്ന് എഴാം ക്ലാസുകാരനായ ഇദ്ദേഹത്തെ പീഡിപ്പിച്ചത് എന്നാണ് വെളിപ്പെടുത്തല്‍.

ഇതിനകം ബോളിവുഡിലെ മാധ്യമങ്ങളില്‍ ഇത് തലക്കെട്ടായിട്ടുണ്ട്.ആ സംഭവം തന്നെ ഞെട്ടിച്ചെന്നും തന്റെ ജീവിതത്തിലുടനീളം അത് സങ്കീര്‍ണ്ണതയുണ്ടാക്കിയെന്നും സംഭവത്തെക്കുറിച്ച്‌ സംസാരിച്ച പിയൂഷ് മിശ്ര വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

> 'ലൈംഗികത വളരെ ആരോഗ്യകരമായ ഒരു കാര്യമാണ്.പക്ഷെ അതിന്‍റെ ആദ്യത്തെ അനുഭവം നല്ലതായിരിക്കണം,അല്ലാത്തപക്ഷം അത് നിങ്ങളെ ജീവിതത്തിന് മുറിവേല്‍പ്പിക്കും.അത് ജീവിതകാലം മുഴുവന്‍ നിങ്ങളെ വേട്ടയാടും. ആ ലൈംഗികാതിക്രമം എന്റെ ജീവിതത്തിലുടനീളം കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കി.അതില്‍ നിന്ന് പുറത്തുവരാന്‍ എനിക്ക് വളരെയധികം സമയമെടുത്തു" മിശ്ര പറയുന്നു.

അതേസമയം പുസ്‌തകത്തില്‍ ചലച്ചിത്രമേഖലയിലെ പിയൂഷ് മിശ്രയുടെ ജീവിതമാണ് അനാവരണം ചെയ്യുന്നത്.മിശ്രയുടം ആദ്യകാലത്തെ കഷ്ടപ്പാടും ഇന്നത്തെ നിലയില്‍ എത്തിയ പ്രയാണവും പുസ്തകം അനാവരണം ചെയ്യുന്നു.മഖ്ബൂല്‍, ഗുലാല്‍, ഗാങ്‌സ് ഓഫ് വാസിപൂര്‍ തുടങ്ങിയ ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ് പീയുഷിനെ ശ്രദ്ധേയനാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101681/a-female-relative-molested-her-when-she-was-in-7th-standard-actor-reveals)