---
title: "'ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്'; സന്തോഷം പങ്കുവെച്ച് വിജയിയും ദേവികയും"
english_title: "Actress Devika Nambiar gives birth"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101636/actress-devika-nambiar-gives-birth"
published_at: "2023-03-06T20:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405fc8277451_devika.jpg"
keywords: []
---

# 'ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്'; സന്തോഷം പങ്കുവെച്ച് വിജയിയും ദേവികയും

> **Lead Summary:** ‌​ഗായകൻ വിജയ് മാധവിനും ഭാര്യയും നടിയുമായ ദേവിക നമ്പ്യാർക്കും കുഞ്ഞ് പിറന്നു. ഇരുവരും സോഷ്യൽമീഡിയ പേജ് വഴിയാണ് ആൺ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. നോർമൽ ഡെലിവറിയായിരുന്നുവെന്നും ഒരുപാട് പേരുടെ പ്രാർഥനകൾക്കൊണ്ടാണ് എല്ലാം ഭം​ഗിയായി നടന്നതെന്നും ദേവിക പറഞ്ഞു. 

## Article Content

‌​ഗായകൻ വിജയ് മാധവിനും ഭാര്യയും നടിയുമായ ദേവിക നമ്പ്യാർക്കും കുഞ്ഞ് പിറന്നു. ഇരുവരും സോഷ്യൽമീഡിയ പേജ് വഴിയാണ് ആൺ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. നോർമൽ ഡെലിവറിയായിരുന്നുവെന്നും ഒരുപാട് പേരുടെ പ്രാർഥനകൾക്കൊണ്ടാണ് എല്ലാം ഭം​ഗിയായി നടന്നതെന്നും ദേവിക പറഞ്ഞു. 

ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്.... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി. ഇപ്പോൾ തന്നെ അറിയിക്കണമെന്ന് തോന്നിയത് കൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് ഈ കുട്ടി വീഡിയോ ഇടുന്നത്' എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് വിജയ് മാധവ് കുറിച്ചത്. 

കഴിഞ്ഞ ദിവസമാണ് ദേവികയെ തിയ്യതി അടുത്തതിനാൽ‌ തിരുവനന്തപുരത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ അഡ്മിറ്റായ വിവരമെല്ലാം വീഡിയോ വഴി കഴിഞ്ഞ ദിവസം വിജയ് ആരാധകരിലേക്ക് എത്തിച്ചിരുന്നു. ​ 

ഗായകൻ, നടി എന്നതിലുപരി സോഷ്യയൽമീഡിയയിൽ പോപ്പുലറായ സെലിബ്രിറ്റി ദമ്പതികൾ കൂടിയാണ് വിജയിയും ദേവികയും. ഇരുവർക്കും വിശേഷങ്ങൾ പങ്കുവെക്കാനായി ഒരു യുട്യൂബ് ചാനലുമുണ്ട്. 'ഞങ്ങൾക്ക് പ്രസവവുമായി ബന്ധപ്പെട്ടുള്ള ആശുപത്രി കാര്യങ്ങളെല്ലാം വീഡിയോയിൽ എടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ വേദന തുടങ്ങിയപ്പോൾ ഒന്നും ചെയ്യാൻ‌ പറ്റാത്ത അവസ്ഥയായി.' 

'അതുകൊണ്ട് തന്നെ പ്രസവത്തിന് മുമ്പുള്ള വീഡിയോകൾ ഒന്നും തന്നെ ഇല്ല. വളരെ നല്ല എക്സ്പീരിയൻസായിരുന്നു. നോർമൽ ഡെലിവറിയായിരുന്നു. എല്ലാവരുടേയും പ്രാർഥനകൾക്കും സ്നേഹ​ത്തിനും നന്ദി. ഒരു ആൺകുട്ടിയാണ് ഞങ്ങൾ‌ക്ക് പിറന്നിരിക്കുന്നത്.' 

'സുഖമായി ഇരിക്കുന്നു. ഭയങ്കര സന്തോഷമുണ്ട്. ഒരുപാട് പേരുടെ പ്രാർത്ഥനകൾ‌ ഉണ്ടായിരുന്നത് കൊണ്ടാണ് എല്ലാം ഭം​ഗിയായി നടന്നത്. എന്താണ് പറയേണ്ടതെന്ന് തന്നെ അറിയില്ല. ഉച്ചയ്ക്കായിരുന്നു കുഞ്ഞ് പിറന്നത്' എന്നാണ് വീഡിയോയിൽ സംസാരിക്കവെ ദേവിക പറഞ്ഞത്. താരദമ്പതികൾ കുഞ്ഞിന്റെ ചിത്രങ്ങളൊന്നും സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിട്ടില്ല. കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചതോടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്ന് എത്തുന്നത്.

വിജയ്‌യുടെ പാട്ട് കേട്ടാണ് ദേവിക ഗർഭകാലം മുഴുവനും ചെലവിട്ടത്. കൂടാതെ ​ഗർഭിണിയായിരിക്കെ തന്നെ വിജയിക്കൊപ്പം സ്റ്റുഡിയോയിലെത്തി ഡ്യൂയറ്റ് പാടി റെക്കോർ‌ഡ് ചെയ്യുകയും ചെയ്തിരുന്നു ദേവിക. വിജയിക്കൊപ്പം ദേവിക പാടാൻ തുടങ്ങിയപ്പോഴാണ് നടി മനോഹരമായി പാടുകയും ചെയ്യുമെന്ന് ആരാധകർ തിരിച്ചറിഞ്ഞത്. നായിക എന്നാണ് വിജയ് ഭാര്യയെ വിശേഷിപ്പിക്കാറ്. മാഷ് എന്ന് സ്നേഹപൂർവ്വം ദേവിക വിജയ് മാധവിനെ വിളിക്കാറുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101636/actress-devika-nambiar-gives-birth)