---
title: "മലയാളികളെ മുഴുവൻ ചിരിപ്പിച്ച  ഈ നടിയെ മനസ്സിലായോ? ചിത്രം വൈറൽ "
english_title: "Do you understand this actress who made all Malayalis laugh? The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101616/do-you-understand-this-actress-who-made-all-malayalis-laugh-the-picture-went-viral"
published_at: "2023-03-06T18:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405f47b9bbdf_subi.jpg"
keywords: []
---

# മലയാളികളെ മുഴുവൻ ചിരിപ്പിച്ച  ഈ നടിയെ മനസ്സിലായോ? ചിത്രം വൈറൽ 

> **Lead Summary:** സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ ചെറുപ്പകാലത്തിലെ ഫോട്ടോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

സൂപ്പർതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇപ്പോൾ ഒരു നടിയുടെ ചെറുപ്പകാലത്തിലെ ഫോട്ടോ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇവർ എൻ സി സി ഡ്രസ്സിൽ നിൽക്കുന്ന ഫോട്ടോ ആണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികളെ എല്ലാവരെയും ചിരിപ്പിച്ച ഒരു നടിയായിരുന്നു ഇവർ. കൽപ്പന ചേച്ചി ഉണ്ടാക്കിയ വിടവിലേക്ക് ഉള്ള പകരക്കാരി എന്ന തരത്തിൽ ആയിരുന്നു ഇവരെ പലരും കണ്ടിരുന്നത്. എന്നാൽ അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെയും വിയോഗം.

അതെ സുബി സുരേഷിൻറെ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത് .   മലയാളികൾ അടുത്തിടെ വലിയ ഞെട്ടലോടെ കേട്ട വാർത്തകളിൽ ഒന്നായിരുന്നു നടി സുബി സുരേഷിന്റെ മരണം. അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ മരണം സംഭവിക്കുന്നത്. കരൽ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നു ഇവർക്ക്. അത് പിന്നീട് കൂടിയതോടെ ആയിരുന്നു അസുഖം വഷളായത്. പിന്നീട് ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേ സമയം ധാരാളം ആളുകളാണ് ചേച്ചിയെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഈ ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതേസമയം സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമായിരുന്നു.

താരം തന്നെ ഒരിക്കൽ പങ്കുവെച്ച ഒരു ഫോട്ടോ ആയിരുന്നു ഇത്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ക്രോസ് കൺട്രി മത്സരത്തിന് മികച്ച കേഡറ്റ് ട്രോഫി ഇവർ സ്വന്തമാക്കിയിരുന്നു. ഇതിൻറെ ചിത്രം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഒരിക്കൽ പങ്കുവെച്ചിട്ടുള്ളത്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമായി മാറിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101616/do-you-understand-this-actress-who-made-all-malayalis-laugh-the-picture-went-viral)