---
title: "ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു, അയാളോട് പോയി ചാകാന്‍ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് നടി "
english_title: "Now she has shared her bad experience with a South Indian actor."
publisher: "moviemax.in"
canonical_url: "https://moviemax.in/news/101514/now-she-has-shared-her-bad-experience-with-a-south-indian-actor"
published_at: "2023-03-06T11:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405839acae7f_radhika_apthe.jpg"
keywords: []
---

# ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു, അയാളോട് പോയി ചാകാന്‍ പറഞ്ഞു; ദുരനുഭവം പങ്കുവെച്ച് നടി 

> **Lead Summary:** ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് രാധികാ ആപ്തെ. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട് . ഇപ്പോഴിതാ തനിക്ക് ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.

## Article Content

ഫഹദ് ഫാസില്‍ ചിത്രം ഹരത്തിലൂടെ പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് രാധികാ ആപ്തെ. നിരവധി ചിത്രങ്ങളിൽ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട് . ഇപ്പോഴിതാ തനിക്ക് ഒരു തെന്നിന്ത്യന്‍ താരത്തില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് അവര്‍.

‘ഒരിക്കല്‍ ഒരു തെന്നിന്ത്യന്‍ നടന്‍ എന്റെ മുറിയിലേക്ക് ഫോണ്‍ ചെയ്തു. എന്നോട് അയാള്‍ പഞ്ചാരയടിക്കാന്‍ ശ്രമിച്ചുവെങ്കിലും ഞാന്‍ നല്ല പരുഷമായാണ് പെരുമാറിയത്. ഒരിക്കല്‍ എനിക്കൊരു കോള്‍ വന്നു. ബോളിവുഡിലൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിനായി കാണണമെന്നും പറഞ്ഞു.

പക്ഷെ ഇയാള്‍ക്കൊപ്പം കിടക്ക പങ്കിടുന്നതില്‍ കുഴപ്പമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പൊട്ടിച്ചിരിച്ചു. നിങ്ങള്‍ നല്ല തമാശക്കാരനാണെന്ന് പറഞ്ഞു. ഇല്ല, ഞാന്‍ ആ സിനിമ ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞു. അയാളോട് പോയി ചാകാന്‍ പറഞ്ഞു’ എന്നും രാധിക പറയുന്നു.

ഹിന്ദിയ്ക്ക് പുറമെ തെലുങ്കിലും തമിഴിലും മലയാളത്തിലും ബംഗാളിയിലും ഇംഗ്ലീഷിലുമെല്ലാം രാധിക അഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. ലസ്റ്റ് സ്റ്റോറീസ്, പാര്‍ച്ച്ഡ് പോലുള്ള സിനിമകളിലൂടെ നായികാ സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതിയ താരമാണ് രാധിക. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101514/now-she-has-shared-her-bad-experience-with-a-south-indian-actor)