---
title: "സിനിമാ ഷൂട്ടിംഗിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക് "
english_title: "Actor Amitabh Bachchan injured during movie shooting"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101510/actor-amitabh-bachchan-injured-during-movie-shooting"
published_at: "2023-03-06T11:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64057fc37676d_amitha_bachan.jpg"
keywords: []
---

# സിനിമാ ഷൂട്ടിംഗിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക് 

> **Lead Summary:** സിനിമാ ഷൂട്ടിംഗിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം.

## Article Content

സിനിമാ ഷൂട്ടിംഗിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം.

ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചത്. താരം തന്നെയാണ് ഇക്കാര്യം തന്റെ ബ്ലോഗിലൂടെ പങ്കുവെച്ചിരിക്കുന്നത്. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

ഡോക്ടറിന്റെ നിര്‍ദ്ദേശ പ്രകാരം സിടി സ്‌കാന്‍ എടുത്ത ശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രോജക്ട് കെ. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101510/actor-amitabh-bachchan-injured-during-movie-shooting)