---
title: "സ രി ഗ മ പ ഹിന്ദി വേദിയില്‍ ജഡ്ജസിനെ എണീപ്പിച്ച്‌ നിര്‍ത്തി കയ്യടിപ്പിച്ച്‌ മലയാളി പയ്യൻ "
english_title: "Malayalee boy lifts up judges and applauds on Hindi stage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/10145/malayalee-boy-lifts-up-judges-and-applauds-on-hindi-stage"
published_at: "2021-11-11T22:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618d4c1039ab6_arjun.jpg"
keywords: []
---

# സ രി ഗ മ പ ഹിന്ദി വേദിയില്‍ ജഡ്ജസിനെ എണീപ്പിച്ച്‌ നിര്‍ത്തി കയ്യടിപ്പിച്ച്‌ മലയാളി പയ്യൻ 

> **Lead Summary:** **നി**രവധി ഗായകരെ സംഭാവന ചെയ്ത ഇന്ത്യയില്‍ ഏറെ ആരാധകരുള്ള സംഗീത റിയാലിറ്റി ഷോയാണ് സ രി ഗ മ പ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ കഴിവ് തെളിയിച്ച്‌ ഒട്ടേറെ ഗായകര്‍ സിനിമ മേഖലയിലും മറ്റും തിളങ്ങുന്നുണ്ട്.

## Article Content

**നി**രവധി ഗായകരെ സംഭാവന ചെയ്ത ഇന്ത്യയില്‍ ഏറെ ആരാധകരുള്ള സംഗീത റിയാലിറ്റി ഷോയാണ് സ രി ഗ മ പ. മലയാളം, തമിഴ്, ഹിന്ദി തുടങ്ങി നിരവധി ഭാഷകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയില്‍ കഴിവ് തെളിയിച്ച്‌ ഒട്ടേറെ ഗായകര്‍ സിനിമ മേഖലയിലും മറ്റും തിളങ്ങുന്നുണ്ട്.

ഇപ്പോള്‍ സംസാരവിഷയമായിരിക്കുന്നത് സ രി ഗ മ പയുടെ ഹിന്ദി വേര്‍ഷനില്‍ വിധികര്‍ത്താക്കളുടെയും സ്‌പെഷ്യല്‍ ജൂറിയുടെയും പ്രശംസയേറ്റു വാങ്ങിയ മലയാളിയായ അരവിന്ദ് ആണ്. ശങ്കര്‍ മഹാദേവന്‍ ഒരുക്കിയ 'തന്‍ഹായി' എന്ന ഹിന്ദി ഗാനമാലപിച്ചാണ് കൊച്ചിക്കാരന്‍ അരവിന്ദ് വിധികര്‍ത്താക്കളെ ഞെട്ടിച്ചത്.

പാട്ട് തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ സ്‌പെഷ്യല്‍ ജൂറി അംഗങ്ങളായ ഹിമേഷ് രെഷമ്മിയ, വിശാല്‍ ദദ്‌ലാനി, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ എഴുന്നേറ്റ് നിന്നാണ് അരവിന്ദിന്റെ പ്രകടനത്തിന് അഭിനന്ദനമര്‍പ്പിച്ചത്.

'വേദിയില്‍ അപൂര്‍വമായി മാത്രമാണ് സ്‌പെഷ്യല്‍ ജൂറി അംഗങ്ങള്‍ എല്ലാവരും തന്നെ ഒരാളുടെ പ്രകടനത്തിനെ അഭിനന്ദിക്കാറുള്ളത്. അത്തരത്തില്‍ ഒരു പ്രകടനമാണ് അരവിന്ദ് നടത്തിയത്'- പ്രധാന വിധികര്‍ത്താക്കളിലൊരാളായ ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/10145/malayalee-boy-lifts-up-judges-and-applauds-on-hindi-stage)