---
title: "യുവതിയുടെ മടിയിൽ കൂറ്റൻ പെരുമ്പാമ്പ്, വൈറലായി ഭയപ്പെടുത്തുന്ന വീഡിയോ "
english_title: "Huge python on woman's lap, scary video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101416/huge-python-on-womans-lap-scary-video-goes-viral"
published_at: "2023-03-05T11:09:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64042b39cf69b_viral.jpg"
keywords: []
---

# യുവതിയുടെ മടിയിൽ കൂറ്റൻ പെരുമ്പാമ്പ്, വൈറലായി ഭയപ്പെടുത്തുന്ന വീഡിയോ 

> **Lead Summary:** പാമ്പുകളുമായി ബന്ധപ്പെട്ട അനേകം വീഡിയോകളാണ് ദിനവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതിൽ പെട്ട ഒരു വീഡിയോ ആണ് ഇതും. വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ വീടിന് പുറത്ത് വിശ്രമിക്കവെ മടിയിലിരിക്കുന്ന വലിയൊരു പെരുമ്പാമ്പിനെയാണ്.

## Article Content

പാമ്പുകളുമായി ബന്ധപ്പെട്ട അനേകം വീഡിയോകളാണ് ദിനവും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. അതിൽ പെട്ട ഒരു വീഡിയോ ആണ് ഇതും. വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ വീടിന് പുറത്ത് വിശ്രമിക്കവെ മടിയിലിരിക്കുന്ന വലിയൊരു പെരുമ്പാമ്പിനെയാണ്.

കാണുന്നവരെയെല്ലാം തന്നെ ഭയപ്പെടുത്തുന്നതാണ് വീഡിയോ എന്ന കാര്യത്തിൽ സംശയമില്ല. വീ‍ഡിയോയിൽ വീടിന്റെ പോർച്ചിൽ മൊബൈലിൽ നോക്കിക്കൊണ്ട് ഒരു യുവതി ഇരിക്കുന്നത് കാണാം.

നീളമുള്ളതും തടിച്ചതുമായ ഒരു പെരുമ്പാമ്പാണ് വീഡിയോയിൽ ഉള്ള യുവതിയുടെ മടിയിലേക്ക് ഇഴഞ്ഞ് നീങ്ങുന്നതും വിശ്രമിക്കുന്നതും. യുവതിയാണ് എങ്കിൽ ഒരു തരത്തിലും ഇതൊന്നും ​ഗൗനിക്കാതെയാണ് മൊബൈലിൽ നോക്കി ഇരിക്കുന്നത്.

സ്വാഭാവികമായും നമ്മുടെ വീട്ടിൽ പെറ്റായ നായകളും പൂച്ചകളും ഒക്കെയുണ്ട് എങ്കിൽ നാം എന്ത് ചെയ്യും? അവയെ അടുത്തിരുത്തുകയും അവ നമ്മോട് മുട്ടിയുരുമ്മി ഇരിക്കുകയും ഒക്കെ ചെയ്യും. എന്നാൽ, ഒരു പെരുമ്പാമ്പ് അങ്ങനെ ചെയ്യുമോ? ചെയ്യും എന്നാണ് ഈ വീഡിയോയിൽ നിന്നും മനസിലാവുന്നത്.

[**https://twitter.com/i/status/1631612522242482178**](https://twitter.com/i/status/1631612522242482178)

'ഞാൻ നിന്റെ സുഹൃത്താണ്, ഇപ്പോഴത്തേക്ക്' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. വളരെ എളുപ്പത്തിലാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. ഷെയർ ചെയ്യപ്പെട്ട് അധികം വൈകാതെ തന്നെ രണ്ട് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടു.

നിരവധിപ്പേരാണ് യുവതിയുടെ പ്രവൃത്തിയെ വിമർശിച്ചത്. ഒരാൾ പറഞ്ഞത്, അവയെ വന്യജീവികൾ എന്ന് വിളിക്കുന്നതിൽ ഒരു കാരണം ഉണ്ട്. എപ്പോൾ വേണമെങ്കിലും അവ അക്രമകാരികളാവുകയും നിങ്ങളെ കൊല്ലുകയും ചെയ്യാം.

അത് വളരെ സ്വാഭാവികമാണ്. അതിൽ തെറ്റ് പറയാനാവില്ല എന്നാണ്. മറ്റൊരാൾ കുറിച്ചത് നിങ്ങളേക്കാൾ ശക്തി പ്രകടിപ്പിക്കാനാവുന്ന ജീവികൾക്കൊപ്പം ഇതുപോലെ ഇരിക്കരുത് ഏത് നേരം വേണമെങ്കിലും അത് നിങ്ങളെ വിഴുങ്ങാം എന്നാണ്. ഏതായാലും വളരെ അധികം പേർ വീഡിയോയ്ക്ക് അഭിപ്രായങ്ങളുമായി എത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/101416/huge-python-on-womans-lap-scary-video-goes-viral)