ഗരംമസാല പ്രൈമിന്റെ ബാനറിൽ ഗരംമസാലയും മംഗലത്ത് ബിൽഡേഴ്സും ചേർന്ന് നിർമിച്ച, ആഘോഷ് വൈഷ്ണവം സംവിധാനവും ഛായാഗ്രഹണം നിർവഹിച്ച ഷോർട്ട് മൂവീ സീരീസ് ഫിംഗേഴ്സ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടുന്നു.
ശിവകൃഷ്ണയുടെ കഥയിൽ, ആഘോഷ് വൈഷ്ണവവും ശിവകൃഷ്ണയും ചേർന്ന് തിരക്കഥയും സംഭാഷണവും നിർവഹിചിരിക്കുന്നത്. കീർത്തികൃഷ്ണ, തുഷാരാ പിള്ളൈ, പ്രേമാനന്ദൻ, കൃഷ്ണേന്ദു നായർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസി ആലപ്പുഴയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് മാൻ പ്രദീപ് രംഗൻ ആണ് ചമയം. അരുൺ മോഹനൻ ആണ് കലാസംവിധാനം.
ഒരുത്തി, ഞരമ്പ്, അടൾട്ട്, അറേഞ്ച്ഡ് മാര്യേജ് എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ആഘോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ഈ ചിത്രം സമൂഹത്തിൽ പെൺകുട്ടികൾക്ക് നേരേ നടന്നുകൊണ്ടിരിക്കുന്ന വളരെ ഗൗരവമേറിയ വിഷയമാണ് സംസാരിക്കുന്നത്.
തുടക്കത്തില്‍ കാണിക്കുന്ന മരണവീടും പെണ്‍ക്കുട്ടിയെയും കാണുമ്പോള്‍ ആ പെണ്‍ക്കുട്ടിയുടെ മരണത്തിലേക്ക് ഷോര്‍ട്ട് ഫിലിം വിരല്‍ ചൂണ്ടുന്നതെന്നാണ് തോന്നുക .എന്നാല്‍ ക്ലിശേ സ്റ്റോറി ആണെങ്കിലും എഴുത്തുക്കാരന്റെ വേറിട്ട ശൈലികൊണ്ടും സംവിധാനമികവുകൊണ്ടും ഫിംഗേഴ്സ് ശ്രദ്ധനേടുന്നുണ്ട്.അച്ഛനാല്‍ ലൈംഗിക അതിക്രമത്തിനിരയായ പെണ്‍ക്കുട്ടി തന്റെ ലൈംഗിക അവയവത്തിന് മുറിവേല്‍പ്പിക്കുന്നു.എന്നാല്‍ സ്വയംഭോഗം ചെയ്യുന്ന തരത്തിലുള്ള ചിത്രീകരണം പ്രേക്ഷകരില്‍ കഥയില്‍ സംശയം ഉളവാക്കുന്നുണ്ട്.
ഇന്നത്തെ സാമൂഹ്യ പശ്ചാതലത്തില്‍ ഏറെ പ്രാധാന്യം ആണ് ഫിംഗേഴ്സ്.
Not her, no one would do that; Fingers gets attention