---
title: "റോബിൻ രാഷ്ട്രീയത്തിലേക്ക്...!റോബിന്റെ പുതിയ ഒരു പോസ്റ്റ് വീണ്ടും ചർച്ചയായി; സ്വന്തമായി പാർട്ടി തുടങ്ങിക്കൂടെ എന്ന് ആരാധകർ "
english_title: "A new post by Robin has been discussed again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101360/a-new-post-by-robin-has-been-discussed-again"
published_at: "2023-03-04T21:09:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640367183aac7_ROBIN_F.jpg"
keywords: []
---

# റോബിൻ രാഷ്ട്രീയത്തിലേക്ക്...!റോബിന്റെ പുതിയ ഒരു പോസ്റ്റ് വീണ്ടും ചർച്ചയായി; സ്വന്തമായി പാർട്ടി തുടങ്ങിക്കൂടെ എന്ന് ആരാധകർ 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന തരത്തിൽ ഇദ്ദേഹം തന്നെ നേരത്തെ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ഇത് തമാശയ്ക്ക് പറഞ്ഞത് ആയിരിക്കും എന്നാണ് പലരും കരുതിയത്.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. റോബിൻ രാഷ്ട്രീയത്തിലേക്ക് വരുന്നു എന്ന തരത്തിൽ ഇദ്ദേഹം തന്നെ നേരത്തെ പ്രതികരണം നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹം ഇത് തമാശയ്ക്ക് പറഞ്ഞത് ആയിരിക്കും എന്നാണ് പലരും കരുതിയത്.

എന്നാൽ ഇപ്പോൾ റോബിന്റെ പുതിയ ഒരു പോസ്റ്റ് വീണ്ടും ചർച്ചയായി മാറിയിരിക്കുകയാണ്. സൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആയുധ എഴുത്ത് എന്ന സിനിമയിലെ ഒരു നിയമസഭാരംഗമാണ് ഇപ്പോൾ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

അതോടെ റോബിന്റെ രാഷ്ട്രീയ പ്ലാനുകൾ വീണ്ടും പൊടിതട്ടിയെടുത്തിരിക്കുകയാണ് എന്നാണ് സൂചനകൾ.അതേ സമയം ഇദ്ദേഹം ഏതു പാർട്ടിയിലേക്ക് ആയിരിക്കും പോവുക എന്ന ചർച്ചയിലാണ് ഇപ്പോൾ ഇദ്ദേഹത്തിൻറെ ആരാധകർ. നിങ്ങൾ സിപിഎം ആയാലും കോൺഗ്രസ് ആയാലും ഞങ്ങൾക്ക് കുഴപ്പമില്ല എന്നും ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കുമെന്നും എന്നാൽ ബിജെപിയിലേക്ക് പോകാൻ ആണ് പ്ലാൻ എങ്കിൽ ഞങ്ങളുടെ പിന്തുണ അവസാനിക്കും എന്നുമാണ് ഇപ്പോൾ ആരാധകർ കൂടി ആയിട്ടുള്ള മലയാളി പ്രേക്ഷകർ അന്ത്യശാസനം നൽകിയിരിക്കുന്നത്.

അതേസമയം ധാരാളം ആളുകൾ ഇദ്ദേഹത്തിനോട് പറയുന്നത് സ്വന്തമായി ഒരു പാർട്ടി തുടങ്ങി രാഷ്ട്രീയം എന്താണ് എന്ന് ഇവിടുത്തെ രാഷ്ട്രീയക്കാർക്ക് കാണിച്ചുകൊടുക്കാൻ. യുവാക്കളെ അണിനിരത്തി സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുവാൻ ആണ് ഇദ്ദേഹത്തിനോട് ഇപ്പോൾ ആരാധകർ പറയുന്നത്.

അങ്ങനെ ചെയ്താൽ കേരളം മുഴുവൻ നിങ്ങളുടെ ഒപ്പം നിൽക്കും എന്നും നമുക്ക് പുതിയ ഒരു മാതൃക പാർട്ടി ഉണ്ടാക്കാം എന്നും അത് പിന്നീട് നാഷണൽ പാർട്ടി ആക്കി ഒരുനാൾ ഇന്ത്യ മുഴുവൻ ഭരിക്കാൻ സാധിക്കും എന്നുമാണ് ഇപ്പോൾ റോബിന്റെ ആരാധകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101360/a-new-post-by-robin-has-been-discussed-again)