---
title: "ഹൃത്വിക് റോഷന്റെ വിവാഹ വാര്‍ത്ത സത്യം തന്നെയോ? പ്രതികരിച്ച് പിതാവ് രാകേഷ് റോഷന്‍"
english_title: "Is Hrithik Roshan's marriage news true? Father Rakesh Roshan responded"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101332/is-hrithik-roshans-marriage-news-true-father-rakesh-roshan-responded"
published_at: "2023-03-04T19:23:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64034d6893d62_rithik_roshan.jpg"
keywords: []
---

# ഹൃത്വിക് റോഷന്റെ വിവാഹ വാര്‍ത്ത സത്യം തന്നെയോ? പ്രതികരിച്ച് പിതാവ് രാകേഷ് റോഷന്‍

> **Lead Summary:** ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടിയും ഗായികയുമായ കാമുകി സബ ആസാദിനെ നവംബറില്‍ ഹൃത്വിക് വിവാഹം ചെയ്യും എന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ എത്തിയിരുന്നു.

## Article Content

ഹൃത്വിക്ക് റോഷന്‍ വീണ്ടും വിവാഹിതനാവുന്നു എന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടിയും ഗായികയുമായ കാമുകി സബ ആസാദിനെ നവംബറില്‍ ഹൃത്വിക് വിവാഹം ചെയ്യും എന്ന വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങളില്‍ വരെ എത്തിയിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകളോട് സബയോ ഹൃത്വിക്കോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ താരത്തിന്റെ പിതാവും സിനിമ സംവിധായകനുമായ രാകേഷ് റോഷന്‍ ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ല എന്നാണ് രാകേഷ് റോഷന്‍ പറയുന്നത്.

‘എന്റെ മകന്റെ ജീവിതത്തില്‍ സംഭവിച്ച ഈ മാറ്റത്തെ കുറിച്ച് എനിക്കു യാതൊരു അറിവുമില്ല. അതിനെ കുറിച്ച് ഞാനിതു വരെ കേട്ടിട്ടു പോലുമില്ല” എന്നാണ് ബോളിവുഡ് ഹങ്കാമയോട് രാകേഷ് റോഷന്‍ പറഞ്ഞിരിക്കുന്നത്.

അതേസമയം, റോഷന്‍ കുടുംബത്തിന്റെ വിവിധ ചടങ്ങുകളില്‍ സബയും പ്രത്യക്ഷപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ച് അവധി ആഘോഷിക്കാന്‍ പോകുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. സബ വേദിയില്‍ നില്‍ക്കുമ്പോള്‍ വലിയ ആരവത്തോടെ പ്രോത്സാഹിപ്പിക്കുന്ന ഹൃത്വിക്കിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. സൂസന്നെ ഖാന്‍ ആണ് ഹൃത്വിക്കിന്റെ മുന്‍ ഭാര്യ.

2004ല്‍ വിവാഹിതരായ ഇവര്‍ പത്തു വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ വേര്‍പിരിയുകയായിരുന്നു. ഹൃഥാന്‍, ഹൃഹാന്‍ എന്നീ രണ്ടു കുട്ടികളും ഇവര്‍ക്കുണ്ട്. സിദ്ധാര്‍ത്ഥ് ആനന്ദിന്റെ ‘ഫൈറ്റര്‍’ ആണ് ഹൃത്വിക്കിന്റെ പുതിയ ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/101332/is-hrithik-roshans-marriage-news-true-father-rakesh-roshan-responded)