പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും അതാകാം: കാണിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല ആരുടെയും ചാരിത്ര്യം

പുരുഷന് നെഞ്ച് കാണിച്ച് നടക്കാമെങ്കില്‍ സ്ത്രീക്കും അതാകാം: കാണിച്ചാല്‍ തകര്‍ന്നുപോകുന്നതല്ല ആരുടെയും ചാരിത്ര്യം
2021-11-11T20:54:00 | By Susmitha Surendran

സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നില്ല എന്ന് തെളിയിച്ച താരമാണ് മാധുരി ബ്രങ്ങൻസാ. ചുരുക്കം ചില സിനിമകളിൽ മാത്രം അഭിനയിച്ച കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്.

തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം കന്നഡ സിനിമയിലും അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്.

2018 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഈ ചുരുങ്ങിയ കാലയളവിൽ ആറോളം സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവെക്കുന്നുണ്ട്. അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് മോഡൽ രംഗത്ത് സജീവമായിരുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ചില ഫോട്ടോകൾക്ക് ഞരമ്പൻമാർ രേഖപ്പെടുത്തിയ കമന്റ്‌ നെതിരെ വിമർശനവുമായി വന്നിരിക്കുകയാണ് പ്രിയതാരം. താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾക്കെതിരെ വിമർശനവുമായി വന്ന ആൾക്കാർക്ക് കിടിലൻ മറുപടി ആണ് താരം നൽകിയിരിക്കുന്നത്. പുരുഷന്മാർക്ക് നെഞ്ചു കാണിച്ചു നടക്കാമെങ്കിൽ സ്ത്രീകൾക്കും അതാകാം എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മാധുരി.

താരം ഇത്രയും കർക്കശമായി പറയാനുള്ള കാരണം വേറെയാണ്. മോഡൽ രംഗത്ത് സജീവമായ സമയത്ത് താരം ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിരുന്നു. ആ ഫോട്ടോകൾ പിന്നീട് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. താരത്തിന്റെ പേരിലുള്ള പല ഫേസ്ബുക്ക് പേജുകൾ ആരംഭിക്കുകയും അതിലൂടെ താരത്തിന്റെ പഴയകാല ഫോട്ടോകൾ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് താരം ഈ വാക്കുകൾ പറഞ്ഞത്.

എന്റെ മെഴുകുതിരി അത്താഴങ്ങൾ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പക്ഷേ താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത് ജോജു ജോർജ്ജ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ജോസഫ് ലൂടെയാണ്.

പിന്നീട് പട്ടാഭിരാമൻ, ഇട്ടിമണി മേഡ് ഇൻ ചൈന, അൽമല്ലു എന്നീ മലയാള സിനിമകളിലും അഭിനയിച്ചു. കുഷ്ക എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം കന്നടയിൽ പ്രത്യക്ഷപ്പെട്ടത്.


Content Highlight: Madhuri Brangansa is a character whose history is not shattered when shown

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup