---
title: "ഇത് കാരണം ഷൂട്ടിംഗ് പോലും മുടങ്ങിയിട്ടുണ്ട്; അപൂര്‍വ്വ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി  അനുഷ്‌ക ഷെട്ടി"
english_title: "Due to this, even the shooting has been stopped; Anushka Shetty revealed about a rare disease"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101328/due-to-this-even-the-shooting-has-been-stopped-anushka-shetty-revealed-about-a-rare-disease"
published_at: "2023-03-04T19:12:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64034b01af07a_anushka_shetty.jpg"
keywords: []
---

# ഇത് കാരണം ഷൂട്ടിംഗ് പോലും മുടങ്ങിയിട്ടുണ്ട്; അപൂര്‍വ്വ രോഗത്തെ കുറിച്ച് വെളിപ്പെടുത്തി  അനുഷ്‌ക ഷെട്ടി

> **Lead Summary:** മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടി .മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചെത്തുന്നത്.

## Article Content

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് നടി അനുഷ്‌ക ഷെട്ടി .മിസ് ഷെട്ടി മിസ്റ്റര്‍ പൊളിഷെട്ടി’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌ക തിരിച്ചെത്തുന്നത്.

മഹേഷ് ബാബു പി. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നവീനാണ് നായകനാകുന്നത്. അനുഷ്‌കയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത് 2020ല്‍ റിലീസ് ചെയ്ത ‘നിശബ്ദം’ എന്ന സിനിമയാണ്. പിന്നീട് മൂന്ന് വര്‍ഷത്തോളം എന്തുകൊണ്ടായിരിക്കും അനുഷ്‌ക സിനിമയില്‍ നിന്നും പൊതുവേദികളില്‍ നിന്നു പോലും മാറി നിന്നത് എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

കുറച്ചു നാളുകള്‍ മുമ്പ് ഒരു അഭിമുഖത്തില്‍ തനിക്ക് അപൂര്‍വ്വവും വിചിത്രവുമായി ഒരു രോഗമുള്ളതായി അനുഷ്‌ക ഷെട്ടി വെളിപ്പെടുത്തിയിരുന്നു. തനിക്ക് ചിരിക്കുന്ന രോഗമുണ്ട് എന്നാണ് അനുഷ്‌ക പറഞ്ഞത്.

”എനിക്ക് ചിരിക്കുന്ന രോഗമുണ്ട്. ചിരിക്കുന്നത് ഒരു പ്രശ്‌നമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം?” ”എനിക്കത് പ്രശ്‌നമാണ്. ഞാന്‍ ചിരിക്കാന്‍ തുടങ്ങിയാല്‍ 15 മുതല്‍ 20 മിനിറ്റ് വരെ ഞാന്‍ തുടരും.

കോമഡി രംഗങ്ങള്‍ കാണുമ്പോഴോ ഷൂട്ട് ചെയ്യുമ്പോഴോ എനിക്ക് ചിരി നിര്‍ത്താന്‍ പറ്റതായി വരും പലപ്പോഴും പല തവണ സിനിമകളുടെ ഷൂട്ടിംഗ് പോലും തടസപ്പെട്ടിട്ടുണ്ട്” എന്നാണ് അനുഷ്‌ക പറഞ്ഞത്.

അതേസമയം, കുറേ നാളുകള്‍ക്ക് അടുത്തിടെ താരം ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ശരീരവണ്ണത്തെ കളിയാക്കി കൊണ്ടുള്ള ബോഡി ഷെയ്മിംഗ് കമന്റുകളാണ് താരത്തിന് എതിരെ എത്തിയത്. ഇതിനിതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/101328/due-to-this-even-the-shooting-has-been-stopped-anushka-shetty-revealed-about-a-rare-disease)