റൂമില്ലാതെ ജോജു പൊള്ളാച്ചി ചന്തയില്‍ കിടന്നിട്ടുണ്ട്; ജോജു ജോര്‍ജ്

റൂമില്ലാതെ ജോജു പൊള്ളാച്ചി ചന്തയില്‍ കിടന്നിട്ടുണ്ട്;  ജോജു ജോര്‍ജ്
2023-03-04T11:32:00 | By Susmitha Surendran

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയില്‍ എത്തി പിന്നീട് നായക നടനായി മാറിയ താരമാണ് ജോജു ജോര്‍ജ്. പൊള്ളാച്ചിയില്‍ ഓഡിഷനില്‍ പങ്കെടുക്കാനെത്തിയ ജോജുവിനെ കുറിച്ചാണ് സംവിധായകന്‍ ലാല്‍ജോസ് ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.

റൂമില്ലാതെ ജോജു പൊള്ളാച്ചി ചന്തയില്‍ കിടന്നിട്ടുണ്ട് എന്നാണ് ലാല്‍ജോസ് പറയുന്നത്. ”ഒരു ഓഡിഷനില്‍ പങ്കെടുക്കാന്‍ ജോജു ജോര്‍ജ് പൊള്ളാച്ചിയില്‍ വന്നു. താമസിക്കാന്‍ ഒരു റൂമെടുക്കാന്‍ പൈസ ഇല്ലാതെ, രാത്രിയില്‍ പൊള്ളാച്ചി ചന്തയില്‍ അദ്ദേഹം കിടന്നിട്ടുണ്ട്. രാവിലെ കാളകള്‍ ചന്തയില്‍ വരും. ഒരു ചാക്ക് വിരിക്കാനുള്ള സ്ഥലത്തിന് അന്ന് മൂന്ന് രൂപയോ മറ്റോ കൊടുക്കണം.”


”ആ പൈസ കൊടുത്ത്, അവിടെ ചാക്ക് വിരിച്ച് കിടന്ന്, അവിടുത്തെ പൈപ്പില്‍ പ്രഭാത കൃത്യങ്ങള്‍ കഴിച്ച് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ച നല്ലൊരു ഷര്‍ട്ട് ഇട്ട് ഓഡിഷന് ഫ്രഷായി ജോജു വന്നു.

ഏതോ ബെന്‍സില്‍ വന്നിറങ്ങിയ ആളാണെന്ന ഭാവത്തില്‍ പോയി നിന്നത് എനിക്കറിയാം.” ”ഞാന്‍ അത് കണ്ടിട്ടുണ്ട്” എന്നാണ് ലാല്‍ജോസ് പറഞ്ഞു ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ‘ഇരട്ട’ എന്ന ചിത്രമാണ് ജോജുവിന്റെതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ജോജു ആദ്യമായി ഡബിള്‍ റോളിലെത്തിയ ചിത്രമാണിത്.

ഫെബ്രുവരി 3ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മാര്‍ച്ച് 3ന് ഒ.ടി.ടിയില്‍ എത്തിയിട്ടുണ്ട്. നവാഗതനായ രോഹിത് എം.ജി കൃഷ്ണന്‍ ആണ് ഇരട്ട സംവിധാനം ചെയ്തത്. നിരവധി സസ്‌പെന്‍സുകളുള്ള ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ചിത്രം.

Content Highlight: Director Laljos' words about Joju are now going viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup