---
title: "അതെ ഒറ്റയ്ക്കാണ്, നിങ്ങൾക്ക് അത്രയും ധണ്ണം ഉണ്ടെങ്കിൽ നീ കൂടെ കയറിക്കിടക്ക്;  കിടിലൻ മറുപടി നൽകി ജാസ്മിൻ"
english_title: "Yes alone, if you have so much wealth, you can ride with me; Jasmin replied coolly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101189/yes-alone-if-you-have-so-much-wealth-you-can-ride-with-me-jasmin-replied-coolly"
published_at: "2023-03-03T22:38:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640229c517ac1_jasmin.jpg"
keywords: []
---

# അതെ ഒറ്റയ്ക്കാണ്, നിങ്ങൾക്ക് അത്രയും ധണ്ണം ഉണ്ടെങ്കിൽ നീ കൂടെ കയറിക്കിടക്ക്;  കിടിലൻ മറുപടി നൽകി ജാസ്മിൻ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജാസ്മിൻ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. വിവാഹബന്ധത്തിൽ വലിയ രീതിയിലുള്ള പീഡനങ്ങൾ ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അതിനെല്ലാം അതിജീവിച്ചുകൊണ്ട് ഇന്ന് തന്റെടത്തോടെ ജീവിച്ചു കാണിക്കുന്ന പെൺകുട്ടികളിൽ ഒരാളാണ് ജാസ്മിൻ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജാസ്മിൻ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. വളരെ യാഥാസ്ഥിതികമായ ഒരു കുടുംബത്തിൽ നിന്നുമാണ് ഇവർ വരുന്നത്. വിവാഹബന്ധത്തിൽ വലിയ രീതിയിലുള്ള പീഡനങ്ങൾ ഇവർക്ക് ഏറ്റുവാങ്ങേണ്ടി വന്നു. അതിനെല്ലാം അതിജീവിച്ചുകൊണ്ട് ഇന്ന് തന്റെടത്തോടെ ജീവിച്ചു കാണിക്കുന്ന പെൺകുട്ടികളിൽ ഒരാളാണ് ജാസ്മിൻ.

ബിഗ് ബോസ് എന്ന പരിപാടിയിൽ വന്നതോടെ ഇവർക്ക് ധാരാളം ആരാധകർ ആണ് കൂടിയത്. അതേസമയം നിരവധി ആരാധകർ ഇവരുടെ ശത്രുക്കളായി മാറി എന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. ഇവരുടെ കഥകൾ എല്ലാം കേട്ട് ഇവരോട് ആരാധന തോന്നിയവർ ആയിരുന്നു ഒരു വിഭാഗം.

എന്നാൽ ബിഗ് ബോസ് എന്ന പരിപാടിയിൽ വന്നതിനുശേഷം ആണ് പലരുടെയും യഥാർത്ഥ സ്വഭാവ മനസ്സിലാക്കാൻ സാധിച്ചത് എന്നും അതിനു ശേഷം ഇവരോട് ഉണ്ടായിരുന്ന ഇഷ്ടം പോയി എന്നുമൊക്കെയാണ് ജാസ്മിനെ കുറിച്ച് ചില ആളുകൾ പറഞ്ഞത്.

സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കു വെക്കാറുണ്ട്. താരം ഇപ്പോൾ ഒരു ക്വസ്റ്റ്യൻ ആൻഡ് ആൻസർ സെഷൻ നടത്തിയിരിക്കുകയാണ്.

നിരവധി ചോദ്യങ്ങൾക്ക് ആണ് താരം ഇപ്പോൾ ഉത്തരം പറയുന്നത്. അതിനിടയിൽ ഒരു വ്യക്തി മനപൂർവ്വം ഇവരെ ചൊറിയാൻ ശ്രമിക്കുകയാണ്. മരിച്ചു കഴിഞ്ഞാൽ ഖബറിൽ നിങ്ങൾ ഒറ്റയ്ക്ക് ആയിരിക്കും എന്നാണ് ഇയാൾ പറയുന്നത്. ഇതിനു താരം നൽകുന്ന മറുപടി കേട്ടോ?

> “അതെ ഒറ്റയ്ക്കാണ്. നിങ്ങൾക്ക് അത്രയും ധണ്ണം ഉണ്ടെങ്കിൽ നീ കൂടെ കയറിക്കിടക്ക്. നമുക്ക് അതിനകത്ത് ഒരുമിച്ച് ഇരുന്ന് സാറ്റ് കളിക്കാം” – ഇതായിരുന്നു താരം നൽകിയ മറുപടി. നിരവധി ആളുകൾ ആണ് ഇപ്പോൾ താരത്തിന് അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇതുപോലെയുള്ള ഞരമ്പ് രോഗികൾക്ക് ഇതുപോലെയുള്ള മറുപടികൾ തന്നെ കൊടുക്കണം എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101189/yes-alone-if-you-have-so-much-wealth-you-can-ride-with-me-jasmin-replied-coolly)