---
title: "സൂപ്പർ താരം സൂര്യ കുടുംബവുമായി തെറ്റിപ്പിരിഞ്ഞതായി റിപ്പോർട്ട് "
english_title: "Reportedly, superstar Surya has fallen out with his family"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101171/reportedly-superstar-surya-has-fallen-out-with-his-family"
published_at: "2023-03-03T21:16:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64021670b23bd_jotika.jpg"
keywords: []
---

# സൂപ്പർ താരം സൂര്യ കുടുംബവുമായി തെറ്റിപ്പിരിഞ്ഞതായി റിപ്പോർട്ട് 

> **Lead Summary:** **തെ**ന്നിന്ത്യന്‍ പ്രിയ താരമാണ് സൂര്യ. നടി ജ്യോതികയാണ് താരത്തിന്റെ ഭാര്യ. ഇപ്പോഴിതാ, താരം കുടുംബവുമായി തെറ്റിപ്പിരിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. പ്രശസ്ത നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ.

## Article Content

**തെ**ന്നിന്ത്യന്‍ പ്രിയ താരമാണ് സൂര്യ. നടി ജ്യോതികയാണ് താരത്തിന്റെ ഭാര്യ. ഇപ്പോഴിതാ, താരം കുടുംബവുമായി തെറ്റിപ്പിരിഞ്ഞതായി വാര്‍ത്തകള്‍ പ്രചരിക്കുന്നു. പ്രശസ്ത നടന്‍ ശിവകുമാറിന്റെ മകനാണ് സൂര്യ.

സഹോദരന്‍ കാര്‍ത്തിയും സിനിമയില്‍ സജീവമാണ്. കുടുംബത്തില്‍ നിന്നും സൂര്യ വേര്‍പിരിഞ്ഞ് പോയെന്നും ഇതിന് കാരണം ജ്യോതികയാണെന്നുമാണ് ഗോസിപ്പ് കോളങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ ഉള്ളടക്കം.

തമിഴ് നടന്‍ ബെയില്‍വന്‍ രംഗനാഥന്‍ നടത്തിയ അഭിപ്രായപ്രകടനത്തെ അടിസ്ഥാനമാക്കിയാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിക്കുന്നത്. അച്ഛന്‍ ശിവകുമാറുമായും സഹോദരന്‍ കാര്‍ത്തിയുമായും സൂര്യയുടെ ബന്ധം അത്ര നല്ലതല്ലെന്നാണ് വാര്‍ത്തയില്‍ പ്രചരിക്കുന്നത്.

ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച്‌ വരവാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സൂചന. ജ്യോതിക ശക്തമായ വേഷങ്ങളിലൂടെ തിരിച്ചു വരവ് ആഘോഷമാക്കുമ്ബോള്‍ കുടുംബത്തില്‍ അസ്വാരസ്യം വളരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇതിനെ തുടര്‍ന്ന് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നതായും വാര്‍ത്തകള്‍ വന്നു തുടങ്ങി. കുറച്ച്‌ കാലമായി സൂര്യയും ജ്യോതികയും മുംബൈയില്‍ താമസിച്ച്‌ വരികയാണെന്നും അതിനു പിന്നിലെ കാരണം ഇതാണെന്നും ചില വാര്‍ത്തകള്‍ പറയുന്നു. എന്നാല്‍, ഈ വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥീരികരിച്ചിട്ടില്ല. ഇതൊക്കെ സത്യമാണോ എന്ന സംശയത്തിലാണ് ആരാധകര്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/101171/reportedly-superstar-surya-has-fallen-out-with-his-family)