---
title: "നടന്‍ ശ്രീനിവാസനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി നടി വനിത, വിമര്‍ശിച്ച് ആരാധകര്‍"
english_title: "Actress Vanitha is criticized by fans for her picture of her about to kiss actor Srinivasan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101169/actress-vanitha-is-criticized-by-fans-for-her-picture-of-her-about-to-kiss-actor-srinivasan"
published_at: "2023-03-03T21:05:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640214925b695_vanitha_1.jpg"
keywords: []
---

# നടന്‍ ശ്രീനിവാസനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി നടി വനിത, വിമര്‍ശിച്ച് ആരാധകര്‍

> **Lead Summary:** തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരകുടുംബമാണ് പ്രശസ്ത നടന്‍ വിജയകുമാറിന്റെത് . നടന്റെ മക്കളെല്ലാവരും തന്നെ അഭിനേതാക്കളാണ്. എന്നാല്‍ കുടുംബത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് വിവാദനായികയായി മാറിയിരിക്കുകയാണ് വിജയകുമാറിന്റെ മകള്‍ വനിത വിജയകുമാര്‍. ചെറിയ പ്രായത്തില്‍ തന്നെ വനിതയും നായികയായി സിനിമ അഭിനയം തുടങ്ങിയിരുന്നു . വൈകാതെ വിവാഹിതയായ നടി ഭര്‍ത്താവുമായി പിരിഞ്ഞു.

## Article Content

തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരകുടുംബമാണ് പ്രശസ്ത നടന്‍ വിജയകുമാറിന്റെത് . നടന്റെ മക്കളെല്ലാവരും തന്നെ അഭിനേതാക്കളാണ്. എന്നാല്‍ കുടുംബത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ് വിവാദനായികയായി മാറിയിരിക്കുകയാണ് വിജയകുമാറിന്റെ മകള്‍ വനിത വിജയകുമാര്‍. ചെറിയ പ്രായത്തില്‍ തന്നെ വനിതയും നായികയായി സിനിമ അഭിനയം തുടങ്ങിയിരുന്നു . വൈകാതെ വിവാഹിതയായ നടി ഭര്‍ത്താവുമായി പിരിഞ്ഞു.

ശേഷം നാല് വിവാഹം കഴിക്കുകയും ചെയ്തു. ഓരോ തവണയും വലിയ വിവാദത്തിനൊടുവിലാണ് വനിതയുടെ വിവാഹം നടക്കുന്നത്. അധികം വൈകാതെ അതൊക്കെ വേര്‍പിരിയലിലേക്ക് എത്തുകയും ചെയ്യും. അത്തരത്തില്‍ വലിയ വിമര്‍ശനങ്ങളാണ് നടി നേരിട്ടിട്ടുള്ളത് ഇപ്പോഴിതാ വനിത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച ചില ചിത്രങ്ങളാണ് വീണ്ടും വൈറലായിരിക്കുന്നത്. പ്രശസ്ത ഹാസ്യനടന്‍ പവര്‍സ്റ്റാര്‍ ശ്രീനിവാസന്റെ കവിളില്‍ പിടിച്ച് ചുംബിക്കുന്ന ചിത്രമാണ് വനിത പുറത്ത് വിട്ടിരിക്കുന്നത്.

'എന്റെ പ്രിയപ്പെട്ട മനുഷ്യരില്‍ ഒരാളുമായി ഹൃദയംഗമമായ മനോഹരമായൊരു ചര്‍ച്ച നടത്തി. വൈകാതെ അത് നിങ്ങളിലേക്ക് എത്തും', എന്നാണ് ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷനിലൂടെ വനിത സൂചിപ്പിച്ചിരിക്കുന്നത്. . ക്യാംപെയിന്‍ വിത്ത് വനിത, എന്ന് ഹാഷ് ടാഗിലൂടെ നടി സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിരന്തരം പരിഹാസം ഏറ്റുവാങ്ങാറുള്ള വനിത പുതിയ പോസ്റ്റിലൂടെയും അത് തന്നെയാണ് നേടിയിരിക്കുന്നത്.

'എന്ത് ക്രൂരതയാണ്, പാവം മനുഷ്യന്‍ അദ്ദേഹത്തെ എങ്കിലും വെറുതേ വിടൂ, ഇത് ആറാമത്തെ ഭര്‍ത്താവാണോ? ഇത് എത്രാമത്തെയാ ആന്റി? ഇദ്ദേഹത്തെയും ഇവള്‍ വെറുതേ വിട്ടില്ലേ, അടുത്ത പുരുഷന്‍ ഇയാളാണോ, വിവാഹം ഉടനെ ഉണ്ടാവുമായിരിക്കും അല്ലേ? നീ ആരുടെ കൂടെ വേണമെങ്കിലും കിടക്കും എന്നറിയാം. അതിന് ഇങ്ങനെയൊന്നും പറയേണ്ടതില്ല. രണ്ടാള്‍ക്കും വിവാഹാശംസകള്‍', എന്നിങ്ങനെ അനേകം കമന്റുകളാണ് വരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101169/actress-vanitha-is-criticized-by-fans-for-her-picture-of-her-about-to-kiss-actor-srinivasan)