---
title: "ദിലീപിൻറെ നായികയായി കാവ്യ നന്നായിരിക്കുമെന്ന് പറഞ്ഞത് മഞ്ജു- ലാല്‍ ജോസ്"
english_title: "Manju-Lal Jose said that Kavya would be good as Dileep's heroine"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101167/manju-lal-jose-said-that-kavya-would-be-good-as-dileeps-heroine"
published_at: "2023-03-03T21:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640213a58c9e3_manju.jpg"
keywords: []
---

# ദിലീപിൻറെ നായികയായി കാവ്യ നന്നായിരിക്കുമെന്ന് പറഞ്ഞത് മഞ്ജു- ലാല്‍ ജോസ്

> **Lead Summary:** **മ**ലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമുഖ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. കാവ്യാ മാധവന്‍ മുതല്‍ മീര നന്ദനും ആന്‍ അഗസ്റ്റിനും തുടങ്ങി ദീപ്തി സതി വരെയുള്ള നായികമാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

## Article Content

**മ**ലയാള സിനിമയ്ക്ക് ഒട്ടേറെ പുതുമുഖ നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാല്‍ ജോസ്. കാവ്യാ മാധവന്‍ മുതല്‍ മീര നന്ദനും ആന്‍ അഗസ്റ്റിനും തുടങ്ങി ദീപ്തി സതി വരെയുള്ള നായികമാര്‍ ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലാണ് കാവ്യ മാധവന്‍ ആദ്യമായി നായികയായത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍. അത്രയും നാള്‍ ബാലതാരമായി തിളങ്ങി നിന്നിരൂന്ന കാവ്യാ മാധവനെ ആദ്യമായി നായികയാക്കുമ്പോള്‍ ആ തീരുമാനത്തിന് പിന്നില്‍ മഞ്ജു വാര്യര്‍ക്കും പങ്കുണ്ടെന്ന് പറയുകയാണ് ലാല്‍ ജോസ്.

സഫാരി ടിവിയിലെ ചരിത്രം എന്ന പരിപാടിയിലാണ് ലാല്‍ ജോസ് മനസ് തുറന്നത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയുടെ സമയത്താണ് ദിലീപ് മഞ്ജുവിനെ വീട്ടില്‍ നിന്ന് ഇറക്കികൊണ്ടുവന്ന് ആലുവയിലെ അമ്പലത്തില്‍ വെച്ച്‌ വിവാഹം ചെയ്തത്.

ഞാനും ബിജുമേനോനും കലാഭവന്‍ മണിയുമെല്ലാം ആ ഓപ്പറേഷന് പിന്നിലുണ്ടായിരുന്നു. അതിനെല്ലാം ശേഷമാണ് ഞങ്ങള്‍ കാസ്റ്റിംഗിലേക്ക് കടന്നത്. ഇതിനായി ശാലിനിയെ ഞങ്ങള്‍ സമീപിച്ചിരുന്നു.

എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കിനിടയില്‍ ശാലിനിക്ക് അഭിനയിക്കാനായില്ല. അങ്ങനെ നായികയെ തപ്പുന്നതിനിടെയിലാണ് ഷൊര്‍ണ്ണൂരിലെ ഒരു ലൊക്കേഷനില്‍ വെച്ച്‌ കാവ്യയേയും അമ്മയേയും കാണൂന്നത്. അങ്ങനെ ദിലീപിന്‍്റെ വീട്ടില്‍ വെച്ച്‌ ശാലിനിയുടെ കാര്യം നടക്കില്ല പുതിയ കുട്ടിയെ നോക്കാം എന്ന് പറഞ്ഞ് കാവ്യയുടെ കാര്യവും പറഞ്ഞു.

അന്ന് കാവ്യ നായികയായിട്ടില്ല. നായികയായി അഭിനയിക്കുമോ ചെറിയ കുട്ടിയായി തോന്നുമോ എന്നെല്ലാം സംശയമുണ്ടായിരുന്നു. അന്ന് മഞ്ജുവാണ് പറഞ്ഞത് കാവ്യ കറക്‌ട് ആയിരിക്കുമെന്ന്. അന്ന് കാവ്യ ഒമ്പതാം ക്ലാസ് കഴിഞ്ഞു നില്‍ക്കുകയായിരുന്നു. ലാല്‍ ജോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/101167/manju-lal-jose-said-that-kavya-would-be-good-as-dileeps-heroine)