---
title: "ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും അടിച്ചിറക്കി നവാസുദ്ദീൻ സിദ്ദിഖ് ; വിമർശനവുമായി പ്രേക്ഷകർ"
english_title: "Nawazuddin Siddique threw his wife and children out of the house; Audience with criticism"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101163/nawazuddin-siddique-threw-his-wife-and-children-out-of-the-house-audience-with-criticism"
published_at: "2023-03-03T20:45:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64020ffbdf31d_navas_1.jpg"
keywords: []
---

# ഭാര്യയെയും മക്കളെയും വീട്ടിൽ നിന്നും അടിച്ചിറക്കി നവാസുദ്ദീൻ സിദ്ദിഖ് ; വിമർശനവുമായി പ്രേക്ഷകർ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ദിഖ് . ഇദ്ദേഹം അഭിനയിക്കുന്ന ഹിന്ദി സിനിമകളും വെബ് സീരിസുകളും എല്ലാം തന്നെ കേരളത്തിൽ വലിയ തരംഗമായിരുന്നു. ഇനി പേട്ട എന്ന സിനിമയിൽ രജനീകാന്തിന്റെ വില്ലനായി എത്തിയ നടനാണ് ഇദ്ദേഹം. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ ഭാര്യയും തമ്മിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നവാസുദ്ദീൻ സിദ്ദിഖ് . ഇദ്ദേഹം അഭിനയിക്കുന്ന ഹിന്ദി സിനിമകളും വെബ് സീരിസുകളും എല്ലാം തന്നെ കേരളത്തിൽ വലിയ തരംഗമായിരുന്നു. ഇനി പേട്ട എന്ന സിനിമയിൽ രജനീകാന്തിന്റെ വില്ലനായി എത്തിയ നടനാണ് ഇദ്ദേഹം. ഇദ്ദേഹവും ഇദ്ദേഹത്തിൻറെ ഭാര്യയും തമ്മിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ആണ് ഇപ്പോളും നടന്നുകൊണ്ടിരിക്കുന്നത്.

പരസ്പരം ചെളി വാരി എറിഞ്ഞു കൊണ്ട് ആണ് ഇരുവരും അങ്ങോട്ടുമിങ്ങോട്ടും അവരുടെ ഈഗോ പ്രശ്നങ്ങൾ തീർക്കുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു തൻറെ മക്കളെ വിട്ടു തരുന്നില്ല എന്ന് ആരോപിച്ചുകൊണ്ട് നവാസുദീൻ അദ്ദേഹത്തിൻറെ ഭാര്യയുടെ വീടിനുമുന്നിൽ പോയി വീഡിയോ എടുത്തു സമൂഹമാധ്യമങ്ങളിൽ ഇട്ടത്. ഇപ്പോൾ മറ്റൊരു വീഡിയോ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ ആണ് ഇദ്ദേഹത്തിൻറെ ഭാര്യ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹത്തിൻറെ വീടിൻറെ മുന്നിൽ നിന്നുമാണ് ഈ വീഡിയോ റെക്കോർഡ് ചെയ്തിരിക്കുന്നത്. തന്നെയും മക്കളെയും നവാസുദ്ദീൻ വീട്ടിൽ നിന്നും അടിച്ചിറക്കിയെന്നും വീഡിയോയിൽ കുട്ടികൾ രണ്ടുപേരും പേടിച്ചു നിൽക്കുന്നതായും ഒരു കുട്ടി സങ്കടം സഹിക്കാൻ പറ്റാതെ കരയുന്നതായും കാണാവുന്നതാണ്.

അതേ സമയം നിരവധി ആളുകളാണ് നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് . വളരെ മികച്ച നടനാണ് ഇദ്ദേഹം എങ്കിലും ഇദ്ദേഹത്തിന്റെ സ്വഭാവം ഇത്തരത്തിൽ ആണ് എന്ന് ഇപ്പോൾ മാത്രമാണ് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. അതേസമയം ഈ വിഷയത്തിൽ അദ്ദേഹത്തിന് പറയാനുള്ളത് നമ്മൾ ഇതുവരെ കേട്ടിട്ടില്ല എന്നും സ്ത്രീകൾ മാത്രം പറയുക എന്നതിൻറെ അടിസ്ഥാനത്തിൽ നിയമം നടപ്പാക്കുന്നത് അത്ര നല്ലതല്ല എന്നുമാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101163/nawazuddin-siddique-threw-his-wife-and-children-out-of-the-house-audience-with-criticism)